തെന്നിന്ത്യൻ സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ എന്ന പദവിയ്ക്ക് അർഹമായ ഒരേ ഒരു താരമാണ് നയൻതാര. മലയാള സിനിമയുടെ കടന്നുവന്ന് ഇന്ന് നാനാ ഭാഷകളിലും തിളങ്ങി നിൽക്കുവാനും സിനിമയുടെ തന്നെ അവിഭാജ്യ ഘടകം ആയി മാറുവാൻ നയൻസിന് കഴിഞ്ഞത് കുറഞ്ഞ സമയം കൊണ്ടാണ്.
ഓരോ കഥാപാത്രത്തിലും തന്റേതായ അടയാളപ്പെടുത്തൽ നടത്തുവാൻ താരത്തിന് കഴിഞ്ഞിട്ടും ഉണ്ട്. ജയറാം നായകനായി എത്തിയ മനസിനക്കരെ എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ ജീവിതത്തിലേക്ക് ചുവടുവെയ്ക്കുന്നത്. ആദ്യ ചിത്രവും ചിത്രത്തിലെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടത്തോടെ താരത്തിന് പിന്നീട് നിരവധി അവസരങ്ങൾ ആണ് ലഭിച്ചത്.
താരത്തിന്റെ രണ്ടാമത്തെ ചിത്രം മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഒപ്പം തസ്‌ക്കരവീരൻ എന്ന ചിത്രത്തിൽ ആയിരുന്നു. പിന്നീട് താരത്തിന് അവസരങ്ങൾ ലഭിച്ചത് തമിഴിൽ ആയിരുന്നു. ഗ്ലാമർ വേഷങ്ങൾ അടക്കം കൈകാര്യം ചെയ്യാൻ മടി ഇല്ലാത്തത് കൊണ്ടുതന്നെ ധാരാളം വ്യത്യസ്ത വേഷങ്ങളിൽ തിളങ്ങുവാൻ നയൻസിന് അവസരം ലഭിച്ചു.
ലഭിച്ച വേഷങ്ങൾ ഓരോന്നും ഒന്നിനൊന്ന് മികച്ചതായിത്തന്നെയാണ് താരം ക്യാമറയ്ക്ക് മുന്നിൽ അവതരിപ്പിച്ചത്. അതുകൊണ്ടുതന്നെ അവസരങ്ങൾ പോലെത്തന്നെ നിരവധി പുരസ്‌കാരങ്ങളും തരത്തിനെത്തേടി കുറഞ്ഞസമയത്തിനുള്ളിൽ എത്തിച്ചേരുകയുണ്ടായി. ഒരുപാട് പ്രതിസന്ധിയിലൂടെയും പ്രശ്നത്തിലൂടെയും ആണ് താരത്തിന്റെ അഭിനയജീവിതം മുന്നോട്ട് പോയിട്ടുള്ളത്.
ഗോസിപ്പുകളും കുറ്റപ്പെടുത്തലുകളും അടക്കം. പല പ്രശ്നങ്ങളും താരത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. അപ്പോഴും സധൈര്യം മുന്നോട്ട് പോകാൻ ആണ് താരം ശ്രമിച്ചത്. തെന്നിന്ത്യൻ സിനിമയിലെ തന്നെ നിറസാന്നിധ്യം ആയ നടൻ ചിമ്പുവിനും നടനും ഡാൻസറും ആയ പ്രഭുദേവയുടെ പേരിനൊപ്പവും നയൻസിന്റെ പേരും ചേർത്തുവായിക്കപ്പെട്ടിരുന്നു.
ഇവർക്കൊപ്പം ഉള്ള താരത്തിന്റെ പ്രണയ ജീവിതവും വേർപിരിയലും ഒക്കെ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിന്ന വാർത്തകൾ തന്നെ ആയിരുന്നു. നിരവധി ഗോസിപ്പുകൾക്ക് ഒടുവിൽ അതിനൊക്കെ വിരാമം ഇട്ടുകൊണ്ടാണ് താരം സംവിധായകൻ വിഘ്‌നേശ് ശിവനെ വിവാഹം ചെയ്തത്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ വിവാഹത്തിന് മുൻപ് തന്നെ നയൻസ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു.
ഈ സാഹചര്യത്തിൽ ഇവരുടെ വിവാഹം കഴിഞ്ഞിരുന്നു എന്നും നയൻസ് അമ്മയാകാൻ പോകുന്നു എന്ന് അടക്കമുള്ള വാർത്തകളും മാധ്യമങ്ങളിൽ കൊണ്ടാടിയിരുന്നു. എന്നാൽ പിന്നീട് ആണ് താര നിബിഡമായ നയൻസ്- വിഘ്‌നേഷ് വിവാഹം നടന്നത്. ഇപ്പോൾ വിവാഹശേഷമുള്ള യാത്രകൾ ആഘോഷമാക്കുന്ന ചിത്രങ്ങൾ ആണ് ഇരുവരും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
നിരവധി ചിത്രങ്ങൾ ഇതിനോടകം ഇരുവരും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. വിദേശരാജ്യങ്ങൾ സന്ദർശിച്ചും പുതിയ പുതിയ അനുഭവങ്ങൾ പങ്കുവെച്ചു മുന്നേറുന്ന ഇരുവരുടെയും ജീവിതത്തിലെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ വിഘ്നേശൻ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.
കണ്ടാൽ അപ്സരസ്സിനെ പോലെ ബോളിവുഡ് നടിമാരെ ഒക്കെ മാറ്റിനിർത്തുന്ന തരത്തിലുള്ള നയൻസിന്റെ ചിത്രങ്ങളാണ് വിഘ്നേഷ് സോഷ്യൽ മീഡിയയിൽ ഏറ്റവും ഒടുവിലായി പോസ്റ്റ് ചെയ്തിരിക്കുന്നത്. പങ്കുവെച്ച് നിമിഷനേരത്തിന് ഉള്ളിൽ തന്നെ ഈ ചിത്രങ്ങൾ ആളുകൾ ഏറ്റെടുത്ത് കഴിഞ്ഞു.