പ്രശസ്‌ത നർത്തകിയും നടിയും ആയി മലയാളികളുടെ ഇഷ്ട്ട താരം ആയി മാറിയിയ താരം ആണ് പാരീസ് ലക്ഷ്മി.പാരിസിൽ ജനിച്ചു വളർന്ന ലോകം അറിയപ്പെടുന്ന നർത്തകിയാണ് പാരിസ് ലക്ഷ്മി. ഒരു പക്ഷെ ആർക്കും താരത്തിന്റെ ജന്മ സ്‌ഥലം പാരിസ് എന്ന് അറിയണം എന്നില്ല എന്തെന്നാൽ എല്ലാവരെയും താരത്തെ കണ്ടത് കേരളത്തിലൂടെ ആണ്.
ഇപ്പോൾ മലായാളത്തിന്റെ സ്വന്തം പുത്രി ആയിരിക്കുകയാണ്. തന്റെ ഡാൻസ് കൊണ്ട് കേരളത്തിലെ ജനതയുടെ മനസ്സിൽ കയറിപ്പറ്റിതാരം കൂടിയാണ് ലക്ഷ്മി. തന്റെതായ ഡാൻസ് ശൈലി കൊണ്ടും രൂപം കൊണ്ടും മലയാളികളുടെ മരുമകൾ ആയ താരതിനു തന്റെ ദേശത്തെ കാളും ഇഷ്ടം നമ്മുടെ കേരളത്തെ ആണ് എന്നതാണ് സത്യം. താരത്തിന്റ ജീവിതം മുഴുവനായും നൃത്തത്തിന് വേണ്ടി മാറ്റി വെയ്ച്ചിരിക്കുകയാണ്. താരത്തിന്റെ ജീവിത പങ്കാളിയായി താരം തെരഞ്ഞെടുത്തത് ഇവിടെ നിന്നാണ്. കഥകളിയിലെ അസാമാന്യമായ കഴിവുള്ള ചുരുക്കം ചിലരിൽ ലക്ഷ്മിയും പെടും. അതുകൊണ്ട് തന്നെ കഥകളി കലാകാരൻ ആയി സുനിലിനെ ആണ് ലക്ഷ്മി പങ്കാളിയായി കണ്ടെത്തിയത് അതുമൂലം കൂടുതൽ കഥകളിയെ പറ്റി പഠിക്കാനും കഴിഞു.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പ്രണയ കഥകൾ സുനിലിനെ കാണുമ്പോൾ താരത്തിന് 7 വയസും സുനിലിന് 21 വയസും ആണ്. പിന്നീട് സൗഹൃദത്തിൽ ആവുകയായിരുന്നു. അങ്ങനെ 2012 ൽ ആണ് ഇരുവരും വിവാഹം കഴിക്കുന്നത്. തന്റെ 21വയസ്സിൽ ആണ് താരം വിവാഹം കഴിക്കുന്നത്.
പലരും അദ്ദേഹത്തിന്റെ പ്രായവും സൗന്ദര്യം കണക്കാക്കി പലതും പറഞ്ഞിരുന്നു. എന്നാൽ ഞാൻ ഈ ജീവിതത്തിൽ വളരെ സജീവമാണ്. എന്നെ ഒരു കുഞ്ഞിനെ പോലെയാണ് സുനിൽ ഏട്ടൻ നോക്കുന്നത്. അദ്ദേഹത്തെ ലഭിച്ചതിൽ വളരെ ഹാപ്പിയാണ്. അദ്ദേഹത്തിന്റെ സൗന്ദര്യം നോക്കിയല്ല ഞാൻ അദ്ദേഹത്തെ പ്രണയിച്ചത്. അദ്ദേഹത്തിന്റെ കഴിവിനെയും മനസിനെയും ആണ് ഞാൻ സ്നേഹിച്ചത്. സൗന്ദര്യത്തിൽ ഒരു കാര്യവും ഇല്ലെന്നും നമ്മളെ മനസിലാക്കി ജീവിച്ചാൽ മതിയെന്നും താരം പറഞ്ഞു. ഒരുപാട് കളിയാക്കലുകൾ നേരിട്ടിട്ടുണ്ട് എന്നാൽ അതിനെയെല്ലാം തന്റെ ജീവിതം കൊണ്ട് മറുപടി നൽകിയിരിക്കുകയാണ്.