in

ഇതിനേക്കാളും ഗ്ലാമറസ് ആയിട്ടും പൊക്കിൾ കുഴി കാണിച്ചും അഭിനയിക്കുന്ന ഒരുപാട് നടിമാർ ഉണ്ട്; ഇവർക്കൊന്നും തന്റെ ചിത്രങ്ങൾ കണ്ടു മടുത്തില്ലേ; സോനാ നായർ തുറന്നടിക്കുന്നു

മനസില്‍ തങ്ങി നില്‍ക്കുന്ന ഒരുപിടി കഥാപാത്രങ്ങളിലൂടെ മലയാള സിനിമാ, സീരിയല്‍ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നടിയാണ് സോന നായര്‍. 1996 ല്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത തൂവല്‍ക്കൊട്ടാരം എന്ന ചിത്രത്തിലെ ഹേമാ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് മലയാള ചലച്ചിത്രലോകത്തേക്ക് എത്തിയത്.

പിന്നീട് നിരവധി ചലച്ചിത്രങ്ങളിലും സീരിയലുകളിലും വേഷമിട്ട സോന ഛായാഗ്രാഹകന്‍ ഉദയന്‍ അമ്പാടിയുടെ ഭാര്യ കൂടിയാണ്. 1996-ലായിരുന്നു ഇവരുടെ വിവാഹം. സീരിയസ് വേഷങ്ങളും കോമഡി കഥാപാത്രങ്ങളുമെല്ലാം ഒരുപോലെ കൈകാര്യം ചെയ്തിട്ടുള്ള സോന നായര്‍ ഇപ്പോള്‍ തന്റെ നേരെ ഉണ്ടായ വിമര്‍ശങ്ങളെ കുറച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം.

തരത്തിന്റെ വാക്കുകള്‍ എങ്ങെനെ. സോഷ്യല്‍ മീഡിയയില്‍ വിമര്‍ശിക്കാന്‍ വേണ്ടി വരുന്ന ഒരുപാട് ആള്‍ക്കാരുണ്ട്. എന്നാല്‍ തന്നെ കുറിച്ച് പറയുന്ന മോശപ്പെട്ട കമന്റുകള്‍ താന്‍ കണ്ടിട്ടും അതൊന്നും മൈന്‍ഡ് ചെയ്യാത്ത രീതിയിലാണ് പോകുന്നത്. താന്‍ ഏത് വേഷം ചെയ്യുണ്ടെങ്കിലും അത് തന്റെ ഭര്‍ത്താവിനോട് പറഞ്ഞതിന് ശേഷമാണ് ചെയ്യാറുള്ളത്.

അദ്ദേഹത്തോട് അഭിപ്രായം ചോദിക്കാതെ ഒരു സിനിമയും താന്‍ ചെയ്തിട്ടില്ല. അതു കൊണ്ട് തന്നെ താന്‍ ഇതുവരെ അഭിനയിച്ച എല്ലാ വേഷങ്ങളെ കുറിച്ച് അദ്ദേഹത്തിന് പൂര്‍ണ ബോധ്യം ഉണ്ട്. എന്നാല്‍ തന്നെ ഏറെ സങ്കടപെടുത്തിയത് യൂട്യൂബില്‍ തന്നെ കുറിച്ച് സെര്‍ച്ച്് ചെയ്ത് നോക്കിയാല്‍ ആദ്യം വരുന്ന വീഡിയോയുടെ ക്യാപ്ഷനാണ് സോനയുടെ നേവല്‍, സോന നായരുടെ ഹോട്ട് എന്നൊക്കെയാണ്.

ഇവര്‍ക്കൊന്നും തന്റെ ചിത്രങ്ങള്‍ കണ്ടു മടുത്തില്ലേ എന്ന് നേരിട്ട് കണ്ടാല്‍ ചോദിക്കുമെന്ന് സോന നായര്‍ പറയുന്നു. തന്നെക്കാളും ഹോട്ടായി പൊക്കിള്‍ കാണിക്കുന്ന ഒരുപാട് താരങ്ങളുണ്ട് എന്നാല്‍ അവരെയൊന്നും ആരും കൂടുതല്‍ വിമര്‍ശിക്കുന്നില്ല എന്നും എപ്പോഴും തന്നെ മാത്രം എന്തിനാണ് എങ്ങനെ വേട്ടയാടുന്നത് എന്നാണ് സോന പറയുന്നത്

ഭര്‍ത്താവിന്റെ പൂര്‍ണ്ണ പിന്തുണ ഒന്നുകൊണ്ട് മാത്രമാണ് ഇന്ന് കാണുന്ന രീതിയില്‍ എത്തിയത്. വിവാഹത്തിന് ശേഷമാണ് തനിക്ക് സിനിമയില്‍ നല്ല വേഷങ്ങള്‍ കിട്ടാന്‍ തുടങ്ങിയത് എന്നും താരം വെളിപ്പെടുത്തി. വിവാഹം കഴിഞ്ഞിട്ട് ഞങ്ങള്‍ ഇരുപത്തിയഞ്ചു വര്ഷം പൂര്‍ത്തിയാക്കി.

സില്‍വര്‍ ജൂബിലിയൊക്കെ അടിച്ചു പൊളിച്ചു. ഈ ഒരു 25 വര്‍ഷം എന്നെ പുഷ് ചെയ്തു ജോലിക്ക് വേണ്ടി പറഞ്ഞു വിടുന്നത് അദ്ദേഹമാണ്. അടുക്കളയില്‍ നില്‍ക്കേണ്ട ആളല്ല എന്ന് പുള്ളി എപ്പോഴും പറയും. ക്യാമറയുടെ മുന്നില്‍ വരാന്‍ അദ്ദേഹത്തിന് ഒരു താല്‍പര്യവുമില്ല. അതാണ് അദ്ദേഹം വരാതെ ഇരിക്കുന്നത്.

സോന ഡിവോഴ്‌സിയാണോ, ഭര്‍ത്താവിനെ കാണാറേ ഇല്ലല്ലോ എന്നു പലരും പറയാറുണ്ട്. ഇത് കണ്ടിട്ട് എവിടെ എങ്കിലും വരണം എന്ന് ഞാന്‍ അദ്ദേഹത്തോട് പറയാറുണ്ട്. ലവ് കം അറേഞ്ച്ഡ് ആയിരുന്നു ഞങ്ങളുടെ വിവാഹം. ഒരു ഷോര്‍ട്ട് മൂവി ചെയ്യാന്‍ പോയപ്പോഴാണ് അദ്ദേഹത്തെ ആദ്യമായി ഞാന്‍ കാണുന്നത്. ഒരേ സമയം ഞങ്ങള്‍ രണ്ടുപേരും കണ്ണുകള്‍ കൊണ്ട് പ്രോപ്പോസ് ചെയ്തവരാണ്. അദ്ദേഹം എന്റെ ക്രൈം പാര്‍ട്ണര്‍ ആണെന്നും നടി പറയുന്നു.

Written by Editor 3

നിയാണെൻ ലോകസുന്ദരി, നിന്നെ പോലെ വേറെ ആരുമില്ല, നയൻതാരയുടെ മോഡേൺ ലുക്കിലുള്ള ഫോട്ടോസ് പങ്കുവെച്ച് വിഘ്‌നേഷ്: ഏറ്റെടുത്ത് ആരാധകർ

വിവാഹം കഴിച്ചവർക്ക് മാത്രമേ ലൈം ഗിക സുഖം ലഭിക്കുകയുള്ളൂ? ശ്രീലക്ഷ്മി അറക്കലിന്റെ പരാമർശം വൈറൽ