in

അമ്പോ ഹോട്ട് ലുക്കിൽ മാലദ്വീപിൽ അവധി ആഘോഷിച്ച് വേദിക: കിടിലൻ ഫോട്ടോസ് കാണാം

കൊവിഡും ലോക്ക്ഡൗണുമൊക്കെ തീര്‍ത്ത വിരസതയും ആശങ്കകളും മറക്കാനായി മിക്ക താരങ്ങളും അവധി ആഘോഷങ്ങള്‍ക്കായി മാലി ദ്വീപിലേക്ക് പോയിരുന്നു. ബോളിവുഡിലേയും തെന്നിന്ത്യയിലേയും മിക്ക താരങ്ങളും ഇതിനോടകം മാലി ദ്വീപിലെത്തി.

മാലി ദ്വീപിലെത്താത്തവരായി ആരുണ്ട് എന്നാണ് ഇനി നോക്കേണ്ടെന്നതാണ് സോഷ്യല്‍ മീഡിയ പറയുന്നത്. തെന്നിന്ത്യന്‍ താരസുന്ദരി വേദികയും മാലി ദ്വീപിലെത്തിയ ചിത്രങ്ങള്‍ വൈറലായിരുന്നു. മാലിദ്വീപില്‍ നിന്നും വേദിക പങ്കുവച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

ദ്വീപിലെ കാഴ്ചകള്‍ കണ്ടും കടലില്‍ ഉല്ലസിച്ചും അവധി ആഘോഷമാക്കിയിരുന്നു വേദിക. മനോഹരമായ ചിത്രങ്ങളാണ് താരം പങ്കുവച്ചത്. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയും ആരാധകരും ഏറ്റെടുത്തിരുന്നു.

വെക്കേഷന്‍ ചിത്രങ്ങളിലും തന്റെ ഫാഷന്‍ സ്റ്റേറ്റ്‌മെന്റ് അടയാളപ്പെടുത്തുന്നുണ്ട് വേദിക. പിങ്ക് നിറത്തിലുള്ള ഡ്രസ് ധരിച്ചെത്തിയ വേദിക നീല കടലിന്റെ പശ്ചാത്തലത്തില്‍ ദേവതയെ പോലെ സുന്ദരിയായിട്ടുണ്ട്. മറ്റൊരു ചിത്രത്തില്‍ ബിക്കിനി അണിഞ്ഞ് കടലിന്റെ സൗന്ദര്യം ആസ്വദിക്കുകയാണ് വേദിക.

കുളത്തിന് നടുവിലായി കിടക്കുന്ന വീഡിയോയും വേദിക പങ്കുവച്ചിട്ടുണ്ട്. മറ്റൊരു ചിത്രത്തില്‍ നെറ്റ് പോലെയുള്ള ഗോള്‍ഡന്‍ നിറത്തിലുള്ള വസ്ത്രമാണ് വേദിക ധരിച്ചിരിക്കുന്നത്. ഇതൊരു സ്വര്‍ഗമാണെന്നാണ് അവധിക്കാലത്തെ കുറിച്ച് വേദിക പറയുന്നത്. അത് ആരാധകരും ശരി വയ്ക്കുകയാണ്.

ബിക്കിനി അണിഞ്ഞ് തിരമാലകള്‍ക്കിടയില്‍ നിന്നുള്ള ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നു. വലിയ ആഡംബര റിസോര്‍ട്ടിലാണ് വേദിക താമസിക്കുന്നത്. ഒരു ദിവസം ഒന്നര ലക്ഷമാണ് ഇവിടുത്തെ വാടക എന്നാണ് റിപ്പോര്‍ട്ടുകള്‍.

നിരവധി ഹിറ്റ് ചിത്രങ്ങളിലെ നായികയാണ് വേദിക. മലയാളത്തിലും കുറച്ച് സിനിമകളില്‍ അഭിനയിച്ചിട്ടുളളത് കൊണ്ട് തന്നെ മലയാളികള്‍ക്കും ഏറെ പ്രിയങ്കരിയായിട്ടുള്ള ഒരാളാണ് വേദിക എന്നതില്‍ സംശയമില്ല.

അഭിനയ ജീവിതം തുടങ്ങി ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വേദിക മലയാളത്തിലേക്ക് എത്തുന്നത്. അതും ദിലീപിന്റെ നായികയായി അഭിനയിച്ചുകൊണ്ടാണ് വേദികയുടെ മലയാളത്തിലെ എന്‍ട്രി.
ആദ്യ സിനിമ തന്നെ തിയേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറുകയും ചെയ്തിരുന്നു.

ശൃംഗാരവേലന്‍ ആയിരുന്നു വേദികയുടെ ആദ്യ മലയാള സിനിമ. പിന്നീട് കസിന്‍സ്, ജയിംസ് ആന്‍ഡ് ആലീസ്, വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍ തുടങ്ങിയ സിനിമകളിലാണ് മലയാളത്തില്‍ വേദിക ചെയ്തിട്ടുള്ളത്. ചെത്തി മന്ദാരം തുളസിയാണ് ഇനി വേദികയുടെ ഇറങ്ങാനുള്ള മലയാള ചിത്രം.

തമിഴിലും തെലുങ്കിലും കന്നഡയിലുമെല്ലാം കൈനിറയെ സിനിമകളാണ് വേദികയ്ക്ക് ഉള്ളത്. വളരെ ക്യൂട്ട് മുഖമുള്ള ഒരു നായിക നടിയാണ് വേദിക എന്ന് ആരാധകര്‍ പലപ്പോഴും പറയാറുണ്ട്. മറ്റുനടിമാരെ പോലെ തന്നെ വേദികയും ഷൂട്ടിംഗ് ഇടവേള എടുത്തുകൊണ്ടായിരുന്നു അവധി ആഘോഷത്തിനായി പോയിരിക്കുന്നത്.

Written by Editor 3

സുന്ദരികളിൽ സുന്ദരി തന്നെ, കിടിലൻ ലുക്കിൽ തിളങ്ങി മാളവിക മോഹനൻ, കിടിലൻ ഫോട്ടോസ് കാണാം

പിറന്നാൾ ദിനത്തിൽ തന്റെ പ്രിയതമയെ ലിപ്‌ലോക്ക് ചെയ്‌ത് ഗോപി സുന്ദർ, ഇതിൽപരം വേറെന്ത്‌ സമ്മാനം വേണമെന്ന് ആരാധകർ: വീഡിയോ