മലയാള സിനിമയിൽ ചെറുതും വലുതും ആയി ഒരുപാട് സിനിമയിൽ അഭിനയിച്ച താരം ആണ് സുബീഷ് സുധി. മലയാളകരയിൽ വൻ വിജയം തീർത്ത ക്ലാസ്സ്മേറ്റ് എന്ന സിനിമയിൽ കുടിയാണ് താരം തന്റെ അഭിനയ ജീവിതത്തിലേക്ക് അരങ്ങേറിയത്. അതിന് ശേഷം താരം ഒരുപാട് സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ താരം തുറന്ന് പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
കഴിഞ കുറച്ചു ദിവസമായി സോഷ്യൽ മീഡിയയിൽ വൻ ചർച്ച വിഷയം ആയി മാറിയിരിക്കുകയാണ് സ്ത്രീധന വിഷയം. ഒരുപാട് ചാനലിലും സോഷ്യൽ മീഡിയയിലും ചൂടേറിയ ചർച്ചയാണ് നടക്കുന്നത്. സ്ത്രീധന വിഷയത്തിൽ കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ ഒന്നലധികം യുവതികൾ ആണ് ആത്‍മഹത്യ ചെയ്തത്. ഇതിനെതിരെ സിനിമ താരങ്ങൾ മുതൽ രാഷ്ട്രിയ നേതാക്കൾ വളരെ ഇതിനെതിരെ പ്രതികരിച്ചു എത്തിയിരുന്നു. സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും തെറ്റാണ് എന്നാണ് ഇവർ സമൂഹമാദ്യമങ്ങളിൽ കൂടി അറിയിച്ചത്. സ്ത്രീധനം ആവിശ്യപെട്ട വരുന്നവരെ പെൺകുട്ടികളെ പറഞ്ഞതുവിടരുത്. പെൺ കുട്ടികൾക്ക് സ്ത്രീധനം അല്ല നൽകേണ്ടത് മരിച്ചു നല്ല വിദ്യാഭ്യാസം ആണ് നൽകേണ്ടത് എന്നും പറഞ്ഞു നിരവധി ആൾകാർ എത്തിയിരുന്നു.
ഇതിനിടയിൽ ആണ് താരം സുബീഷ് തന്റെ പ്രതികരണം അറിയിച്ചു എത്തിയത്. താരത്തിന്റെ പ്രതികരണം എങ്ങനെ ആണ്. താൻ വിവാഹം കഴിക്കുകയാണെങ്കിൽ ആ വധുവിന് 10 പവൻ സ്വർണ്ണം മാത്രമെ നൽകുകയുള്ളു എന്നാണ് താരം പറഞ്ഞത്. കുറെ കാലമായി പറയാൻ വച്ചിരുന്ന അഭിപ്രായം ആയിരുന്നു എന്നും ഇപ്പോൾ ഇത് പറയാൻ പറ്റിയ സമയം ആണെന്നും താരം പറഞ്ഞു. ഇതുപോലെ എല്ലാവരും ചിന്തിച്ചാൽ നേരാവുന്നതെ ഉള്ളൂ ഇത്.
സ്ത്രീധനം നോക്കി വിവാഹം കഴിക്കാത്ത നാടായ കണ്ണൂരിൽ ജനിച്ചത്തിൽ അഭിമാനം ഉണ്ടെന്നും എല്ലാ നാടിനെയും കണ്ണൂr പോലെ ആയിക്കാണാൻ ആഗ്രഹം ഉണ്ടെന്നും അവസാനം താരം കൂട്ടി ചേർത്തു.