in

അമ്പോ… വെണ്ണക്കൽ ശിൽപം പോലെ അതിസുന്ദരിയായ മോഡൽ നിമിഷ ബിജോ, കിടിലൻ ഫോട്ടോസ് കാണാം

പൂക്കാലം സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ നടിയാണ് നിമിഷ ചാലക്കുടി. നിരവധി ടിക് ടോക് വീഡിയോകളിലൂടെയും ഫോട്ടോഷൂട്ട് ചിത്രങ്ങളിലൂടെയും പ്രേക്ഷകരുടെ മനം കവരുന്ന നടി. ഇടയ്ക്ക് പള്ളിയോടത്തില്‍ കയറിയതുമായി ബന്ധപ്പെട്ട് വിവാദങ്ങളില്‍ അകപ്പെട്ടിരുന്നു.

അമിറിന്റെ ബോബി ബ്രൊ, ആലിസ് ഇന്‍ പാഞ്ചാലിമേട് , കുലുക്കി സര്‍ബത്ത് , പിന്നില്‍ ഒരാള്‍ ,നോ എവിഡന്‍സ് തുടങ്ങിയ ചിത്രങ്ങളിലും മമ്മൂക്കയുടെ പ്രിസ്റ്റില്‍ ഒരു പാസിംഗ് സീനിലും അഭിനയിച്ച നിമിഷ കൂടുതലും ശ്രദ്ധിക്കപ്പെട്ടത് മിനി സ്‌ക്രീന്‍ പരമ്പരകളിലൂടെയാണ്. 19ാം നൂറ്റാണ്ടില്‍ നായികയുടെ കൂട്ടുകാരിയുടെ റോളിലും അഭിനയിച്ച നിമിഷയിപ്പോള്‍ വിവാദങ്ങളുടെ നടുവിലായിരുന്നു.

ആറന്മുള വള്ളസദ്യയ്ക്ക് ഉപയോഗിക്കുന്ന പള്ളിയോടത്തില്‍ ചെരിപ്പിട്ടുകയറി ഫോട്ടോഷൂട്ട് നടത്തിഎന്ന ആരോപണത്തിലാണ് ഇപ്പോള്‍ നിമിഷ പെട്ടിരിക്കുന്നത്. ആറന്മുള ദേശം മാത്രമല്ല മുഴുവന്‍ കേരളവും ഭക്ത്യാദര പൂര്‍വ്വം പരിപാലിക്കുന്ന തിരുവാറന്മുളയപ്പന്റെ പള്ളിയോടത്തില്‍ ചെരിപ്പിട്ട് കയറി അത് അശുദ്ധിയാക്കിയെന്നാണ് നിമിഷക്കെതിരെ ആരോപണം ഉയര്‍ന്നത്.

പ്രശ്‌നത്തില്‍ നിമിഷ മാപ്പുപറഞ്ഞെങ്കിലും ഒരു കലാകാരി എന്ന നിലയിലുള്ള ഒരു പരിഗണനയും നല്കാതെയുള്ള കമന്റുകളും ഇപ്പോള്‍ സോഷ്യല്‍ മീഡിയ വഴി വൈറല്‍ ആകുന്നുണ്ട്. വ്രതശുദ്ധിയോടെ മാത്രമാണ് കരക്കാര്‍ പള്ളിയോടങ്ങളില്‍ കയറുന്നതും ജലമേളയില്‍ പങ്കെടുക്കുന്നതും. നെഹ്രു ട്രോഫി പോലെയോ മറ്റു വള്ളംകളികള്‍ പോലെയോ ഉള്ള ഒന്നല്ല ആറന്മുള ജലമേള എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

മാത്രമല്ല പൊതുമാപ്പ് പറയണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു. ‘തിരുവാറന്മുള പാര്‍ത്ഥസാരഥിക്ക് തിരുവോണവിഭവങ്ങളുമായി വരുന്ന തിരുവോണത്തോണിക്ക് അകമ്പടി സേവിക്കുന്നവരാണ് പള്ളിയോടങ്ങള്‍.ഈ പള്ളിയോടങ്ങള്‍ സൂക്ഷിക്കുന്ന പള്ളിയോടപ്പുരകളില്‍ പോലും പാദരക്ഷകള്‍ ഉപയോഗിക്കില്ല.

ഒരു ക്ഷേത്രത്തിന് തുല്യമായ വിശുദ്ധിയോടെ ഒരു ജനത പരിപാലിക്കുന്ന പള്ളിയോടത്തില്‍ അനുവാദമില്ലാതെയും ഷൂസ് ധരിച്ചും കയറിയ നിമിഷക്കെതിരെ ആറന്മുള പള്ളിയോട സേവാസംഘം പരാതി നല്‍കി’ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കോട്ടയം ജില്ലയിലെ പൂഞ്ഞാറിനടുത്ത് പറത്താനം എന്ന കൊച്ചുഗ്രാമത്തിലാണ് നിമിഷ ജനിച്ചുവളര്‍ന്നത്.

ചാലക്കുടിയില്‍ എത്തിയതോടെയാണ് തന്റെ ജീവിതം മാറിമറിഞ്ഞതെന്ന് മെട്രോ വാര്‍ത്തയോട് നിമിഷ പ്രതികരിച്ചിരുന്നു. കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്റെ അടുത്ത് നിന്ന് ന്യത്തം പഠിച്ച് തുടങ്ങിയതോടെ തന്നിലെ കലാകാരിയും ഉണരുകയായിരുന്നുവെന്നാണ് നിമിഷയുടെ പറയുന്നത്.

ഇന്‍സ്റ്റ റീല്‍സിലൂടെ 131 കെ ഫോളോവേഴ്സിനെയാണ് ചുരുങ്ങിയ സമയം കൊണ്ട് നിമിഷ സ്വന്തമാക്കിയത്. സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന എന്റെ മാതാവിലെ ഡോക്ടര്‍, ഭാഗ്യജാതകത്തില്‍ വില്ലന്റെ ഭാര്യ, കേരള വിഷനില്‍ സംപ്രേക്ഷണം ചെയ്യുന്ന കപ്പില്‍ ആന്‍ഡ് കപ്പില്‍ നായിക തുടങ്ങി നിരവധി സീരിയലൂകളിലും വേഷമിട്ട നിമിഷയുടെ മിക്ക ചിത്രങ്ങളും അതിവേഗമാണ് വൈറല്‍ ആയത്.

ഇപ്പോഴിതാ പുതിയ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് താരം. അതീവ ഗ്ലാമറസ് വേഷത്തിലാണ് നിമിഷയുടെ പുതിയ ഫോട്ടോഷൂട്ട്. ‘പച്ച പുല്ലില്‍ ഇളംകാറ്റ് കൊണ്ട് ഇങ്ങനെ മുടിയും പറത്തി ഇങ്ങനെ ഇരിക്കുമ്പോള്‍ എന്റെ അളിയാ പിന്നെ ചൂറ്റുമുഉള്ളതൊന്നും കാണാന്‍ പറ്റത്തില്ല എന്താ ഫീല്‍’ ചിത്രത്തിനു ക്യാപ്ഷനായി നിമിഷ ബിജോ കുറിച്ചു. രസകരമായ ക്യാപ്ഷനോടുകളോടെയാണ് നിമിഷ തന്റെ ചിത്രങ്ങള്‍ പങ്കുവെയ്ക്കാറുള്ളത്.

Written by Editor 3

പൂളിൽ നീന്തി കളിച്ച് നടി റോഷ്ന ആൻ, പൊളിയെന്ന് ആരാധകർ.. കിടിലൻ വീഡിയോ കാണാം

കൊതിച്ചത് എയർഹോസ്റ്റസ് ജോലി, ആയത് സിനിമ നടി, മിസ് കോളേജായി തുടക്കം, മികച്ച നർത്തകിയും മോഡലും, നടി ഗോപികയുടെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ