in

ഓർമയില്ലേ ഈ നായികയെ!! പെൺമക്കൾ ‘പ്രിയം’ നായികയ്ക്ക് നൽകിയ  സർപ്രൈസ് കണ്ടോ

പ്രിയം ചിത്രത്തിലൂടെ മലയാള സിനിമയിലെത്തി പ്രേക്ഷകർക്കിടയിൽ സുപരിചിതയായ താരമാണ് ദീപ നായർ. ഒറ്റ ചിത്രം കൊണ്ട് തന്നെ നിരവധി ആരാധകരെ സ്വന്തമാക്കിയ ദീപ ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ പങ്കു വച്ചിരിക്കുന്ന ഏറ്റവും പുതിയ ചിത്രങ്ങളാണ്ശ്ര ദ്ധേയമാകുന്നത്. മാതൃദിനത്തിൽ മക്കൾ ചേർന്ന് ഒരുക്കിയ സർപ്രൈസിനെ കുറിച്ചാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. മക്കളായ മാധവിയും ശ്രദ്ധയും ചേർന്നാണ് ഭർത്താവിൻറെ സഹായത്തോടെ ദീപയ്ക്കുള്ള സർപ്രൈസ് ഒരുക്കിയിട്ടുള്ളത്.അമ്മയ്ക്ക് ഇഷ്ടപ്പെട്ട വിവിധതരത്തിലുള്ള ഭക്ഷണങ്ങൾ മേശയിൽ വിളമ്പി അമ്മ എന്ന് എഴുതിയാണ് മക്കൾ ദീപയെ അമ്പരപ്പിച്ചത്.

വളരെ പ്രയത്നിച്ചാണ് മക്കൾ തനിക്ക് വേണ്ടി ഇതെല്ലാം ഒരുക്കിയതെന്നും ലോകത്തിലുള്ള എല്ലാ അമ്മമാർക്കും മാതൃദിന ആശംസകൾ അറിയിക്കുകയാണെന്നും ദീപ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.

പ്രിയം എന്ന ചിത്രത്തിലൂടെ അഭിനേരംഗത്ത് നിന്നും വിടവാങ്ങിയ പ്രിയ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. സോഷ്യൽ മീഡിയ വഴിയാണ് താരത്തിന്റെ വിശേഷങ്ങളൊക്കെ പ്രേക്ഷകർ അറിയാറുള്ളത്. രണ്ടായിരത്തിലായിരുന്നു പ്രിയം റിലീസ് ആകുന്നത് അതിനുശേഷം ആയിരുന്നു താരം പഠനം പൂർത്തിയാക്കി വിദേശത്തേക്ക് പോയത്. പിന്നീട് അഭിനയരംഗത്തേക്ക് തിരിച്ചു വരാൻ ആയിരുന്നില്ല.പഠനത്തിന് ശേഷം താരം ഇൻഫോസിസിൽ വർക്ക് ചെയ്യുകയായിരുന്നു. പിന്നീട് ഓസ്ട്രേലിയയിൽ പോവുകയും അവിടെ കുടുംബത്തോടൊപ്പം താമസിക്കുകയും ആയിരുന്നു.

Written by amrutha

നടൻ അശ്വിൻ ജോസ് വിവാഹിതനായി 

ചെറിയ നടി ആയതുകൊണ്ട് സൗകര്യങ്ങളും ശമ്പളവും കുറവായിരിക്കും: തുറന്നുപറഞ്ഞ് അനാർക്കലി മരിക്കാർ