രണ്ട് പതിറ്റാണ്ടുകളായി തെന്നിന്ത്യൻ സിനിമാലോകത്ത് സജീവമായുള്ളയാളാണ് ബെംഗളുരുവിൽ ജനിച്ച് നൃത്തലോകത്ത് നിന്ന് സിനിമാലോകത്തേക്കെത്തിയ നടി ലക്ഷ്മി ഗോപാലസ്വാമി. രണ്ടായിരത്തിൽ അരയന്നങ്ങളുടെ വീട് എന്ന സിനിമയിലൂടെ മമ്മൂട്ടിയുടെ നായികയായിരുന്നു തുടക്കം.
ഏറ്റവും ഒടുവിൽ താക്കോൽ എന്ന സിനിമയിലാണ് ലക്ഷ്മി അഭിനയിക്കുകയുണ്ടായത്. ദുൽഖർ സൽമാൻ നായകനാകുന്ന റോഷൻ ആൻഡ്രൂസ് ചിത്രം ‘സല്യൂട്ടാ’ണ് ലക്ഷ്മിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ഇപ്പോഴിതാ താൻ വിവാഹതയാകുന്നു എന്ന രീതിയിൽ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്ന വാർത്തകളോട് പ്രതികരിച്ചിരിക്കുകയാണ് താരം.
മലയാളത്തിലും തെലുങ്കിലും തമിഴിലും കന്നഡയിലുമായി അമ്പതോളം സിനിമകളിൽ ലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. കൊവിഡ് കാലത്ത് താൻ സ്വാതി തിരുനാളിന്റെ ഉൽസവ പ്രബന്ധത്തെക്കുറിച്ചുള്ള ഗവേഷത്തിന് പിറകെയാണെന്ന് അടുത്തിടെ നർത്തകി കൂടിയായ താരം ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇപ്പോഴിതാ താൻ വിവാഹിതയാകുന്നുവെന്ന രീതിയിൽ വരുന്ന വാർത്തകളിൽ ആദ്യമായി പ്രതികരണം അറിയിച്ചിരിക്കുകയാണ് ലക്ഷ്മി ഗോപാലസ്വാമി.
‘വിവാഹ വാർത്ത വ്യാജമെന്നല്ല പറയേണ്ടത്, അത് തീർത്തും അടിസ്ഥാന രഹിതമായ വാർത്തയാണ്. ഞാൻ സോഷ്യൽമീഡിയയിൽ വാർത്തകൾ കാണുന്നുണ്ട്. ഈ വിഷയത്തിൽ എനിക്കിതാണ് മലയാളികളോട് പറയാനുള്ളത്.
പത്തിലേറെ സിനിമകളിൽ മോഹൻലാലിനോടൊപ്പം ലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. കൂടാതെ, തനിക്ക് മോഹന്‍ലാലിനെ വിവാഹം കഴിക്കാനായിരുന്നു ആഗ്രഹമെന്നും താരം വെളിപ്പെടുത്തി. മോഹന്‍ലാലിനെ വിവാഹം ചെയ്യാനായിരുന്നു എനിക്ക് ആഗ്രഹം. പക്ഷെ എന്ത് ചെയ്യാം? അദ്ദേഹം നേരത്തെ വിവാഹം കഴിച്ചില്ലേ എന്നായിരുന്നു ലക്ഷ്മിയുടെ ചിരിച്ചുകൊണ്ടുള്ള മറുപടി.
എല്ലാവരെയും പോലെ വിവാഹം കഴിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും തനിക്കറിയാത്ത തന്റെ ആഗ്രഹങ്ങള്‍ കാരണമാകാം വിവാഹം നടക്കാതെ പോയതെന്നും താരം വെളിപ്പെടുത്തി. രൂപഭാവങ്ങളിലും കാഴ്ച്ചപാടുകളിലും അഭിരുചിയിലും തന്നോട് യോജിക്കുന്ന ഒരാളെ വിവാഹം കഴിക്കാന്‍ തയാറാണെന്നും ലക്ഷ്മി ഗോപാലസ്വാമി പറയുന്നു.
അതിന് പിന്നാലെയാണിപ്പോള്‍ താരം 52-ാം വയസ്സിൽ വിവാഹിതയാകുന്നുവെന്നും മുകേഷാണോ ഇടവേളബാബുവാണോ വരനെന്നുമൊക്കെയുള്ള വാർത്തകൾ സോഷ്യൽമീഡിയയിൽ പ്രചരിച്ചിരിക്കുന്നത്. ഇപ്പോഴിതാ വിവാഹം കഴിക്കാത്തതിന് പിന്നിലെ സത്യാവസ്ഥ താരം തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. പതിനേഴാം വയസ്സു മുതൽ താൻ മോഡലിങ് ചെയ്തും നൃത്ത പരിപാടികളിലൂടേയും വരുമാനമുണ്ടാക്കുന്നയാളാണെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ ലക്ഷ്മി പറഞ്ഞിരുന്നു.
ഇപ്പോഴത്തെ ഈ ജീവിതത്തിൽ വളരെ ഹാപ്പിയാണെന്നും ‘ഐ ആം എ ഫ്രീ സ്പിരിറ്റഡ് ഗേൾ ’ എന്നും ലക്ഷ്മി പറഞ്ഞിട്ടുമുണ്ട്. കൊച്ചു കൊച്ചു സന്തോഷങ്ങൾ, അച്ഛനെയാണെനിക്കിഷ്ടം, പുണ്യം, കീർത്തിചക്ര, പരദേശി, തനിയെ തുടങ്ങിയ ചിത്രങ്ങൾ താരത്തിന്റെ കരിയറിൽ തന്നെ ഒഴിച്ചു നിർത്താനാകാത്തവയാണ്. മമ്മൂട്ടി-മോഹൻലാൽ തുടങ്ങിയവരായിരുന്നു ലക്ഷ്മിയുടെ അഭിനയ ജീവിതത്തിലെ നായകന്മാർ.
മലയാളത്തിലാണ് ഏറ്റവും കൂടുതൽ സിനിമകൾ ചെയ്തെങ്കിലും മൂന്ന് തമിഴ് ചിത്രങ്ങളിലും 3 കന്നട ചിത്രങ്ങളിലും വേഷം കൈകാര്യം ചെയ്യുവാൻ താരത്തിന് അവസരം ലഭിച്ചു. കാർബൺ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും സാന്നിധ്യമറിയിച്ച താരം പല സ്റ്റേജ് ഷോകളിലും നൃത്തച്ചുവടുകളുമായി എത്തി ആരാധകരെ അമ്പരപ്പിക്കാറ് ഉണ്ട്.
നല്ല ഒരു ക്ലാസിക്കൽ ഡാൻസറായ ലക്ഷ്മി ഗോപാലസ്വാമി ഇതിനോടകം നിരവധി സ്റ്റേജ് ഷോകൾ നടത്തുകയും പല പരിപാടികളിലും നൃത്തം അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അഭിനയ ജീവിതത്തിൽ ഒരുപാട് നേട്ടങ്ങൾ കൊയ്തപ്പോഴും ഇന്നും വിവാഹ ജീവിതം വേണ്ട എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് താരം.
പാട്ടും നൃത്തവും ഇഴചേരുന്ന നയങ്ങളെ കുറിച്ചുള്ള ഗവേഷണത്തിലാണ് ഇപ്പോൾ താരം എത്തിനിൽക്കുന്നത്. സിനിമയുടെയും നൃത്ത പരിപാടികളുടെയും തിരക്കില്ലാത്ത രണ്ടുവർഷം ഇഷ്ടം പോലെ സമയം ഇഷ്ടങ്ങൾക്ക് വിനിയോഗിക്കുവാൻ തെരഞ്ഞെടുത്തിരിക്കുകയാണ് താരം.