in

ഈ കിടപ്പ് ഭയങ്കര കമ്പിയാണ്..! ചതുരം ടീസർ പങ്കുവച്ച് സ്വാസിക.. ഇത് പ്രതീക്ഷിച്ചില്ലെന്ന് ആരാധിക: വീഡിയോ

മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് സ്വാസിക. സിനിമയിലും സീരിയലിലുമെല്ലാം നിറഞ്ഞു നില്‍ക്കുന്ന നായിക. സിനിമയിലൂടെ ശ്രദ്ധ നേടിയ സ്വാസിക ശ്രദ്ധ സീരിയലിലും തിളങ്ങി. ഒരേസമയം മിനിസ്ക്രീനിലും ബിഗ്സ്ക്രീനിലും ഒരുപോലെ തിളങ്ങുന്ന വളരെ ചുരുക്കം ചില താരങ്ങളിൽ ഒരാൾ കൂടിയാണ് സ്വാസിക.

സ്വാസികയുടെ സിനിമാ കരിയറിൽ തന്നെ വഴിത്തിരിവായേക്കാവുന്ന സിനിമയുടെ ടീസർ കഴിഞ്ഞ രാത്രി സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. കരിയറിലെ ആദ്യ ഗ്ലാമറസ് റോളുമായി നടി സ്വാസിക വിജയ് എത്തുന്ന ചിത്രത്തിൻ്റെ ടീസർ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു.

വലിയ കൈയ്യടികൾക്കൊപ്പം രൂക്ഷ വിമർശനങ്ങളും ടീസറിൽ പ്രത്യക്ഷപ്പെട്ട നടി സ്വാസികയ്ക്ക് നേരിടേണ്ടി വന്നിരുന്നു. ഇപ്പോഴിതാ മറുപടി നൽകി രംഗത്ത് വന്നിരിക്കുകയാണ് താരം. സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ചതുരം എന്ന ചിത്രത്തിലാണ് സ്വാസിക ഗ്ലാമറസ് വേഷം അവതരിപ്പിക്കുന്നത്. ചിത്രത്തിൻറെ ടീസര്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു.

റോഷന്‍ മാത്യുവാണ് ചതുരത്തിൽ സ്വാസികയുടെ നായകന്‍. സ്വാസികയുടേയും റോഷൻ്റെയും ബെഡ് റൂം സീനാണ് ടീസറില്‍ കാണിച്ചിരിക്കുന്നത്. ശാന്തി ബാലചന്ദ്രന്‍, അലന്‍സിയര്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സിദ്ധാര്‍ത്ഥ് ഭരതനും വിനയ് തോമസും ചേര്‍ന്നാണ്. ഛായാഗ്രഹണം പ്രദീഷ് വര്‍മ്മ. സംഗീതം പ്രശാന്ത് പിള്ള.

ഗ്രീന്‍വിച്ച് എൻ്റര്‍ടെയ്ന്‍മെൻ്റ്സിൻ്റെയും യെല്ലോവ് ബേഡ് പ്രൊഡക്ഷൻ്റെയും ബാനറില്‍ വിനിത അജിത്തും ജോര്‍ജ്ജ് സാന്‍ഡിയാഗോയും ജംനീഷ് തയ്യിലും സിദ്ധാര്‍ത്ഥ് ഭരതനും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.

സിനിമയിൽ ഗ്ലാമറസായി ഒരു ബെഡ് റൂം സീനിൽ എത്തിയതിൻ്റെ പേരിൽ നടി ഒട്ടനവധി വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു. ഇപ്പോഴിതാ ഈ വിമർശനങ്ങളോട് പ്രതികരിച്ച് നടി തന്നെ രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോൾ. ഒരു ആരാധികയുടെ കമൻ്റിന് മറുപടിയായാണ് നടി തൻ്റെ നിലപാട് വ്യക്തമാക്കിയത്.

പ്രീതി ആർ ത്രെട്ട്സ് എന്ന അക്കൌണ്ടിൽ നിന്ന് വന്ന കമൻ്റിനു മറുപടിയായാണ് സ്വാസിക തൻ്റെ അഭിപ്രായം പറഞ്ഞത്. ആണുങ്ങളെ മാത്രമാണോ സിനിമ കാണിക്കുവാൻ ഉദ്ദേശിക്കുന്നത്. നിങ്ങളിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല എന്നായിരുന്നു കമൻ്റ്.

മറുപടിയായി സ്വാസിക കുറിച്ചത് ഇങ്ങനെയാണ്. അതെന്താ സ്ത്രീകൾക്ക് പ്രണയവും കാമവും ഒന്നും ബാധകമല്ലേ, പുരുഷനെ പോലെ തന്നെ എല്ലാ സുഖങ്ങളും വികാരങ്ങളുടെയും സ്ത്രീകളുടെയും അവകാശമാണ്. അത് തിരിച്ചറിയാതെയാണ് സഹോദരി ജീവിക്കുന്നതെങ്കിൽ സഹതാപം മാത്രം.

അ ഡൾട്ട്സ് ഒൺലി എന്നാൽ പ്രായപൂർത്തിയായവർ എന്നാണ് അർത്ഥം. അല്ലാതെ പ്രായപൂർത്തിയായ പുരുഷന്മാർ മാത്രം എന്നല്ല. സ്ത്രീ പ്രേക്ഷകർക്കും നെഞ്ചും വിരിച്ച് വന്ന് സുരക്ഷിതമായി തീയേറ്ററിൽ സിനിമ കാണാം.

പഴയത് പോലെയല്ല. ലൈം ഗിക വിദ്യാഭ്യാസത്തിൻ്റെയൊക്കെ കാലമാണ്. അതിനനുസരിച്ചുള്ള മാറ്റങ്ങളെ ഉൾക്കൊള്ളാൻ ആരംഭിക്കൂ, പ്ലീസ്. തുണി മാറിക്കിടക്കുന്ന ഭാഗം ഫോക്കസ് ചെയ്ത് കാണുന്നവരോട് പ്രത്യേകിച്ച് ഒന്നും പറയാനില്ല എന്നുമായിരുന്നു സ്വാസിക കുറിച്ചത്.

Written by Editor 3

ഒന്ന് അഡ്ജസ്റ്റ് ചെയ്‌താൽ മതി അവസരം തരാം, പണം ഒരു പ്രശ്നമല്ല… സിനിമ മേഖലയിൽ ഉള്ള ദുരനുഭവം വെളിപ്പെടുത്തി നദി വിന്ദുജ വിക്രമൻ

അത് തൊടാനും നക്കാനും ആഗ്രഹമുണ്ട്… കമന്റിട്ട ഞരമ്പന് സാധിക നൽകിയ മറുപടി ഇങ്ങനെ