in

അഭിനയം നിർത്താനുണ്ടായ കാരണം ആദ്യമായി തുറന്ന് പറഞ്ഞ് ജ്വാലയായി എന്ന പരമ്പരയിലെ പ്രേക്ഷകരുടെ സ്വന്തം സോഫിയായി പ്രിയങ്കരിയായ സംഗീത മോഹൻ

ജ്വാലയായി എന്ന സീരിയലില്‍ സോഫിയായി എത്തിയ സംഗീത മോഹനെ പ്രത്യേകിച്ച് എടുത്ത് പരിചയപ്പെടുത്തേണ്ടതില്ല മലയാളികള്‍ക്ക്. എന്നാല്‍ ഇപ്പോള്‍ ഒന്‍പത് വര്‍ഷത്തോളമായി സ്‌ക്രീനില്‍ സംഗീതയെ കാണുന്നില്ല. ഇപ്പോഴും അവിവാഹിതയായി തുടരുന്ന സംഗീത മോഹനാണ് ശ്രീകണ്ഠന്‍ നായര്‍ അവതാരകനായി എത്തുന്ന ഫ്‌ളവേഴ്‌സ് ഒരുകോടിയിലെ അതിഥി.

എന്തുകൊണ്ട് അഭിനയം നിര്‍ത്തി എന്ന ചോദ്യത്തിനേടും വിവാഹ കഴിക്കാത്തത് എന്ന ചോദ്യത്തോടും നടി പ്രതികരിച്ചു. 2011 ന് ശേഷം ഞാന്‍ അങ്ങനെ അഭിനയ രംഗത്ത് സജീവമായി നിന്നിട്ടില്ല. ഇന്റസ്ട്രിയില്‍ കുറേ പരിമിതികള്‍ ഉണ്ട് ആ പരിമിതികള്‍ക്ക് അകത്ത് നിന്നുകൊണ്ടുള്ള കഥാപാത്രങ്ങളാണ് എനിക്ക് പിന്നെ പിന്നെ വന്നുകൊണ്ടിരുന്നത്.

അമ്മ, ചേച്ചി റോളുകളിലേക്ക് ടൈപ് കാസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ അഭിനയം നിര്‍ത്തുകയായിരുന്നു. പിന്നെ എഴുത്തിനോട് താത്പര്യവും ഉണ്ടായിരുന്നു. ആത്മസഖി എന്ന സീരിയലിന് വേണ്ടിയാണ് ആദ്യമായി തിരക്കഥ എഴുതിയത്.

അത് ക്ലിക്ക് ആയി. പിന്നീട് ഇപ്പോള്‍ സീരിയല്‍ തിരക്കഥ എഴുത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. പത്ത് – പന്ത്രണ്ടോളം പരമ്പരകള്‍ക്ക് ഇപ്പോള്‍ എഴുതി. നിലവില്‍ തുമ്പപ്പൂ എന്ന സീരിയലിനാണ് എഴുതിക്കൊണ്ടിരിയ്ക്കുന്നത്.

ആദ്യത്തെ ഒരു സീരിയല്‍ ചെയ്യാനായി പല പ്രമുഖ ചാനലുകളിലും ഞാന്‍ കയറി ഇറങ്ങിയിട്ടുണ്ട്. പക്ഷെ ആരും സ്വീകരിച്ചില്ല. ഇവര്‍ക്ക് അഭിനയിച്ചാല്‍ പോരെ, എന്തിനാണ് എഴുതുന്നത് എന്ന ഭാവമായിരുന്നു. അവസാനം മഴവില്‍ മനോരമയില്‍ സീരിയല്‍ വന്നതോടെ അന്ന് അവഗണിച്ചവര്‍ പോലും തിരിച്ച് വിളിച്ചു. ആ ചാനലുകള്‍ക്ക് വേണ്ടിയും പിന്നീട് ഞാന്‍ തിരക്കഥ എഴുതിയിട്ടുണ്ട്.

കല്യാണം വേണ്ട എന്ന് വച്ചതോ, വേണം എന്ന് വിചാരിക്കാത്തതോ ഒന്നും അല്ല. ഓര്‍ക്കാനും മാത്രമുള്ള പ്രാധാന്യം പോലും ഞാന്‍ അതിന് നല്‍കിയിരുന്നില്ല എന്നതാണ് സത്യം. വീട്ടില്‍ നിന്ന് നിര്‍ബന്ധിയ്ക്കമായിരുന്നു, പക്ഷെ പിന്നീട് അവര്‍ക്കും തോന്നിക്കാണും, ഇനി നിര്‍ബന്ധിച്ചിട്ടും കാര്യമില്ല എന്ന്.

ഒരുപാട് പ്രണയം എനിക്ക് ഉണ്ടായിട്ടുണ്ട്. പക്ഷെ എല്ലാവരെയും കുറിച്ച് പറയാന്‍ പറ്റില്ല, ഒരാളുടെ പേര് വിട്ട് പോയാല്‍ സങ്കടമാവില്ലേ എന്നാണ് ചിരിയോടെ സംഗീത ചോദിയ്ക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയും ഒരുപാട് പ്രണയാഭ്യര്‍ത്ഥനയും വന്നിട്ടുണ്ട്- സംഗീത മോഹന്‍ പറഞ്ഞു.

Written by Editor 3

49 ദിവസം ജയിലിൽ, സെലിബ്രിറ്റിയാണെന്നുള്ള ചെറിയ പരിഗണന തന്നു, കിടന്നതും ഭക്ഷണവും എല്ലാം മറ്റെല്ലാവരെയും പോലെ; ജീവിതത്തിൽ നേരിടേണ്ടി വന്ന ചതിക്കുഴികളെ കുറിച്ച് നടി ശാലു മേനോൻ തുറന്ന് പറയുന്നു

ബാംഗ്ലൂരിൽ ഒരു മലയാളി കുടുംബത്തിൽ ജനിച്ച് ബാല താരമായി സിനിമയിൽ എത്തി, സിനിമയിൽ തിളങ്ങി നിൽക്കുമ്പോൾ വിവാഹം; പ്രിയ നടി സിന്ധു മേനോന്റെ ജീവിതം ഇപ്പോൾ ഇങ്ങനെ..!