in

തല്ലുമാലക്ക് മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി സ്പെക്റ്റാക്കിൾ ഷോ..

ടൊവീനോ തോമസും കല്യാണി പ്രിയദർശനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന തല്ലുമാല
ഖാലിദ് റഹ്മാൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാനാണ് ചിത്രം നിർമ്മിക്കുന്നത്. ആഗസ്റ്റ് 12 ന് ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ റിലീസ് ചെയ്യും. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഖാലിദ് റഹ്മാനാണ്. മണവാളൻ വസിം എന്ന കഥാപാത്രം ആയി ആണ് ടോവിനോ തോമസ് എത്തുന്നത്.

ബീപാത്തു എന്ന കഥാപാത്രം ആയി ആണ് കല്യാണി പ്രിയദർശൻ എത്തുന്നത്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് തല്ലുമാല. ചിത്രത്തിലെ കണ്ണിൽ പെട്ടൊളെയെന്ന് തുടങ്ങുന്ന ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു. ഇംഗ്ലീഷിലും അറബിയിലും മലയാളത്തിലുമായി ആണ് ഈ ഗാനത്തിന്റെ വരികൾ ഒരുക്കിയിരിക്കുന്നത്.

ചിത്രത്തിന്റെ ഷൂട്ടിങ് ദുബായിലും,തലശ്ശേരിയിലും, കണ്ണൂരിലെ പരിസരങ്ങളിലുമാണ് സിനിമയയുടെ പ്രധാന രംഗങ്ങളുടെ ചിത്രീകരണം. ചിത്രത്തിൻറെ ഛായാഗ്രാഹകൻ ജിംഷി ഖാലിദാണ്. ചിത്രത്തിന് മുഹ്സിൻ പരാരിയും അഷ്റഫ് ഹംസയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ടൊവീനോയ്ക്കും കല്യാണിയ്ക്കും പുറമെ ഷൈൻ ടോം ചാക്കോ, ലുക്മാൻ അവറാൻ, ചെമ്പൻ വിനോദ് ജോസ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.മ്യൂസിക് വിഷ്ണു വിജയ്, എഡിറ്റർ നിഷാദ് യൂസഫ്, ആർട്ട്‌ ഗോകുൽ ദാസ്, സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കർ. മേക്കപ്പ് റോനെക്സ് സേവിയർ, കൺട്രോളർ സുധർമൻ വള്ളിക്കുന്നു,മാർക്കറ്റിംഗ് പ്ലാൻ ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്.

ഇപ്പോൾ തല്ലുമാലക്ക് സ്പെക്റ്റാക്കിൾ ഷോ നടന്നതിന്റെ ഫോട്ടോസ് ആണ് പുറത്ത്‌ വന്നിരിക്കുന്നത്. മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി ഇങ്ങനെ ഒരു ഷോ ഒരു സിനിമക്കായി നടക്കുന്നത്. ദുബായ് ഫെസ്റ്റിവൽ സിറ്റിയിൽ ഓഗസ്റ്റ് 7ന് വൈകീട്ട് 7 നായിരുന്നു ഷോ.

ടൊവിനോയും കല്യാണിയും ഷൈൻ ടോം ചാക്കോയും സംവിധായകൻ ഖാലിദ് റഹ്മാനും നിർമാതാവ് ആഷിക്ക് ഉസ്മാനും , തിരക്കഥാകൃത്ത് മുഹസ്സിൻ പെരാരിയും പങ്കെടുത്തു . ലോകമെമ്പാടും ഓഗസ്റ്റ് 12 ന് തല്ലുമാല തിയറ്ററുകളിൽ എത്തുന്നു… തല്ലുമാലയുടെ ബുക്കിംഗ് ജി സി സിയിൽ ആരംഭിച്ചു . ഒരു ട്രെയിലർ കൊണ്ട് കേരളം മുഴുവൻ തരംഗമായ തല്ലുമാല ഓഗസ്റ്റ് 12 ന് തിയേറ്ററിലേക്ക് എത്തുന്നു.

Written by admin

എന്റെ അടിവസ്ത്രം കാണിക്കുവാൻ സംവിധായകൻ എന്നോട് ആവശ്യപ്പെട്ടു; പ്രിയങ്ക ചോപ്ര വെളിപ്പെടുത്തുന്നു

എൻജോയ് ചെയുമ്പോൾ പാന്റ് ഇടാൻ മറക്കാതിരിക്കുക, അമേയയുടെ പുത്തൻ ഫോട്ടോസിന് കമെന്റുകൾ ഇങ്ങനെ