in

ആകാശദൂതിലെ ആനി ഇപ്പോൾ ഇവിടുണ്ട്, സ്വന്തമായി വിമാനവും, ഏക്കറുകൾക്ക് നടുവിലെ ബംഗ്ലാവും; നടി മാധവിയുടെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ

ഹൃദയം നുറുങ്ങുന്ന വേദനയോടെ അല്ലാത്ത ആകാശദൂത് എന്ന സിനിമ കണ്ട് തീർക്കാൻ ഒരാൾക്കും ആകില്ല. ഡെന്നിസ് ജോസഫിന്റെ തിരക്കഥയിൽ സിബി മലയിൽ ആണ് ആകാശദൂത് എന്ന സിനിമ സംവിധാനം ചെയ്തത്.

ഇനിയൊരാവർത്തികൂടി കാണാൻ പ്രയാസമുള്ള ആ സിനിമയിൽ നിരവധി അതുല്യരായ അഭിനേതാക്കൾ അഭിനയിച്ചിട്ടുണ്ട്. അതില്‍ എടുത്തു പറയേണ്ടയാളാണ് നടി മാധവി. ചിത്രത്തിലെ ആനി എന്ന കഥാപാത്രത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ താരം.

നിരവധി കഥാപാത്രങ്ങള്‍ മലയാളത്തില്‍ ചെയ്തിട്ടുണ്ടെങ്കിലും മാധവിക്ക് ഏറ്റവുമധികം ശ്രദ്ധ നേടി കൊടുത്തത് ആകാശദൂത് എന്ന ചിത്രമായിരുന്നു. എണ്‍പതുകളുടെ അവസാനവും തൊണ്ണൂറുകളിലും ശക്തമായ കഥാപാത്രങ്ങള്‍ കൊണ്ട് മലയാള സിനിമയില്‍ സജീവമായി.

നവംബറിന്റെ നഷ്ടം, ഓര്‍മയ്ക്കായി, ഒരു വടക്കന്‍ വീരഗാഥ, ആകാശദൂത് തുടങ്ങി തുടങ്ങി നിരവധി ചിത്രങ്ങളുണ്ട് മാധവിയുടെ അഭിനയപ്രകടനങ്ങള്‍ അടയാളപ്പെടുത്തിയവ. അഭിനയ രംഗത്ത് തിളങ്ങി നില്‍ക്കുന്ന സമയത്താണ് താരം വിവാഹിതയാവുന്നത്.

തുടര്‍ന്ന് മറ്റുള്ള നടിമാരെ പോലെ തന്നെ താരം അഭിനയ ജീവിതം പൂര്‍ണമായി ഉപേക്ഷിക്കുക ആയിരുന്നു. പിന്നീട് കുടുംബജീവിതം നയിക്കുകയും ചെയ്തു. 1996 ആയിരുന്നു മാധവിയുടെ വിവാഹം. റല്‍ഫ്ശര്‍മയാണ് താരത്തെ ഭര്‍ത്താവ്.

താരത്തിന് മൂന്ന് പെണ്‍മക്കള്‍ ആണുള്ളത്. കുടുംബസമേതം ഇപ്പോള്‍ വിദേശത്താണ് താമസം. ഏറ്റവും പുതിയ ചിത്രങ്ങള്‍ ആണ് ഇപ്പോള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നത്. ചിത്രങ്ങള്‍ കണ്ടതുമുതല്‍ പഴയ ആനിയെ യാണ് എല്ലാവരും ഓര്‍ത്തെടുക്കുന്നത്.

ചിത്രങ്ങള്‍ക്ക് നിരവധി പേരാണ് കമന്റുകള്‍ നല്‍കിക്കൊണ്ട് സോഷ്യല്‍ മീഡിയയില്‍ എത്തിയത്. മലയാളത്തില്‍ മാത്രമല്ല മാധവിക്ക് അന്യഭാഷകളിലും നിരവധി ചിത്രങ്ങളില്‍ മികച്ച വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. താരത്തിന് അന്യഭാഷകളില്‍ നിന്നും നിരവധി ആരാധകരുണ്ട്, താരത്തിന്റെ തിരിച്ചുവരവും പ്രേക്ഷകര്‍ ഏറെ നോക്കിക്കാണുന്ന ഒന്നാണ്.

പഴയ നടിമാ‍ർ പലരും സിനിമയിൽ സജീവമായി. മാധവി ഇപ്പോള്‍ സിനിമയില്‍ സജീവമല്ലെങ്കിലും ശക്തിയായി പാറി പറന്ന് നടക്കുകയാണ്. സ്വന്തമായി വിമാനവും അത് ഓടിക്കാനുള്ള ലൈസന്‍സും സ്വന്തമാക്കിയെന്നതാണ് മാധവിയെക്കുറിച്ച് വന്ന വിവരങ്ങൾ.

മാധവി വിമാനം പറത്തുന്ന ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ന്യൂജേഴസിയിലെ 44 ഏക്കര്‍ ഭൂമിയില്‍ വലിയ ബംഗ്ലാവിലാണ് മാധവിയും കുടുംബവും താമസിക്കുന്നത്. വീടിനോട് ചേര്‍ന്നുള്ള സ്ഥലത്ത് മാനുകളും വിവിധ ഇനം പക്ഷികളെയും പരിപാലിച്ചാണ് നടിയുടെ ജീവിതം.

1976 ലാണ് മാധവി ആദ്യമായി സിനിമയില്‍ അഭിനയിച്ചിരുന്നത്. 1980 ല്‍ മലയാളത്തിലേക്ക് എത്തിയ നടി 1996 ല്‍ സിനിമ ജീവിതം അവസാനിപ്പിച്ചു.

Written by Editor 3

എന്റെ കുഞ്ഞിന് ഓണ ഉരുള കൊടുക്കാനായില്ല, അവർ എനിക്ക് അത് നിഷേധിച്ചു, അടുത്ത ഓണം ഉണ്ണാൻ അവൾ ഉണ്ടായില്ല; വേദനാജനകമായ അനുഭവം പങ്കുവച്ച് സുരേഷ് ഗോപി..!

മലയാളത്തിലെ ആദ്യ ലെസ്ബിയൻ മൂവി, ഹോളി വൂണ്ടിന്റെ ട്രെയിലർ പുറത്തിറങ്ങി; വൈറൽ