കരുതലും സംരക്ഷണവും കരുതിവച്ച പിതാവിനും ഒരു ദിനമുണ്ട്. മക്കൾക്കു വേണ്ടി ചോര നീരാക്കി സ്വയം ഉരുകിത്തീരുന്ന എല്ലാ അച്ഛന്മാരെയും ഓർക്കുന്ന ദിനം. ജൂൺ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ചയാണ് ഫാദേഴ്സ് ഡേ ആഘോഷിക്കുന്നത്. അച്ഛൻമാരെ ബഹുമാനിക്കുന്നതിനും പിതൃത്വം ആഘോഷിക്കുന്നതിനും സമൂഹത്തിൽ പിതാവിനുള്ള സ്വാധീനം മനസിലാക്കുന്നതിനുമുള്ള ദിവസമാണ് ഇത്. സോഷ്യൽ മീഡിയ നിറയെ പിതൃദിനസന്ദേശങ്ങളാണ്. മലയാളിയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ അച്ഛനെക്കുറിച്ച് വാചാലയാവുന്ന വീഡിയോ പങ്കുവെച്ചെത്തിയിരിക്കുകയാണ് കണ്ണൻ സാഗർ.
ജീവിതത്തിലെ പല തീരുമാനങ്ങളും സ്വന്തമായി ഞാൻ എടുത്തപ്പോഴും അച്ഛൻ കുറ്റം പറഞ്ഞില്ല. അച്ഛൻ ഒപ്പം നിന്നതേയുള്ളു. ഒപ്പം അച്ഛനുണ്ട് എന്ന വിശ്വാസമാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പിൻബലം. പക്ഷേ സഹ്യപർവ്വതം പോലെ ഞങ്ങൾക്ക് കാവൽ നിന്ന ഒരു മരം പോലെ തണലിലേയ്ക്ക് ഞങ്ങളെ അടുപ്പിച്ച് ചേർത്ത് നിർത്തിയിരുന്ന അച്ഛൻ തളർന്നു പോകുന്നത് ഞാൻ കണ്ടു. അത് ഈ അടുത്ത കാലത്ത് അച്ഛന് ക്യാൻസർ പിടിപെട്ടപ്പോഴായിരുന്നു. പക്ഷേ അപ്പോൾ അച്ഛൻ ഞങ്ങളെ ചേർത്ത് പിടിച്ചിരുന്ന പോലെ ഞങ്ങളെല്ലാവരും അച്ഛനെ ചേർത്തു പിടിച്ചു. ഞങ്ങൾക്ക് നൽകിയ സ്നേഹത്തിന്റെയും ആ ഒരു കരുതലിന്റെയും ഒന്നുമൊരു കണിക പോലുമാവില്ല എന്നറിഞ്ഞിട്ടും ഞങ്ങൾ എല്ലാവരും അച്ഛനോടൊപ്പം ഉണ്ടായിരുന്നു. അപ്പാ, നീങ്ക എനക്ക് കടവുൾ താൻ എന്നുമായിരുന്നു മഞ്ജു വാര്യർ പറഞ്ഞത്. ഈ വീഡിയോ കണ്ടപ്പോൾ കണ്ണുനിറഞ്ഞ് പോയെന്ന് കണ്ണൻ സാഗർ കുറിച്ചിട്ടുണ്ട്.
കണ്ണന്റെ കുറിപ്പിങ്ങനെ
ഇന്ന് “അച്ഛന്മാരുടെ ദിനം”എന്റെ അപ്പന്റെ ഓർമ്മകൾ എന്നും എന്റെ കൂടെയുണ്ട്, വിട്ടുപോയിട്ട് വർഷങ്ങളായി, പലപ്പോഴും അപ്പന്റെ ഓർമ്മകൾ ഞാൻ പങ്കു വെച്ചിരുന്നു…ഇതുകണ്ടപ്പോൾ ഒന്ന് പങ്കുവെക്കാൻ തോന്നി,ഇത്രയും ഉന്നതിയിൽ നിൽക്കുന്ന നമുക്ക് പ്രിയങ്കരിയായ ഈ അഭിനേത്രിയുടെ അച്ഛന്റെ ഓർമ്മകൾ പങ്കുവെച്ചപ്പോൾ, അറിയാതെ കണ്ണുകൾ നനഞ്ഞപോലെ ഒരു തോന്നൽ…അച്ഛൻ എന്ന സത്യമായ സങ്കൽപ്പം പലരുടെയും ഓർമ്മകളിൽ നിറഞ്ഞു നിൽക്കും, വാതോരാതെ ആ വാത്സല്യത്തെ കുറിച്ചു പറയുകയും, സങ്കടങ്ങൾ ഉള്ളിലൊതുക്കി സ്നേഹം വാരിക്കോരി തരുകയും ചെയ്യുന്ന സ്നേഹത്തിനു ദാരിദ്ര്യം വരുത്താത്ത എത്രയും പ്രിയപ്പെട്ട വസ്ത്സല്യ നിധി, അച്ഛൻ…എന്റെയും “അപ്പൻ”..അച്ഛന്റെ ഓർമ്മകൾ പറയാൻ നമ്മളല്ലാതെ മാറ്റാരുമില്ല, മക്കൾ ഉന്നതിയിൽ വന്നു കാണാൻ ആഗ്രഹിക്കാത്ത ഏതൊരു അച്ഛനും, അമ്മയും ഈ ലോകത്തില്ല, അവരാണ് തുടർ ജീവിതത്തിലെ ഏറ്റവും വലിയ പ്രചോദനം, ഞാനും, രണ്ടുമക്കൾക്ക് അച്ഛൻ…ഇതൊന്നു കണ്ടുനോക്കൂ,ലോകത്തിലെ എല്ലാ പ്രിയപ്പെട്ട, “അച്ചന്മാർക്കും”