മലയാളത്തിന്റെ പ്രിയപ്പെട്ട താരദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയ നസീമും. ഏറ്റെടുക്കുന്ന കഥാപാത്രങ്ങളെയെല്ലാം പൂർണതയോടെ അവതരിപ്പിക്കുന്ന ഒരു മെച്ച്വേർഡ് അഭിനേതാവ് എന്ന രീതിയിൽ ഫഹദ് തന്റെ സ്ഥാനം ഉറപ്പിക്കുമ്പോൾ, അൽപം കുറുമ്പും കൊച്ചു വർത്തമാനങ്ങളുമൊക്കെയായി പാറിപറന്നു നടക്കുന്ന സ്വന്തം വീട്ടിലെ കുട്ടി എന്നൊരു ഇമേജാണ് മലയാളികളുടെ മനസ്സിൽ നസ്രിയയ്ക്ക്.
ജീവിതം ഒരുപാട് മാറില്ലെന്ന് ഉറപ്പുള്ളതു കൊണ്ടാണ് ഫഹദ് ഫാസിലിലിനെ വിവാഹം ചെയ്തതെന്ന് നസ്രിയ. സ്റ്റാര്‍ ആന്റ് സ്‌റ്റൈലിന് നല്‍കിയ അഭിമുഖത്തിലാണ് നസ്രിയ ഇതെക്കുറിച്ച് പറഞ്ഞത്. രണ്ടു പേരും പരസ്പര ബഹുമാനത്തോടെയാണ് മുന്നോട്ട് പോകുന്നതെന്നും പരസ്പരം ഒരിക്കലും മാറ്റാന്‍ ശ്രമിച്ചിട്ടില്ലെന്നും നസ്രിയ പറഞ്ഞു.
ജീവിതം ഒരുപാട് മാറില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണ് ഞങ്ങള്‍ ഒന്നിച്ചത്. ഞാന്‍ ഫഹദിനെയും ഫഹദ് എന്നെയും മാറ്റാന്‍ നോക്കിയിട്ടില്ല. മുമ്പ് എങ്ങിനെയായിരുന്നുവോ അങ്ങനെ തന്നെയാണ് തുടരുന്നത്. ഞാന്‍ വന്നതുകൊണ്ട് ഫഹദ് ലൗഡര്‍ പേഴ്‌സണോ ഫഹദ് വന്നതുകൊണ്ട് ഞാന്‍ സൈലന്റ് പേഴ്‌സണോ ആയിട്ടില്ല. രണ്ടു പേരും പരസ്പര ബഹുമാനത്തോടെയാണ് മുന്നേറുന്നത്.
ഫഹദിന്റെ കഥാപാത്രങ്ങളെ വിമര്‍ശിക്കാന്‍ അദ്ദേഹം കാര്യമായി അവസരം നല്‍കിയിട്ടില്ലെന്നും നസ്രിയ പറഞ്ഞു. മൂഡ് ശരിയല്ലെങ്കില്‍ തമാശയ്ക്ക് വിമര്‍ശിക്കും എന്നല്ലാതെ സീരിയസായി വിമര്‍ശിച്ചിട്ടില്ല.
അങ്ങനെ വിമര്‍ശിക്കാനും കുറ്റം പറയാനും ഫഹദ് ഒരു അവസരം നല്‍കിയിട്ടില്ല. രണ്ടു പേരും പരസ്പരം പ്രോത്സാഹിപ്പിക്കുകയും ചെയ്യും. കല്യാണത്തിന് മുന്‍പും അങ്ങോട്ടും ഇങ്ങോട്ടും ഇഷ്ടമുള്ള നായികനായകന്‍മാരാണ്.
സിനിമയില്‍ ഇടയ്ക്കിടെ ഇടവേള എടുക്കുന്നത് മനപൂര്‍വ്വമല്ലെന്നും നസ്രിയ പറഞ്ഞു. ഇടവേള തീരുമാനിച്ചെടുത്തതല്ല. ഇടയ്ക്കിടെ കഥ കേള്‍ക്കും. ഇഷ്ടപ്പെടുന്നതിന് ഓകെ പറയും.
ഇഷ്ടപ്പെട്ടത് കിട്ടിയില്ല എന്ന കാരണത്താലാണ് ഇടവേള വന്നത്. എന്നെ എക്‌സൈറ്റ് ചെയ്യിപ്പിക്കാത്ത വ്യത്യസ്തത തോന്നാത്ത ഒന്നിനോടും ഓകെ പറയാറില്ല. വിജയം നേടാനാകാത്ത സിനിമയായാല്‍ പോലും എനിക്ക് വിശ്വാസം തോന്നിയവയില്‍ മാത്രമാണ് അഭിനയിച്ചത്- നസ്രിയ പറഞ്ഞു.
അടുത്തിടെ ബന്ധുവിന്റെ വിവാഹ ചടങ്ങിനെത്തിയ ഇരുവരുടേയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ബന്ധുവായ നൗറിന്റെയും നബീലിന്റെയും വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഈ താരദമ്പതികൾ.
ഫഹദിന്റെ കൈപിടിച്ച് നടന്നു നീങ്ങുന്ന നസ്രിയയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. റെയർ അഫയേഴ്സ് ഫിലിമെർ, ഫ്രണ്ട്സ് ഫ്രെയിം എന്നിവരായിരുന്നു ഫോട്ടോഗ്രഫി നിർവഹിച്ചത്.
2014 ഓഗസ്റ്റ് 21 നായിരുന്നു ഫഹദ് ഫാസിലും നസ്രിയയും തമ്മിലുള്ള വിവാഹം. ഇരുവരും ഒന്നിച്ചഭിനയിച്ച അഞ്ജലി മേനോൻ സംവിധാനം ചെയ്ത ബാംഗ്ലൂർ ഡെയ്സ് പുറത്തിറങ്ങിയതിന് പിന്നാലെയായിരുന്നു വിവാഹം.
വിവാഹശേഷം അഭിനയത്തിൽ നിന്നും ചെറിയ ഇടവേളയെടുത്ത നസ്രിയ 2018 ൽ അഞ്ജലി മേനോൻ തന്നെ സംവിധാനം ചെയ്ത കൂടെ എന്ന ചിത്രത്തിലൂടെ വീണ്ടും തിരിച്ചെത്തി.
2019 ൽ പുറത്തിറങ്ങിയ അൻവർ റഷീദ് സംവിധാനം ചെയ്ത ട്രാൻസിൽ ഫഹദിന്റെ നായികയായി എത്തിയത് നസ്രിയയായിരുന്നു. നസ്രിയയുടെ തെലുങ്ക് അരങ്ങേറ്റ ചിത്രമായിരുന്നു അണ്ടേ സുന്ദരാനികി.