തമിഴിലും മലയാളത്തിലും ഉള്‍പ്പെടെ തെന്നിന്ത്യൻ സിനിമാലോകത്ത് നിരവധി സിനിമകളിലൂടെ ശ്രദ്ധ നേടിയ നടിയായിരുന്നു സിന്ധു മേനോൻ. 1994ൽ രാഷ്മി എന്ന കന്നഡ ചിത്രത്തിലൂടെ ബാലതാരമായി സിനിമയിലെത്തിയ സിന്ധു പിന്നീട് നിരവധി സിനിമകളിൽ സഹ നടിയായും വില്ലത്തിയായും നായികയായുമൊക്കെ ശ്രദ്ധ നേടിയിരുന്നു.
2012ൽ മഞ്ചാടിക്കുരു എന്ന സിനിമയിലാണ് സിന്ധു ഒടുവിൽ മലയാളത്തിൽ അഭിനയിച്ചത്. പിന്നീട് സിനിമ വിട്ട അവര്‍ ഇപ്പോള്‍ യു.കെയിലാണ്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിൽ സിനിമകളിൽ അഭിനയിച്ചിട്ടുള്ള ബംഗളുരു സ്വദേശിയായ സിന്ധു ഇപ്പോള്‍ കുടുംബത്തോടൊപ്പം യു.കെയിലാണുള്ളത്.
36 വയസ്സുള്ള താരം സിനിമാലോകത്തു നിന്നും വിട്ട് ഇപ്പോള്‍ പൂര്‍ണ്ണ സമയവും ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പമാണ്. കഴിഞ്ഞ വര്‍ഷം സിന്ധുവിന് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ട് സുഹൃത്തായ ആര്‍ച്ചി ലുലിയ ട്വിറ്ററിൽ പങ്കുവെച്ചിരുന്ന വീഡിയോ ഏറെ വൈറലായിരുന്നു.
ഇൻസ്റ്റയിൽ സജീവമായിട്ടുള്ള സിന്ധു ഇടയ്ക്കിടയ്ക്ക് കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങള്‍ സോഷ്യൽമീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ബിസിനസുകാരനായ ഡൊമിനിക് പ്രഭുവുമായി വിവാഹിതയായ സിന്ധു പിന്നീട് സിനിമ വിട്ടു. ഇവര്‍ക്ക് രണ്ടു മക്കളാണ് ഉള്ളത്.
2012ലാണ് സിന്ധു ഒടുവിലായി സിനിമയിൽ അഭിനയിച്ചത്. മലയാളത്തിൽ മഞ്ചാടിക്കുരു എന്ന സിനിമയും തെലുങ്കിൽ സുഭദ്ര എന്ന സിനിമയുമാണ് സിന്ധു മേനോൻ ഒടുവിൽ അഭിനയിച്ചത്. സിനിമ വിട്ട ശേഷം സോഷ്യൽമീഡിയയിൽ പോലും സിന്ധു സജീവമായിരുന്നില്ല.
2018ൽ സിന്ധുവിനെതിരെ ഒരു സാമ്പത്തിക തട്ടിപ്പു കേസ് ഫയല്‍ ചെയ്തിരുന്നത് ഏറെ വാർത്താ പ്രധാന്യം നേടിയിരുന്നു. അതിനുശേഷം സോഷ്യൽമീഡിയയിലൊന്നും സജീവമല്ലാതിരുന്ന സിന്ധു അടുത്തിടെയാണ് സോഷ്യൽമീഡിയയിൽ വീണ്ടും സജീവമായി തുടങ്ങിയത്.
ജയറാം നായകനായ ഉത്തമൻ എന്ന സിനിമയിലാണ് സിന്ധു ആദ്യമായി മലയാളത്തിൽ അഭിനയിച്ചത്. മി.ബ്രഹ്മചാരി, വേഷം, തൊമ്മനും മക്കളും, രാജമാണിക്യം, പുലിജന്മം, പതാക, വാസ്തവം, ഡിറ്റക്ടീവ്, സ്കെച്ച്, ആയുര്‍രേഖ, പകൽ നക്ഷത്രങ്ങള്‍, ആണ്ടവൻ, താവളം, ട്വന്‍റി 20, ഭാര്യ ഒന്ന് മക്കള്‍ മൂന്ന്, രഹസ്യപോലീസ്, മഞ്ചാടിക്കുരു എന്നീ മലയാളം സിനിമകളിലും സിന്ധു അഭിനയിച്ചിട്ടുണ്ട്.