തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് ഏറെയിഷ്ടമുള്ള താരമാണ് അമല പോള്‍. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയായി പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടുകയായിരുന്നു അമല. നീലത്താമരയെന്ന ചിത്രത്തിലൂടെയായാണ് അമല മലയാളത്തില്‍ അരങ്ങേറിയത്.
അതിൽ ചെറിയൊരു വേഷമായിരുന്നു അമലയ്ക്ക്. അതിനുശേഷം തമിഴിൽ വീരശേഖരൻ, സിന്ധി സാമവേലി എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല. മൈന എന്ന തമിഴ് സിനിമയിലെ പ്രകടനത്തിലൂടെയാണ് അമല പോൾ പ്രേക്ഷക മനസ്സുകളിൽ ആദ്യമായി സ്ഥാനം നേടിയെടുത്തത്.
വൻ ഹിറ്റായ ചിത്രത്തിലൂടെ തമിഴ്നാട് സർക്കാരിന്റെ മികച്ച നടിക്കുളള പുരസ്കാരം അമലയ്ക്ക് ലഭിക്കുകയും ചെയ്തു. പിന്നീടിങ്ങോട്ട് മലയാളത്തിലും തമിഴിലും തെലുങ്കിലുമായി അമല നിരവധി സിനിമകളിൽ അഭിനയിച്ചു.
സോഷ്യല്‍മീഡിയയില്‍ വളരെ ആക്ടീവായി ഇടപെടുന്ന അമല പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ജീവിതത്തിലെ വിഷമഘട്ടത്തെ നേരിട്ടതിനെക്കുറിച്ച് പറഞ്ഞുള്ള അമലയുടെ വാക്കുകള്‍ കഴിഞ്ഞ ദിവസം വൈറലായിരുന്നു.
2021 ന്റെ തുടക്കത്തിലൊക്കെ വലിയ വിഷമത്തെ അതിജീവിച്ച് വരികയായിരുന്നു. അഭിനയം നിര്‍ത്തിയാലോ എന്ന് വരെ അന്ന് താന്‍ ആലോചിച്ചിട്ടുണ്ടെന്ന് അമല പറയുന്നു. ഇത്തരത്തിലൊരു തീരുമാനമെടുക്കുമ്പോള്‍ തന്റെ ഭാവി എന്തായിരിക്കുമെന്നൊന്നും അന്ന് ആലോചിച്ചിരുന്നില്ല.
ഇതറിഞ്ഞാല്‍ മറ്റുള്ളവര്‍ എങ്ങനെ എടുക്കുമെന്നുമൊന്നും ആ സമയത്ത് ചിന്തിച്ചിരുന്നില്ല. അവസരങ്ങളൊക്കെ വന്നിരുന്നുവെങ്കിലും അതൊന്നും സ്വീകരിച്ചിരുന്നില്ല. സിനിമ തന്നെ ഉപേക്ഷിച്ചാലോ എന്ന തോന്നലുകളായിരുന്നു മനസില്‍.
മാനസികമായി വലിയ തകര്‍ച്ചയെ അഭിമുഖീകരിക്കുമ്പോഴും അത് പ്രിയപ്പെട്ടവരെ അറിയിച്ചിരുന്നില്ല. അതിനാല്‍ത്തന്നെ എനിക്കെന്താണ് സംഭവിക്കുന്നതെന്നോര്‍ത്തായിരുന്നു അവര്‍ ആശങ്കപ്പെട്ടത്.
ആരോടും അധികം സംസാരിക്കാതെ വീട്ടില്‍ തന്നെ കഴിയുകയായിരുന്നു. സങ്കടം കൊണ്ട് കരഞ്ഞിരുന്ന നിമിഷങ്ങളുമുണ്ടായിട്ടുണ്ട്. ഇടയ്ക്ക് അമ്മയുടെ മുന്നില്‍ വെച്ച് കരഞ്ഞിരുന്നു. സമയമെടുത്താണ് ആ വിഷമത്തെ മറികടന്നത്.
ശരിക്കും ആ ബ്രേക്ക് എനിക്ക് ആവശ്യമായിരുന്നു. പ്രത്യേകിച്ച് പരിപാടികളൊന്നുമില്ലാതെ ഞാന്‍ എന്നെത്തന്നെ സ്വതന്ത്ര്യയാക്കി വിടുകയായിരുന്നു. സ്വന്തമായൊരു ശുദ്ധീകരണ പ്രക്രിയ അതായിരുന്നു ചെയ്തത്.
എഴുതാനും സമയം കിട്ടിയിരുന്നു. അങ്ങനെയൊരു ബ്രേക്ക് എടുത്തപ്പോള്‍ വലിയൊരു ആശ്വാസമാണ് അനുഭവപ്പെട്ടത്. ശരിക്കും ആവശ്യമായിരുന്നു ഈ ബ്രേക്കെന്നും തോന്നിയിട്ടുണ്ട്. 19ാമത്തെ വയസിലാണ് സിനിമയിലെത്തിയത്.
എന്നെത്തന്നെ എനിക്ക് ഇഷ്ടമാവാത്ത ദിനങ്ങളായിരുന്നു കഴിഞ്ഞുപോയത്. എന്റെ സാഹചര്യങ്ങളിലും എനിക്ക് മടുപ്പുണ്ടായിരുന്നു. ഞാന്‍ ഞാനല്ലെന്ന തോന്നലുകള്‍ വരെ വന്നിരുന്നു. മുമ്പ് ഞാൻ നല്ലതല്ലാത്ത സന്ദർഭങ്ങളിൽ പോയി പെടുമായിരുന്നു.
തെറ്റായ ഉദ്ദേശ്യങ്ങൾ ഉള്ളവർ ഉണ്ടായിരുന്നു.ചുറ്റും ഒരുപാട് കബളിപ്പിക്കലും പ്രശ്‌നങ്ങളും. ആ എന്നെ എനിക്ക് പരിചയമില്ലാതെയായി. ഇതിനെയെല്ലാം എങ്ങനെ മാറ്റാൻ പറ്റും. ജീവിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ നമുക്ക് മരണത്തിലൂടെ പോവാനും പുനർജനിക്കാനും പറ്റുമോ?
ഞാനതിലൂടെ കടന്നു പോയിട്ടുണ്ട്,’ കഡാവര്‍ എന്ന ഞാന്‍ നിര്‍മ്മിക്കുന്ന സിനിമയെക്കുറിച്ചും എനിക്ക് ചിന്തിക്കേണ്ടതുണ്ടായിരുന്നു. അത്ര വലിയ എനര്‍ജിയൊന്നു മുണ്ടായിരുന്നില്ലെങ്കിലും ഉള്ള ഊര്‍ജം കൊണ്ട് ഞാനിതേക്കുറിച്ച് ചിന്തിച്ചിരുന്നുവെന്നുമായിരുന്നു അമല പറഞ്ഞത്.
സംവിധായകൻ എ എൽ വിജയ്‌യുമായുളള അമല പോളിന്റെ വിവാഹവും വിവാഹ മോചനവും വാർത്തകളിൽ ഇടം നേടിയിരുന്നു. നാല് വർഷം നീണ്ട പ്രണയത്തിനൊടുവിൽ ഇരുവരും 2014ൽ ജൂൺ 12നാണ് വിവാഹം കഴിച്ചത്.
എന്നാൽ അധികം വൈകാതെ തന്നെ ഇരുവരും വിവാഹ മോചിതരായി. മലയാളത്തിൽ താരത്തിന്റെ ഇനി വരാനിരിക്കുന്ന ചിത്രം ഇപ്പോൾ ഷൂട്ടിംഗ് പുരോഗമിക്കുന്ന ആടുജീവിതമാണ്. ഒട്ടനവധി ആരാധകർ ആണ് താരത്തിന് തെന്നിന്ത്യ ഒട്ടാകെ ഉള്ളത്.