മലയാളചലച്ചിത്ര നടിയാണ് കുളപ്പുള്ളി ലീല. 1998 മുതൽ അഭിനയരംഗത്ത് സജീവമായ ലീല ഹാസ്യകഥാപാത്രങ്ങളിലൂടെയാണ് ചലച്ചിത്രരംഗത്ത്ശ്രദ്ധേയായത്. ഇരുന്നൂറിലധികം ചലച്ചിത്രങ്ങളിൽ കുളപ്പുള്ളി ലീല അഭിനയിച്ചിട്ടുണ്ട്. താൻ അഭിമുഖങ്ങൾ നൽകുന്നതുമായി ബന്ധപ്പെട്ട് അഭിപ്രായം തുറന്നുപറയുകയാണ് കുളപ്പുള്ളി ലീല.അഭിമുഖങ്ങൾ തുടർച്ചയായി കൊടുക്കുന്നത് നിർത്തിയിരുന്നുവെന്നാണ് കുളപ്പുള്ളി ലീല പറയുന്നത്.അഭിമുഖങ്ങൾ നൽകി എന്റെ സമയം പോവുന്നതല്ലാതെ മറ്റൊന്നുമില്ല. ഇന്റർവ്യൂ കണ്ടിട്ട് വല്ലവരും വല്ല വർക്കും തരികയാണെങ്കിലും കുഴപ്പമില്ല. ഇന്റർവ്യൂവിൽ ഉടുത്ത തുണി കഴുകണമെങ്കിൽ തന്നെ കയ്യിൽ നിന്ന് പൈസയെടുത്ത് ഞാൻ സോപ്പ് വാങ്ങണ്ടേ. നിങ്ങളാരേലും പത്ത് പൈസ തരോ, ഇല്ലല്ലോ,’
അയാൾ കഥയെഴുതുകയാണ് എന്ന ചിത്രത്തിൽ മോഹൻലാലിനെ ഞാൻ ചൂലുകൊണ്ടടിക്കുന്ന ഒരു സീനുണ്ട്. അങ്ങനൊരു സീനുണ്ടെന്ന് ഡയറക്ടർ കമൽ സാർ പറഞ്ഞപ്പോൾ അയ്യോ എന്നെക്കൊണ്ട് പറ്റില്ലെന്നാണ് ഞാൻ പറഞ്ഞത്. അപ്പോൾ ലാൽ കടന്നുവന്നു, എന്തിനാണ് മടിക്കുന്നത്.
കേരളത്തിലെന്നല്ല, ഇന്ത്യാമഹാരാജ്യത്ത് പോലും എന്നെ ഒരാൾ ചൂലുകൊണ്ട് തല്ലിയിട്ടില്ല. പുറത്തിറങ്ങി നാലു പേരോട് പറഞ്ഞൂടെ മോഹൻലാലിനെ ചൂലുകൊണ്ട് അടിച്ചുവെന്ന്. ചേച്ചി തല്ലിക്കോളൂവെന്നാണ് മോഹൻലാൽ പറഞ്ഞത്,’റിഹേഴ്സലിൽ പറ്റുന്നില്ല, ഷോട്ടിൽ തല്ലിക്കോളാമെന്ന് ഞാൻ പറഞ്ഞു. ചേച്ചി ഒരു ആർട്ടിസ്റ്റല്ലേ റിഹേഴ്സലിൽ തന്നെ ശരിക്കും തല്ലണം, അല്ലെങ്കിൽ എനിക്ക് ദേഷ്യം വരുമെന്നാണ് മോഹൻലാൽ പറഞ്ഞത്. അങ്ങനെ റിഹേഴ്സലിൽ തന്നെ ഞാൻ മോഹൻലാലിനെ ചൂലുകൊണ്ട് തല്ലി,’ ലീല പറയുന്നു. ലാലിനെ ചൂലുകൊണ്ട് തല്ലിയ ഒരേ ഒരു വ്യക്തിയാണ് കുളപ്പുള്ളി ലീല എന്നു പറഞ്ഞ് ഒരുപാട് ഇന്റർവ്യൂകൾ വന്നിട്ടുണ്ടെന്നും ലീല കൂട്ടിച്ചേർത്തു.