in

എന്റെ കുഞ്ഞിന് ഓണ ഉരുള കൊടുക്കാനായില്ല, അവർ എനിക്ക് അത് നിഷേധിച്ചു, അടുത്ത ഓണം ഉണ്ണാൻ അവൾ ഉണ്ടായില്ല; വേദനാജനകമായ അനുഭവം പങ്കുവച്ച് സുരേഷ് ഗോപി..!

നടന്‍ സുരേഷ് ഗോപി പല വേദികളിലും അഭിമുഖങ്ങളിലും നിറ കണ്ണുകളോടെ തന്റെ ആദ്യ മകള്‍ ലക്ഷ്മിയെ സ്മരിക്കാറുണ്ട്. അവളായിരുന്നു തനിക്ക് എല്ലാം. ലക്ഷ്മിയുടെ ഓര്‍മ്മയില്‍ സുരേഷ്‌ഗോപി ഇതിനോടകം ചെയ്തിരിക്കുന്ന ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കയ്യും കണക്കും ഇല്ല.

ഇപ്പോഴും ഇത് ചെയ്തുകൊണ്ടിരിക്കുന്നു. പെണ്‍കുട്ടികളെ കാണുമ്പോള്‍ തന്റെ ലക്ഷ്മിയെയാണ് തനിക്ക് ഓര്‍മ്മ വരുന്നതെന്നും പെണ്‍കുട്ടികള്‍ വിഷമിക്കുന്നത് സഹിക്കാന്‍ കഴിയുന്നതിലും അപ്പുറത്താണെന്നും സുരേഷ്‌ഗോപി പറയാറുണ്ട്. വിവാഹ ജീവിതത്തിലെ അസ്വാരസ്യങ്ങളും താളപ്പിഴകളും ഏറി വരുന്ന ഈ സാഹചര്യത്തില്‍ മാതൃകാപരമായ ജീവിതം കാഴ്ച വെക്കുന്നവരാണ് സുരേഷ് ഗോപി- രാധിക ദമ്പതികള്‍.

താര പദവിയില്‍ നിന്നും രാഷ്ട്രീയ രംഗത്തേയ്ക്ക് കൂടി ചുവടു മാറ്റം നടത്തിയപ്പോഴും സദാ പിന്തുണയുമായി രാധിക ഒപ്പം ഉണ്ടായിരുന്നു. അതേ പോലെ തന്നെ എത്ര തിരക്കുകളില്‍ ആയിരുന്നാലും തന്റെ കുടുംബത്തോടൊപ്പം ഇരിക്കാന്‍ അദ്ദേഹം സമയം കണ്ടെത്താറുമുണ്ട്. അതുകൊണ്ടു തന്നെ മലയാളികള്‍ക്ക് താരം, രാഷ്ട്രീയ പ്രവര്‍ത്തകര്‍ എന്നതില്‍ ഉപരി നല്ലൊരു ഭര്‍ത്താവും അച്ഛനും കൂടിയാണ് സുരേഷ് ഗോപി.

ഇപ്പോഴിതാ തന്റെ മകൾ ലക്ഷ്മിയുടെ ആദ്യ ഓണത്തിന് എത്താന്‍ സാധിക്കാതെ പോയ സംഭവം ഏറെ വേദനയോടെ ഓർക്കുകയാണു സുരേഷ് ഗോപി. 1991ല്‍ മകൾ ലക്ഷ്മിയുടെ ആദ്യ ഓണത്തിനു കടലോരക്കാറ്റ് എന്ന ഷൂട്ടിംഗ് ലൊക്കേഷനില്‍ ആയിരുന്നു. കോഴിക്കോടായിരുന്നു ലൊക്കേഷന്‍. അന്ന് പകല്‍ എടുക്കേണ്ട ഫൈറ്റ് സീന്‍ മഴ പെയ്താല്‍ എടുക്കാന്‍ പറ്റില്ല. അപ്പോൾ എന്നെ വെച്ചുള്ള ഇന്റീരിയര്‍ ഫൈറ്റ് സീന്‍ ഷൂട്ട്‌ ചെയ്യും.

അതിനായി എന്നെ സ്റ്റാന്‍ഡ് ബൈയായി അവിടെ നിര്‍ത്തുകയായിരുന്നു. മകള്‍ ജനിച്ച വര്‍ഷമാണെന്നും അവളുടെ ആദ്യ ഓണം ആണെന്നും ഞാന്‍ അവരോടു പറഞ്ഞു നോക്കി. അവളുടെ ചോറൂണൊക്കെ കഴിഞ്ഞിരുന്നു. അതുക്കൊണ്ട് ഓണത്തിന് ഒരു ഉരുള ചോറ് കൊടുക്കണം എന്നത് എന്റെ വലിയ മോഹം ആയിരുന്നു.

‘അന്നു ഷൂട്ടിംഗിനു വേണ്ടിയാണു എന്നെ പോകാന്‍ അനുവദിക്കാതിരുന്നത് എങ്കില്‍ ഒരുപക്ഷെ സഹിച്ചേനെ. പക്ഷെ ഇതു അങ്ങനെ ആയിരുന്നില്ല. ഒടുവില്‍ ഷൂട്ടിംഗ് ഇല്ല എന്ന് പറഞ്ഞാല്‍ അത് തെറ്റായിരിക്കും എന്ന് ഞാന്‍ അവരോടു പറഞ്ഞു. എടുക്കാന്‍ പറ്റിയാല്‍ എടുക്കും ഇല്ലെങ്കില്‍ വേറെ നടനെ നോക്കും എന്നായിരുന്നു ഇതിന് അവരുടെ മറുപടി. ഞാൻ നിസ്സഹായനായി നിന്നു.

എനിക്ക് അതിനപ്പുറം ഒന്നും പറയാന്‍ ഉണ്ടായിരുന്നില്ല. അങ്ങനെ വീട്ടില്‍ വിളിച്ച് ഞാന്‍ എത്തില്ല എന്ന് അറിയിച്ചു. ആ ഓണം ഓര്‍ത്തിരിക്കുന്നതു മറ്റൊന്നും കൊണ്ടല്ല. അടുത്ത ഓണം ഉണ്ണാന്‍ എന്റെ മകള്‍ ലക്ഷ്മി ഉണ്ടായിരുന്നില്ല. അതാണ് എന്റെ വേദന. എന്റെ കുഞ്ഞിനുള്ള ഓണ ഉരുള കൊടുക്കാന്‍ എനിക്ക് പറ്റിയില്ല. അവള്‍ക്കുള്ള എന്റെ ഉരുള എനിക്കവര്‍ നിഷേധിച്ചതാണെന്നും താരം വേദനയോടെ പറയുന്നു.

Written by Editor 2

എൻ്റെ ശരീരവും മനസ്സും നിരന്തരം കലഹിച്ചു കൊണ്ടിരുന്നു, ഒടുവിൽ ഞാൻ ആ ഞാൻ സത്യം അംഗീകരിച്ചു; നടി കാർത്തിക മുരളീധരൻ വെളിപ്പെടുത്തുന്നു

ആകാശദൂതിലെ ആനി ഇപ്പോൾ ഇവിടുണ്ട്, സ്വന്തമായി വിമാനവും, ഏക്കറുകൾക്ക് നടുവിലെ ബംഗ്ലാവും; നടി മാധവിയുടെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ