in

പ്രണവ് മോഹൻലാൽ കല്യാണി പ്രിയദർശൻ വിവാഹം?, വെളിപ്പെടുത്തലുമായി സംവിധായകൻ..!

പ്രേക്ഷകര്‍ക്ക് പ്രിയങ്കരരായി മാറിയവരാണ് പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും. അടുത്ത സുഹൃത്തുക്കളായ ഇരുവരും തമ്മിലുള്ള സ്‌ക്രീന്‍ കെമിസ്ട്രിക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അപ്പുച്ചേട്ടനൊപ്പം അഭിനയിക്കാനായതിന്റെ സന്തോഷം പങ്കിട്ട് കല്യാണി എത്തിയിരുന്നു.

മരക്കാറില്‍ കുഞ്ഞുകുഞ്ഞാലിയായാണ് പ്രണവ് എത്തിയത്. ഈ റോളിലേക്ക് പ്രണവല്ലാതെ മറ്റൊരാള്‍ തന്റെ മുന്നിലുണ്ടായിരുന്നില്ലെന്നായിരുന്നു പ്രിയദര്‍ശന്‍ പറഞ്ഞത്. ഈ വേഷം താന്‍ ചെയ്താല്‍ മതിയാവുമോയെന്ന തരത്തിലുള്ള ആശങ്കയായിരുന്നു പ്രണവിനെ അലട്ടിയത്.

പ്രിയദര്‍ശന്റെ പിന്തുണയോടെയാണ് താരപുത്രന്‍ ഈ സിനിമ സ്വീകരിച്ചത്. പ്രണവും കല്യാണിയും പ്രണയത്തിലാണെന്നും ഇരുവരും വിവാഹത്തിനായുള്ള തയ്യാറെടുപ്പിലാണെന്നുള്ള റിപ്പോര്‍ട്ടുകളും പ്രചരിച്ചിരുന്നു. ഇതേക്കുറിച്ചുള്ള ചര്‍ച്ചകളിലാണ് ആരാധകര്‍.

അടുത്ത കൂട്ടുകാരാണ് പ്രിയദര്‍ശനും മോഹന്‍ലാലും. സിനിമയിലെത്തിയതിന് ശേഷവും ഇരുവരും അത് നിലനിര്‍ത്തിയിരുന്നു. ഇവരുടെ സൗഹൃദത്തിന്റെ കെമിസ്ട്രി അവരുടെ ചിത്രങ്ങളിലും പ്രകടമായിരുന്നു. മാതാപിതാക്കളുടെ അതേ സൗഹൃദം മക്കളും നിലനിര്‍ത്തുന്നുണ്ട്.

മരക്കാറിലെ ഗാനരംഗത്തിലെ മികച്ച പ്രകടനത്തിന് കല്യാണിക്കും പ്രണവിനും മികച്ച അംഗീകാരമായിരുന്നു ലഭിച്ചത്. മരക്കാര്‍ റിലീസ് കഴിഞ്ഞതിന് ശേഷമായാണ് ഇവരുടെ വിവാഹവാര്‍ത്തയും പ്രചരിച്ചത്. പ്രണവും കല്യാണിയും വിവാഹിതരായേക്കുമെന്ന റിപ്പോര്‍ട്ട് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചതോടെയാണ് ആരാധകരും ഇതേക്കുറിച്ച് പ്രതികരിച്ചത്.

അവര്‍ അടുത്ത സുഹൃത്തുക്കളാണ്, എന്നും ആ സൗഹൃദം നിലനിര്‍ത്തട്ടെയെന്നായിരുന്നു കമന്റുകള്‍. വിവാഹ കാര്യത്തെക്കുറിച്ച് അവര്‍ അറിഞ്ഞിട്ട് പോലുമുണ്ടാവില്ലെന്നുള്ള കമന്റുകളുമുണ്ടായിരുന്നു. ബാല്യകാലം മുതലേയുള്ള സൗഹൃദമാണ് പ്രണവിന്റേയും കല്യാണിയുടേതും.

ലാലങ്കിളിന്റെ കഴിവ് തന്നെയാണ് അപ്പുച്ചേട്ടനും ലഭിച്ചിട്ടുള്ളതെന്ന് കല്യാണി പറഞ്ഞിരുന്നു. ഒരു ഷോട്ട് പറഞ്ഞുകൊടുത്താല്‍ അധികം ചിന്തിക്കാതെ മനോഹരമായി ചെയ്യും. ലാലങ്കിളും അപ്പുച്ചേട്ടനെപ്പോലെ തന്നെ ആയാസരഹിതമായാണ് അഭിനയിക്കുന്നതെന്ന് അമ്മ തന്നോട് പറഞ്ഞിട്ടുണ്ടെന്നും കല്യാണി പറഞ്ഞിരുന്നു.

മരക്കാറില്‍ കുറച്ച് രംഗങ്ങളേയുണ്ടായിരുന്നുള്ളൂവെന്നും താരപുത്രി വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ, ഹൃദയം എന്ന സിനിമയില്‍ കല്യാണി പ്രിയദര്‍ശന്‍ അവതരിപ്പിച്ച നായികാ കഥാപാത്രത്തിന്റെ അച്ഛനായി മികച്ച പ്രകടനം കാഴ്ചവെച്ച മലയാള സിനിമയിലേക്ക് സംവിധായകനായി എത്തി പിന്നീടിപ്പോള്‍ നടനായും തിളങ്ങി നില്‍ക്കുന്ന ജോണി ആന്റണിയ്ക്കും നേരിടേണ്ടി വന്നിരിക്കുന്ന ചോദ്യം ഇതാണ്…. പ്രണവും കല്യാണിയും വിവാഹിതരാകുമോ…?

ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ജോണി ആന്റണിയ്ക്ക് ഇത്തരമൊരു ചോദ്യം നേരിടേണ്ടി വന്നത്. പ്രണവിനെ യും കല്യാണിയെയും കാണുമ്പോള്‍ ഇവര്‍ കല്യാണം കഴിക്കുമെന്ന് തോന്നിയിട്ടുണ്ടോ എന്ന അവതാരകയുടെ ചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു.

പ്രണവും കല്യാണിയും കുട്ടിക്കാലം മുതല്‍ സുഹൃത്തുക്കളാണ്. അവരെ കാണുമ്പോള്‍, ഇവര് കല്യാണം കഴിക്കുമോ എന്ന് നോക്കേണ്ട കാര്യമെന്താണ്. എന്റെ മകളും വേറെ ഒരു പയ്യനും നടന്ന് വരുമ്പോള്‍, ഇവര് കല്യാണം കഴിക്കുമോ’എന്ന് നമുക്ക് തോന്നുമോ. നിങ്ങള്‍ ന്യൂജനറേഷന്‍ ഇങ്ങനെ ചോദിക്കുന്നത് വളരെ കഷ്ടമാണെന്നും ജോണി ആന്റണി പറയുന്നു.

Written by Editor 3

ആകാശത്തു വെച്ച് മോതിരമാറ്റം, രജിസ്റ്റർ വിവാഹം ചെയ്ത ശേഷം സുരേഷ് ഗോപിയുടെ വീട്ടിൽ വെച്ച് താലികെട്ടി, വീട്ടുകാരുടെ എതിർപ്പ്, പ്രിയ നടി ആനിയുടെയും ഷാജി കൈലാസിന്റെയും ജീവിതത്തിൽ സംഭവിച്ചത് ഇങ്ങനെ

സിഡി ഇറങ്ങിയെന്ന് പറഞ്ഞവർ വരെയുണ്ട്, ഒന്നും അറിയാത്ത പ്രായത്തിൽ ആയിരുന്നു അത്; വെളിപ്പെടുത്തലുമായി ശാലിനി നായർ..!