മലയാളത്തിന്റെ പ്രിയ അവതാരകനും നടനുമായ മിഥുന്‍ രമേശിന്റെ ഭാര്യക്ക് സൈബര്‍ ആക്രമണം. ടിക് ടോക്സ്റ്റാറും സോഷ്യല്‍ മീഡിയ സെലിബ്രിറ്റി യു മായ ലക്ഷ്മിയാണ് സൈബര്‍ അറ്റാക്കിന് ഇരയായി ഇരിക്കുന്നത്. നിരവധി ആരാധകരുള്ള ലക്ഷ്മിക്ക് യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലും ആയി നിരവധി സബ്‌സ്‌ക്രൈബേര്‍സും ഫോളോവേഴ്‌സും ഉണ്ട്.
കഴിഞ്ഞ ദിവസം താരം പെണ്‍കുട്ടികള്‍ സമൂഹത്തില്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് രസകരമായ വീഡിയോ ചെയ്തിരുന്നു. ഇതായിരുന്നു ശ്രദ്ധ നേടിയത്. വീഡിയോയ്ക്ക് നല്ല പ്രതികരണങ്ങളും മോശം പ്രതികരണങ്ങളും വന്നിരുന്നു.
വേഷത്തിന് മാന്യത പുലര്‍ത്തണം എന്ന് തുടങ്ങി നിരവധി കമന്റുകള്‍ ആണ് ചിത്രത്തിന് താഴെ ലഭിച്ചിരിക്കുന്നത്. ഇതിനു മറുപടി നല്‍കി മിഥുനും രംഗത്തെത്തിയിട്ടുണ്ട്.’കുറച്ചുകൂടി മാന്യമായി വസ്ത്രം ധരിക്കാം മിഥുന്‍ ചേട്ടന്റെ ഭാര്യക്ക്…കഷ്ട്ടം , മിഥുന്‍ചേട്ടന്റെ കൂടി വില കളയാന്‍…..അല്ലാതെ എന്ത് പറയാന്‍…’ എന്നാണ് ചിലര്‍ കമന്റിട്ടത്. മിഥുന്‍ ചേട്ടന് വെറെ ഭാര്യയെ കിട്ടുമായിരുന്നു. തുടങ്ങിയവയായിരുന്നു കമന്‌റുകള്‍. ഇവയ്‌ക്കെതിരെ പ്രതികരിച്ചും മിഥുനെയും ലക്ഷ്മിയെയും പിന്തുണച്ചും നിരവധി പേരാണ് പോസ്റ്റിനു താഴെ കമന്റ് എഴുതിയത്. അത് അവരുടെ അവകാശം ആണെന്നും അതില്‍ മറ്റുള്ളവര്‍ക്ക് ഇടപെടേണ്ട ആവശ്യമില്ലെന്നും ചിലര്‍ ലക്ഷ്മിക്ക് സപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ചേച്ചി നൂല്‍വസ്ത്രം ഇല്ലാതെ Live ല്‍ വരു എന്നും ചേച്ചിയെ തുണിയുടുപ്പിക്കേണ്ടത് ആര്‍ക്കാണ് എന്ന് നമുക്ക് നോക്കാം എന്നാണ് വീഡിയോകള്‍ താഴെ ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. വീഡിയോയും കമന്‌റ് ബോക്‌സും ചുരുങ്ങിയ സമയംകൊണ്ടാണ് വൈറല്‍ ആയത്.