in ,

രാത്രിയിൽ മഴയത്ത് നനഞ്ഞ് കൂട്ടുകാരിക്കൊപ്പം ഡാൻസ് കളിച്ച് നടി കൃഷ്ണപ്രഭ, പൊളിയെന്ന് ആരാധകർ.. കിടിലൻ വീഡിയോ കാണാം

മലയാളത്തിലെ പ്രശസ്ത നടിയും നർത്തകീയുമാണ് കൃഷ്ണപ്രഭ.ബി ഉണ്ണികൃഷ്ണൻറെ മാടമ്പി എന്ന ചിത്രത്തിലൂടെ ചലച്ചിത്ര അഭിനയരംഗത്തേക്ക് കടന്നുവന്ന താരം. പിന്നീട് അങ്ങോട്ട് നിരവധി കഥാപാത്രങ്ങൾക്ക് താരം ജീവിതം നൽകുകയുണ്ടായി.

ചെറുതും വലുതുമായ ഒട്ടേറെ കഥാപാത്രങ്ങളാണ് കൃഷ്ണപ്രഭ ചെയ്തത്. ജോസഫ് സംവിധാനം ചെയ്ത ലൈഫ് ഓഫ് ജോസൂട്ടി എന്ന ചിത്രത്തിലെ മോളിക്കുട്ടി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചലച്ചിത്ര രംഗത്ത് എന്നത് പോലെ തന്നെ ടെലിവിഷൻ രംഗത്തും താരം സജീവ സാന്നിധ്യമാണ്.

2009 മികച്ച സ്ത്രീ കോമഡി അഭിനേത്രിക്കുള്ള ജെ സി ഡാനിയൽ ഫൗണ്ടേഷൻ അവാർഡ് താരത്തിന് ലഭിക്കുകയുണ്ടായി. അഭിനയ മേഖലയിൽ എന്നതുപോലെ നൃത്തത്തിന്റെ ലോകത്തും കൃഷ്ണപ്രഭ സജീവ സാന്നിധ്യമാണ്. അതുകൊണ്ടുതന്നെ ഓരോ ദിവസവും വ്യത്യസ്ത താരത്തിലുള്ള ചുവടുകളും ആയി താരം സൈബർ ലോകത്ത് പ്രത്യക്ഷപ്പെടാറുണ്ട്.

താരത്തിന്റെ ഈ ചിത്രങ്ങൾക്കും വീഡിയോകൾക്കും ഒക്കെ വളരെ മികച്ച പ്രതികരണവും ആണ് ലഭിക്കുന്നത്. തലമുടി മൊട്ടയടിച്ചും ശരീരഭാരം നിയന്ത്രിച്ചും താരം ആരാധകരെ ഞെട്ടിച്ചിരുന്നു. സിനിമയിലെ കഥാപാത്രങ്ങൾക്ക് വേണ്ടി താരങ്ങൾ മേക്കോവർ നടത്താറുണ്ടെങ്കിലും കൃഷ്ണപ്രഭ അങ്ങനെയായിരുന്നില്ല.

കുടുംബസമേതം ഒരു അമ്പലത്തിൽ ദർശനത്തിന് പോയപ്പോഴാണ് തല മൊട്ടയടിച്ചാലോ എന്ന് തീരുമാനിക്കുന്നത്. അന്ന് തന്റെ വീട്ടിലുള്ളവരും മൊട്ടയടിച്ചതിനെ കുറിച്ച് താരം മുൻപ് വ്യക്തമാക്കിയിട്ടുണ്ട്. പിന്നീട് ശക്തമായ വർക്ക് ഔട്ടിലൂടെ ശരീരഭാരം കുറച്ച് താരം വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു.

ഭാരം കുറച്ചതിനൊപ്പം അത് നിലനിർത്തി പോരുവാനും താരം എപ്പോഴും ശ്രമിക്കാറുണ്ട്. സാധാരണക്കാർക്ക് പോലും ചില സമയത്ത് തെറ്റായ മാർഗങ്ങൾ സ്വീകരിക്കാറുണ്ട്. എന്നാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഡയറ്റിൽ എന്തൊക്കെയാണെന്നും താരം വ്യക്തമാക്കുന്നു.

ഡയറ്റ് ചെയ്യാൻ തീരുമാനിക്കുമ്പോൾ സെലിബ്രിറ്റികൾ പിന്തുടരുന്ന അല്ലെങ്കിൽ കണ്ടും കേട്ടും വായിച്ചും അറിയുന്ന ഡയറ്റ് പ്ലാനുകൾ ഒരിക്കലും അന്ധമായി പിന്തുടരുന്നത് എന്നാണ് താരം പറയുന്നത്. ഓരോരുത്തരുടെയും ശരീരം വ്യത്യസ്തമാണ്. ഒരു പ്രൈമറി ഹെൽത്ത് അനാലിസിസിന് ശേഷം സ്വന്തം ആരോഗ്യം ശരീരത്തിന് ഉചിതമായ ഒരു ഡയറ്റ് പ്ലാൻ ഫിറ്റ്നസ് ട്രെയിനറുടെ സഹായത്തോടെ തയ്യാറാക്കുകയും അവർ പറയുന്ന കൃത്യമായ വർക്കൗട്ട് മുടങ്ങാതെ ചെയ്യുകയും ആണ് വേണ്ടത്.

എന്നാൽ മാത്രമേ ആരോഗ്യവും ഒതുക്കവും ഉള്ള ശരീരം എന്ന ലക്ഷ്യത്തിലേക്ക് കൃത്യമായി എത്തിച്ചേരാൻ സാധിക്കുമെന്ന് താരം പറയുന്നു. സുഹൃത്തായ സുനിതാ റാവുവിന് ഒപ്പം ഉള്ള നിരവധി റീൽസ് വീഡിയോകൾ ഇതിനോടകം ഇൻസ്റ്റാഗ്രാമിൽ താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.

മറ്റുള്ള താരങ്ങളെ അപേക്ഷിച്ച് വളരെ ക്വാളിറ്റിയുള്ള വീഡിയോകൾ തന്നെയാണ് താരം പലപ്പോഴും അപ്‌ലോഡ് ചെയ്യുന്നത്. ഇപ്പോൾ മഴ നനഞ്ഞ് രാത്രിയിൽ താരം ചെയ്തിരിക്കുന്ന നൃത്തച്ചുവടുകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. പതിവുപോലെതന്നെ സുനിത റാവുവാണ് താരത്തിന്റെ പങ്കാളിയായി വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

Written by Editor 1

തെറ്റായ ഉദ്ദേശ്യങ്ങൾ ഉള്ളവർ ചുറ്റും ഉണ്ടായിരുന്നു, ഒരുപാട് കബളിപ്പിക്കലും ചതിയും, എല്ലാം എന്റെ തെറ്റ്; സിനിമയിൽ നിന്നും ഇടവേള എടുത്തതിനെ കുറിച്ച് അമല പോൾ തുറന്ന് പറയുന്നു

ബാല താരമായി തുടക്കം, മലയാള സിനിമയിൽ നായികയായി തിളങ്ങിയ താരം, സാന്ത്വനം തമിഴ് പതിപ്പിലെ ദേവിയായി വേഷമിടുന്ന സുജിതയുടെ യാഥാർത്ഥ ജീവിതം ഇപ്പോൾ ഇങ്ങനെ..!