വ്യക്തമായ നിലപാടും തീരുമാനങ്ങളും അതിന്റെ മറുപടിയും ഉള്ള ആര്‍ട്ടിസ്റ്റ് ആണ് സാധിക വേണുഗോപാല്‍. പലപ്പോഴും നടി എടുത്ത ബോള്‍ഡ് തീരുമാനങ്ങളും, പറഞ്ഞിട്ടുള്ള പ്രതികരണങ്ങളും വാര്‍ത്താ ശ്രദ്ധ നേടിയിട്ടുണ്ട്.
ഇപ്പോഴിതാ ചേച്ചിയുടെ പൊക്കിൾ തൊടാനും നക്കാനും ആഗ്രഹമുണ്ട് എന്നായിരുന്നു താരത്തിന്റെ ഫോട്ടോകൾക്ക് താഴെ വന്ന കമന്റ് . ഇതിന് മറുപടിയായി താരം അമ്മയുമായുള്ള പൊക്കിൾ കൊടി ബന്ധത്തെ ഓർമ്മിപ്പിക്കുകയായിരുന്നു.
പൊക്കിൾകൊടി ബന്ധം എന്ന ഒരു ബന്ധമുണ്ട് എന്നും അതുകൊണ്ടുതന്നെ ഭൂമി ലോകത്തിലെ ഏറ്റവും അടുപ്പം അമ്മയോട് ആവേണ്ടതുണ്ട് എന്നും ഈ ആഗ്രഹം നിറവേറ്റാൻ ഏറ്റവും നല്ലത് നിന്റെ അമ്മയാണ് എന്ന രൂപത്തിലാണ് താരം മറുപടി നൽകിയത്. നിരവധി ചിത്രങ്ങളില്‍ വേഷമിട്ട താരം കൂടുതലും തിളങ്ങിയത് ടെലിവിഷനിലൂടെയായിരുന്നു.
ഗ്ലാമര്‍ വേഷങ്ങളില്‍ എത്തുന്നതിനും മടികാണിക്കാത്ത താരത്തിന്, ഇതിന്റെ പേരില്‍ വിമര്‍ശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. പലപ്പോഴും താരം ശക്തമായ ഭാഷയില്‍ മറുപടിയും നല്‍കാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ സാധിക, തന്റെ എല്ലാ വിശേഷങ്ങളുംതന്നെ ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്.
അടുത്തിടെ സിനിമയിലെ ഇന്റിമേറ്റ് രംഗങ്ങള്‍ ചെയ്യുന്നവരെ മോശക്കാരായി കാണരുതെന്ന് പറഞ്ഞ് താരം രംഗത്തെത്തിയിരുന്നു. ‘സിനിമകളിൽ ഇന്‍റിമേറ്റ് സീനുകളിൽ അഭിനയിക്കുമ്പോൾ അത് ഏതാനും നിമിഷത്തെ മാത്രം കാര്യമാണ്. നമ്മളെ ഏറ്റവും കംഫർട്ടാക്കിയാണ് ആ രംഗം ചിത്രീകരിക്കാറുള്ളത്.
അത് ഒരു സിനിമയിലെ ഏതാനും സെക്കൻഡുകള്‍ മാത്രമുള്ള ഒന്നായിരിക്കും. അത് അഭിനയം മാതമല്ലേ. അത് മാത്രം നോക്കി ഒരു രണ്ട് മണിക്കൂര്‍ സിനിമയെ മൊത്തം കാണരുത്. ഇത് അങ്ങനെ കാണുന്നവര്‍ക്കാണ് പലപ്പോഴും പ്രശ്നം. ഇത് ഞങ്ങൾ പ്രൊഫഷന്‍റെ ഭാഗമായി ചെയ്യുന്നതല്ലേ, എല്ലാദിസവും ചെയ്യുന്നതല്ലോ, ആക്ഷനും കട്ടിനും ഇടയിൽ നടക്കുന്നതല്ലേ. അങ്ങനെ ചിന്തിക്കാൻ പലര്‍ക്കും കഴിയുന്നില്ല.
ഇന്‍റിമേറ്റ് സീനുകളിൽ അഭിനയിക്കവുരെ മോശം ആര്‍ടിസ്റ്റുകളായി കാണുന്ന പ്രവണത മാറേണ്ടതുണ്ട്. കാണുന്നവരുടെ ചിന്താഗതിക്കാണ് കുഴപ്പം. സിനിമയിൽ പലരും സര്‍വൈവ് ചെയ്ത് വന്നിട്ടുള്ളവരാണ്. നോ പറയേണ്ട സമയങ്ങളുമുണ്ടാകാറുണ്ട്. സിനിമയേക്കാള്‍ എനിക്ക് മോഡലിംഗിലാണ് ഇഷ്ടം.
ചിത്രങ്ങള്‍ക്ക് താഴെയൊക്കെ വരുന്ന കമന്‍റുകള്‍ക്ക് ഞാൻ ആദ്യമൊക്കെ റിയാക്ട് ചെയ്യുമായിരുന്നു. ഇപ്പോള്‍ അത് നിര്‍ത്തി. മച്യൂരിറ്റി ലെവൽ മാറുമല്ലോ. എന്‍റെ ഇഷ്ടം എന്നത് എന്തായാലും അത് ലൈഫ് ലോങ് അത് തന്നെയായിരിക്കും. പറയുന്നവര്‍ എന്ത് പറഞ്ഞാലും. ഒന്നും രണ്ടും തവണ പറഞ്ഞ് അവര് നിര്‍ത്തിക്കോളും.”- സാധിക പറഞ്ഞു.
സിനിമയിലും സീരിയലുകളിലും നിരവധി വേഷങ്ങൾ ചെയ്തിട്ടുള്ള താരം മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത “പട്ടു സാരി” എന്ന പരമ്പരയിലൂടെ ജനഹൃദയങ്ങൾ കീഴടക്കുകയായിരുന്നു. പരമ്പരയിലൂടെ മികച്ച പ്രേക്ഷക പിന്തുണ നേടിയെടുത്ത സാധിക , “ഓർക്കുട്ട് ഒരു ഓർമ്മക്കൂട്ട്” എന്ന ചിത്രത്തിലൂടെ ആണ് മലയാള സിനിമയിലേക്ക് ചുവടുവെച്ചത്.
സിനിമകളിലും, സീരിയലുകളിലും, ഹ്രസ്വ ചിത്രങ്ങളും സജീവമാണ് സാധിക വേണുഗോപാൽ. ഇതിനു പുറമേ സ്വന്തമായി ക്രിയാ മൂവി മേക്കേഴ്സ് എന്ന നിർമ്മാണ കമ്പനി ആരംഭിച്ചിട്ടുണ്ട്. ഒരു അഭിനേത്രി എന്നതിലുപരി സമകാലിക വിഷയങ്ങളിൽ തന്റെ നിലപാടുകൾ വ്യക്തമാക്കി കൊണ്ട് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ ആകർഷിച്ചിട്ടുണ്ട് സാധിക.
ഒരു ബ്രേക്കിന് ശേഷം മോഹന്‍ലാല്‍ ചിത്രം ആയ ആറാട്ടിലൂടെ സിനിമയില്‍ വീണ്ടും സജീവമായിരിക്കുകയാണ് സാധിക വേണുഗോപാല്‍. സിനിമയില്‍ ബ്രേക്ക് വന്നപ്പോള്‍ അഭിനയത്തിലേക്ക് തിരിച്ചെത്തിയത് താരം ജോഷിയുടെ പൊറിഞ്ചുമറിയം ജോസ് എന്ന ചിത്രത്തിലൂടെയാണ്. ജോഷിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ പാപ്പന്‍ എന്ന ചിത്രത്തിലും സാധിക ശ്രദ്ധേയമായ വേഷം തന്നെ കൈകാര്യം ചെയ്തിട്ടുണ്ട്.