in

അവസരത്തിന് വേണ്ടി വഴങ്ങിക്കൊടുത്ത് യൂസ് ചെയ്യുന്ന സ്ത്രീകളേയുമറിയാം, പുരുഷന്മാരെ മാത്രം കുറ്റം പറയില്ല; നടി ഇന്ദ്രജ തുറന്ന് പറയുന്നു

ബാലതാരമായി തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ച രാജാത്തി എന്ന വെള്ളാരം കണ്ണുള്ള സുന്ദരി മലയാളികൾക്കും ഏറെ പ്രിയങ്കരിയാണ്. രാജാത്തി എന്ന പേരിനേക്കാളും മലയാളികൾക്ക് പരിചയം ഇന്ദ്രജ എന്നാണ്. എങ്കിലും പ്രിയപ്പെട്ടവർക്ക് ഇന്ദ്രജ ഇന്നും രാജിയോ രാജാത്തിയോ ഒക്കെയാണ്.

മെഗാ സ്റ്റാറുകൾക്ക് ഒപ്പം ബിഗ് സ്‌ക്രീനിൽ തിളങ്ങി നിന്ന ഇന്ദ്രജ മലയാളത്തിൽ അത്ര സജീവം അല്ലെങ്കിലും സോഷ്യൽ മീഡിയയയിലും അന്യഭാഷാ ടെലിവിഷൻ മേഖലയിലും സജീവ സാന്നിധ്യം തന്നെയാണ്. രാജാത്തി എന്ന പേരിൽ ബാലതാരമായി അരങ്ങേറ്റം കുറിച്ച ഇന്ദ്രജ പഠനത്തിനായി സിനിമയിൽ നിന്നും ഇടവേളയെടുത്തിരുന്നു.

എന്നാൽ രണ്ടാം വരവിൽ ഇന്ദ്രജ എന്ന പേരിൽ ആണ് ഉദിച്ചുയർന്നത്. ജന്തർ മന്ദിർ എന്ന കഥാപാത്രത്തിന്റെ പേരാണ് പിന്നീട് രാജാത്തിയെ ഇന്ദ്രജയാക്കിയത്. സിനിമ വമ്പൻ ഹിറ്റായതോടെയാണ് കഥാപാത്രത്തിന്റെ പേരിൽ രാജാത്തി ഇന്ദ്രജ ആയി അറിയപ്പെടാൻ തുടങ്ങിയത്.

എങ്കിലും സർട്ടിഫിക്കറ്റിലും രജിസ്റ്ററുകളിലും എല്ലാം ഇന്നും ഇന്ദ്രജ രാജാത്തിയാണ്. സിനിമാലോകത്ത് കാസ്റ്റിംഗ് കൗച്ച് എന്നതൊരു യാഥാര്‍ത്ഥ്യമാണോ എന്ന ചോദ്യത്തിന് മറുപടി നൽകുകയാണ് താരം കൈരളിക്ക് നല്‍കിയ അഭിമുഖത്തിൽ.

കാസ്റ്റിംഗ് കൗ ച്ച് അടക്കമുള്ള വിഷയത്തിലുള്ള നടി ഇന്ദ്രജയുടെ നിലപാട് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.’സ്ത്രീകളും പുരുഷന്‍മാരും ജോലി ചെയ്യുന്ന ഇടമാണ്. അത്തരത്തിലുള്ള സംഭവങ്ങളുണ്ടാകും. പക്ഷെ അത് നമ്മള്‍ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെ അനുസരിച്ചിരിക്കും.

അവസരത്തിന് വേണ്ടി യൂസ് ചെയ്യുന്ന സ്ത്രീകളെയും അറിയാം. അപ്പോള്‍ പുരുഷന്‍മാര്‍ മാത്രമല്ല. സ്ത്രീയും പുരുഷനും തുല്യ ഉത്തരവാദിത്തമാണുള്ളത്. നിങ്ങള്‍ക്ക് നിങ്ങളുടെ ശബ്ദമില്ലേ. അതില്‍ നിന്നും നമുക്ക് മാറി നില്‍ക്കാമല്ലോ. ആ ചോയ്‌സ് നിങ്ങളുടേതാണ്.

പുരുഷന്‍മാരെ മാത്രം കുറ്റപ്പെടുത്തില്ല. എന്നും നിങ്ങള്‍ക്ക് ചോയ്‌സ് എടുക്കാനുണ്ടാകും. ഇത് മാത്രമാകില്ല മുമ്പിലുള്ള ചോയ്‌സ്. തന്റെ കരിയറിലും ഇത്തരം അനുഭവങ്ങളുണ്ടായിട്ടുണ്ട്. പക്ഷെ നമുക്കെന്നും നമ്മുടെ വോയ്‌സുണ്ട്. നമ്മള്‍ വേണം തീരുമാനം എടുക്കാന്‍.

തനിക്കുണ്ടായ അത്തരമൊരു അനുഭവത്തില്‍ വേണ്ടെന്ന് വച്ച അവസരം നഷ്ടപ്പെട്ടതില്‍ കുറ്റബോധമുണ്ടാകില്ല. കാരണം ഇത് ജീവിതം മാറ്റി മറിക്കുന്ന തീരുമാനമാണെന്നും ഇന്ദ്രജ വ്യക്തമാക്കിയിരുന്നു. മലയാള സിനിമയിൽ അഭിനയിക്കാൻ വേണ്ടിയാണ് ഇന്ദ്രജ മലയാളം പഠിച്ചത് എങ്കിലും മൂന്നുവയസ്സുവരെ കേരളത്തിൽ ആയിരുന്നു നടി.

ഇന്ദ്രജയുടെ അമ്മ തിരുവനന്തപുരം സംഗീത കോളേജിൽ നിന്നുമാണ് ഗാനഭൂഷണം പാസായത്. ഹരിപ്പാട് ഒരു സ്‌കൂളിൽ സംഗീത അധ്യാപികയും ആയിരുന്നു. പാട്ടും നൃത്തവും നിറഞ്ഞ കുടുംബത്തിൽ നിന്നും എത്തിയ ഇന്ദ്രജ ആറാം ക്‌ളാസിൽ പഠിക്കുമ്പോഴാണ് ശ്രീവിദ്യയുടെ ചെറുപ്പകാലം അവതരിപ്പിച്ചുകൊണ്ട് അഭിനയത്തിലേക്ക് ചുവട് വച്ചത്.

രജനികാന്തിന്റെ ഉഴൈപാളി എന്ന തമിഴ് സിനിമയിലൂടെ അഭിനയരംഗത്തെതത്തിയ ഇന്ദ്രജ ‘ദ ഗോഡ് മാൻ’ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലെത്തുന്നത്. ഇൻഡിപെൻഡൻസ്, എഫ്.ഐ.ആർ, ഉസ്താദ്, ശ്രദ്ധ, വാർ ആന്റ് ലൗ, ക്രോണിക് ബാച്ച്ലർ, മയിലാട്ടം, തുടങ്ങി നിരവധി മലയാള ചിത്രങ്ങളിൽ ശ്രദ്ധേയ വേഷം ചെയ്തു.

Written by Editor 3

നമ്മുടെ റോമാ അന്നും ഇന്നും, താരത്തിന്റെ ശക്തമായൊരു തിരിച്ചു വരവ് പ്രതീക്ഷിച്ച് ആരാധകർ..!

തന്റെ മകളുടെ അച്ഛൻ എവിടെയും അപമാനിക്കപ്പെടരുത് എന്ന് ആഗ്രഹിച്ചവൾ, പല ചോദ്യങ്ങൾക്കും സമനില തെറ്റാതെ പിടിച്ചു നിന്നവൾ; മഞ്ജു വാര്യരെക്കുറിച്ചുള്ള കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു