in

സിനിമയിൽ വരെ പാടി മികച്ച ഗായിക എന്ന പേരെടുത്തിട്ടും 13 വയസ്സ് കൂടുതലുള്ള സുരേഷ് ഗോപിയെ വിവാഹം ചെയ്തു: രാധിക സുരേഷ് ഗോപി നല്ല വീട്ടമ്മയായ കഥ ഇങ്ങനെ

ഇന്നത്തെ കാലത്തെ സ്ത്രീകള്‍ പൊതുവെ തങ്ങളുടെ ആഗ്രഹങ്ങള്‍ക്കും താത്പര്യങ്ങള്‍ക്കും കൂടുതല്‍ വില മതിക്കുന്നവരാണ്. അതുകൊണ്ടു തന്നെ സ്വന്തം കഴിവുകള്‍ കുടുംബത്തിനു വേണ്ടി സാക്രിഫൈസ് ചെയ്യുന്നവര്‍ വിരളവും.

നടീ നടന്മാരായാലും മറ്റ് കഴിവുകള്‍ ഉള്ളവരായാലും ഒരു സെക്കന്‍ഡ് പാര്‍ട്ടായാണ് കുടുംബത്തെ കൊണ്ടു പോകുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ ഏറെ പ്രശംസിക്കപ്പെടുന്ന വീട്ടമ്മയാണ് നടന്‍ സുരേഷ് ഗോപിയുടെ ഭാര്യ രാധിക. സുരേഷ് ഗോപിയെപ്പോലെ തന്നെ അദ്ദേഹത്തിന്റെ ഭാര്യ രാധികയും ആ കുടുംബവും മലയാളികള്‍ക്ക് പരിചിതയാണ്.

സുരേഷ് ഗോപിയെക്കുറിച്ച് സംസാരിക്കുമ്പോള്‍ പലപ്പോഴും രാധികയുടെ പേരും കടന്നു വരാറുണ്ട്. തിരക്കുകള്‍ക്ക് ഇടയിലും ഭാര്യയുമായുള്ള സുരേഷ്‌ഗോപിയുടെ ഈ ആത്മബന്ധം കാണുമ്പോള്‍ പലപ്പോഴും പലരും ചിന്തിച്ചിട്ടുണ്ടാകും ഇവരുടേത് പ്രണയ വിവാഹമായിരുന്നുവോ എന്നത്. എന്നാല്‍, തീര്‍ത്തും അറേഞ്ച്ഡ് മാര്യേജായിരുന്നു സുരേഷ് ഗോപിയുടേയും രാധികയുടേയും.

തന്നെക്കാള്‍ ഒരുപാട് പ്രായം കുറഞ്ഞ രാധികയെ വിവാഹം കഴിച്ചതിനെക്കുറിച്ച് സുരേഷ് ഗോപി തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. പലര്‍ക്കും സുരേഷ് ഗോപിയുടെ ഭാര്യയായി മാത്രം അറിയുന്ന രാധിക ഒരു നല്ല ഗായികയാണെന്ന് പലര്‍ക്കും അറിയില്ല. ഇപ്പോഴിതാ രാധികയുടെ വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.

പതിനെട്ടാം വയസിലായിരുന്നു രാധിക സുരേഷ് ഗോപിയെ വിവാഹം കഴിക്കുന്നത്. പ്രശസ്തി മുന്നില്‍ നില്‍ക്കെയായിരുന്നു ഇങ്ങനൊരു തീരുമാനം. അതേസമയം ഈയ്യടുത്ത് രാധിക പാടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഒരു അരങ്ങേറ്റ വേദയില്‍ വച്ച് പാടുന്ന രാധികയുടെ വീഡിയോയാണ് വൈറലായി മാറിയത്.

അഗ്‌നിപ്രവേശം എന്ന ചിത്രത്തിലെ രാത്രി മലരിന്‍ ആര്‍ദ്ര മിഴിയില്‍ എന്ന ഗാനമാണ് രാധിക പാടിയത്. കൂടെ പാടിയത് എംജി ശ്രീകുമാര്‍ ആയിരുന്നു. 1985 ല്‍ പുറത്തിറങ്ങിയ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത പറയാനും വയ്യ പറയാതിരിക്കാനും വയ്യ എന്ന ചിത്രത്തിലെ ‘അങ്ങേക്കുന്നിങ്ങേക്കുന്നാനവരമ്പത്തും’ എന്ന ഗാനവും രാധിക ആലപിച്ചതാണ്.

വിവാഹ ശേഷം രാധിക പിന്നണി ഗാന രംഗത്തു നിന്നും പിന്മാറുകയായിരുന്നു. 1990 ഫെബ്രുവരി എട്ടിനായിരുന്നു രാധികയും സുരഷ് ഗോപിയും വിവാഹിതരാകുന്നത്. അതിലേറെ അത്ഭുതം സുരേഷ് ഗോപികയും ആദ്യമായി പരസ്പരം കാണുന്നത് പോലും തങ്ങളുടെ വിവാഹ നിശ്ചയത്തിന് ശേഷമായിരുന്നുവെന്നതാണ് വസ്തുത.

ഒരുക്കം എന്ന സിനിമയുടെ ചിത്രീകരണം കൊടൈക്കനാലില്‍ നടക്കുന്നതിനിടെ സുരേഷ് ഗോപിയെ തേടി അച്ഛന്റെ ഫോണ്‍ കോള്‍ എത്തുകയായിരുന്നു.വിവാഹക്കാര്യം പറയാനായിരുന്നു അച്ഛന്‍ വിളിച്ചത്.ഞങ്ങള്‍ കണ്ടു. ഞങ്ങള്‍ക്ക് മകളായി, മരുമകളായി ആ പെണ്‍കുട്ടിയെ മാത്രം മതിയെന്നായിരുന്നു അച്ഛന്‍ പറഞ്ഞത്.

എന്നാല്‍ തനിക്ക് പെണ്ണ് കാണേണ്ടെന്നും കല്യാണം കഴിച്ചോളാം എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. അങ്ങനെ നിശ്ചയം നടന്നു. ഇതിന് ശേഷമാണ് സുരേഷ് ഗോപിയും രാധികയും നേരില്‍ കാണുന്നത്. എന്നാല്‍ സുരേഷ് ഗോപിയുമായുള്ള വിവാഹത്തിന് മുമ്പ് സിനിമയിലെ പിന്നണി ഗായികയായിരുന്നു രാധിക എന്നത് മിക്കയാളുകള്‍ക്കും അറിയില്ല.

Written by admin

റോബിനോട് എനിക്കൊരു പ്രത്യേക ഇഷ്ടമുണ്ട്; കാരണം തുറന്ന് പറഞ്ഞ് ഗായത്രി സുരേഷ്..!

വിവാഹ ശേഷം അദ്ദേഹത്തെ ഞാൻ തിരുത്താൻ ശ്രമിച്ചിരുന്നു, പക്ഷെ ഞാൻ തോറ്റു പോയി; രോഹിണി തുറന്ന് പറയുന്നു