in

അമ്മ ഉണ്ടെങ്കിൽ ഞാൻ ഉമ്മ വയ്ക്കില്ലെന്ന് കാവ്യ വാശിപിടിച്ചു, പിന്നെ സംഭവിച്ചത് ഇങ്ങനെ; സംവിധായകൻ വെളിപ്പെടുത്തുന്നു..!

ദിലീപുമായുളള വിവാഹത്തോടെ അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണ് കാവ്യ മാധവൻ. ദിലീപിനൊപ്പം സന്തുഷ്ട കുടുംബ ജീവിതം നയിക്കുകയാണ് താരം. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സന്തോഷ നിമിഷങ്ങളിൽ പങ്കെടുക്കാൻ ദിലീപിനൊപ്പം കാവ്യയും എത്താറുണ്ട്.

ബാല താരമായെത്തി നായിക നിരയിലേക്കുയര്‍ന്ന താരം ഏറെ വാര്‍ത്തകളിലും വിവാദങ്ങളിലും നിറഞ്ഞു നിന്ന നടിയാണ്. പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെ 1991ല്‍ വെള്ളിത്തിരയില്‍ അരങ്ങേറിയ കാവ്യ ലാല്‍ ജോസിൻ്റെ ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന സിനിമയിലൂടെയാണ് ദിലീപിൻ്റെ നായികയായി തുടക്കം കുറിച്ചത്.

ഡാര്‍ലിങ്, ഡാര്‍ലിങ്, തെങ്കാശിപ്പട്ടണം, സഹയാത്രികയ്ക്ക് സ്നേഹപൂര്‍വ്വം,m രാക്ഷസരാജാവ്, ദോസ്ത്, ഒന്നാമൻ, ഊമപ്പെണ്ണിന് ഉരിയാടാപയ്യൻ, മീശമാധവൻ, തിളക്കം, സദാനന്ദന്‍റെ സമയം, മിഴിരണ്ടിലും, പുലിവാൽകല്ല്യാണം, പെരുമഴക്കാലം തുടങ്ങി ഏറ്റവും ഒടുവിൽ പിന്നെയും വരെ നീളുന്നതാണ് കാവ്യയുടെ ഫിലിമോഗ്രഫി.

പെരുമഴക്കാലം, ഗദ്ദാമ തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ സംസ്ഥാന അവാര്‍ഡ് നടിയെ തേടിവന്നിട്ടുണ്ട്. സിനിമയിൽ സജീവമായിരുന്ന 25 വര്‍ഷങ്ങള്‍ കൊണ്ട് 73 ഓളം ചിത്രങ്ങളിലാണ് കാവ്യ അഭിനയിച്ചിട്ടുള്ളത്. 2009-ൽ നിശാൽ ചന്ദ്രയുമായിട്ടായിരുന്നു കാവ്യയുടെ വിവാഹം. 2011-ൽ ഇവർ‍ വേര്‍പിരിഞ്ഞു.2016-ൽ ജനപ്രിയനായകൻ ദിലീപിനെ വിവാഹം ചെയ്തു.

ദിലീപും നടി മഞ്ജു വാര്യരുമായുള്ള വിവാഹമോചനവും പെട്ടെന്ന് കാവ്യയുമായുള്ള വിവാഹവുമൊക്കെ അക്കാലത്ത് ഏറെ ചര്‍ച്ചയായിരുന്നു. തന്‍റെ ഭാഗ്യനായികയായ തിളങ്ങിയ കാവ്യ പിന്നീട് ദിലീപിന്‍റെ ജീവിതത്തിലും ഒന്നിച്ച കാഴ്ച ആരാധകര്‍ അടക്കം ഏവരും ആഘോഷമാക്കിയിരുന്നു. ഇരുവരും ഒരുമിച്ച് നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

ദിലീപ്-മഞ്ജു ബന്ധത്തിലെ മകളായ മീനാക്ഷിയും ഇവരോടൊപ്പമാണ്. ഇടയ്ക്കിടയ്ക്ക് ഒരുമിച്ചുള്ള ചിത്രങ്ങൾ ഇവർ പങ്കുവയ്ക്കാറുണ്ട്. നടിയുടെ അഭിനയജീവിതവുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങള്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. അത്തരത്തില്‍ സംവിധായകന്‍ കമല്‍ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

കാവ്യയുടെ കരിയര്‍ മാറ്റിയ ചിത്രം അഴകിയ രാവണനിലെ ഒരു രംഗത്തെ കുറിച്ചാണ് കമല്‍ പറയുന്നത്. ‘വെണ്ണിലാ ചന്ദനകിണ്ണം’ എന്ന ഗാനരംഗത്ത് മമ്മൂട്ടിയുടെ ചെറുപ്പകാലം ചെയ്യുന്ന പയ്യന് കാവ്യ കുളക്കടവില്‍ വെച്ച് ഒരു ഉമ്മ കൊടുക്കുന്ന ഒരു രംഗമുണ്ടായിരുന്നു.

പക്ഷെ ആ രംഗം ചെയ്യാന്‍ കാവ്യ ഒരു തരത്തിലും സമ്മതിക്കാതിരിക്കുകയായിരുന്നു എന്നാണ് കമല്‍ പറയുന്നത്. എന്നാല്‍ ഉമ്മ വെയ്ക്കുന്ന രംഗം എടുക്കുമ്പോള്‍ ആരും അവിടെ ഉണ്ടാവാന്‍ പാടില്ല എന്നായിരുന്നു കാവ്യയുടെ ആദ്യത്തെ ആവശ്യം. അത് പറ്റില്ലല്ലോ മോളെ, ഞാനും ക്യാമറമാനും ഒക്കെ വേണ്ടേ എന്ന് പറഞ്ഞു.

അമ്മയെയും അച്ഛനെയും നിര്‍ത്താം എന്ന് പറഞ്ഞു. അതും കാവ്യ സമ്മതിച്ചില്ല. അമ്മ ഉണ്ടെങ്കില്‍ എനിക്ക് അത് ഒട്ടും ചെയ്യാന്‍ സാധിക്കില്ല എന്നാണ് കാവ്യ പറഞ്ഞത്. ഒടുവില്‍ അമ്മയെ മാറ്റി നിര്‍ത്തിയിട്ടാണ് ആ സീന്‍ എടുക്കുന്നത്. എന്നും അദ്ദേഹം പറയുന്നു.

Written by Editor 3

എൻ്റെ വീട് മലപ്പുറത്താണ്, ഒരിക്കൽ സ്വന്തം ഉപ്പയുടെ കൂടെ നടന്നു പോകുമ്പോൾ ഒരാൾ ഉപ്പയോട് എന്നെപ്പറ്റി അങ്ങനെ ചോദിച്ചു, അത് കേട്ട് മരവിച്ചു പോയി; കക്ഷി അമ്മിണി പിള്ള താരം വെളിപ്പെടുത്തുന്നു

എൻ്റെ ശരീരവും മനസ്സും നിരന്തരം കലഹിച്ചു കൊണ്ടിരുന്നു, ഒടുവിൽ ഞാൻ ആ ഞാൻ സത്യം അംഗീകരിച്ചു; നടി കാർത്തിക മുരളീധരൻ വെളിപ്പെടുത്തുന്നു