അഭിനയം കൊണ്ട് മാത്രമല്ല തന്റെ ജീവിത പോരാട്ടങ്ങളിലൂടേയും മലയാളികളുടെ മനസ് കീഴടക്കിയ താരമാണ് മംമ്‌ത മോഹൻദാസ്. അമേരിക്കയിലാണ് മംമ്ത ഇപ്പോൾ സ്ഥിരതാമസമാക്കിയിരിക്കുന്നത്. തന്റെ വിശേഷങ്ങളും പുതിയ ചിത്രങ്ങളുമെല്ലാം ഇടയ്ക്ക് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി മംമ്ത ഷെയർ ചെയ്യാറുണ്ട്.
കാൻസർ ശക്തമായി നേരിട്ട് ഏവർക്കും പ്രചോദനമായി മാറിയ ആളാണ് ഈ താര സുന്ദരി. ഇപ്പോഴിതാ തനിക്ക് കൂടെ അഭിനയിച്ച നടനോട് ക്രഷ് തോന്നിയിട്ടുണ്ടെന്ന് തുറന്നുപറഞ്ഞ് നടി. ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ ഐ ഹാവ്, ഐ നെവര്‍ ഹാവ് എന്ന സെക്ഷനിലാണ് നടി ഈ കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.
കൂടെ അഭിനയിച്ച നടനോട് ക്രഷ് തോന്നിയിട്ടുണ്ടോ എന്നതായിരുന്നു അവതാരകന്റെ ചോദ്യം. അതിനു ഉണ്ടെന്നാണ് മംമ്ത നല്‍കിയ മറുപടി. അത് ആരാണെന്ന് വെളിപ്പെടുത്തേണ്ട ആവശ്യമില്ലെന്നായിരുന്നു നടി പറഞ്ഞത്. ടു കണ്‍ട്രീസ് എന്ന ചിത്രത്തിലെ ലെയ എന്ന കഥാപാത്രത്തെപോലെ വെള്ളമടിച്ചു ബോധം പോയിട്ടുണ്ടോ എന്ന ചോദ്യത്തിന് വെള്ളം അടിച്ച് ബോധം പോയിട്ടില്ല പക്ഷെ അജുവിന്റെ ഷര്‍ട്ടില്‍ വാള് വച്ചതുപോലെ വാള് വച്ചിട്ടുണ്ടെന്നും മംമ്ത പറഞ്ഞു.
കുറച്ചുനാളുകള്‍ക്ക് മുമ്പ് മംമ്ത മോഹന്‍ദാസ് ക്ലബ് എഫ്. എമ്മിന് നല്‍കിയ അഭിമുഖത്തില്‍ നടത്തിയ പ്രസ്താവനകള്‍ വലിയ വിവാദമുണ്ടാക്കിയിരുന്നു. സ്ത്രീകള്‍ എത്ര കാലം ഇരവാദം പറഞ്ഞു നടക്കുമെന്നായിരുന്നു അന്ന് മംമ്ത നടത്തിയ പരാമര്‍ശം. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ നടിക്ക് നേരെ ഉയര്‍ന്നു വന്നിരുന്നു.
അതേസമയം വർഷങ്ങൾക്ക് ശേഷവും രോഗം തന്നെ അലട്ടിയിട്ടും വീണ്ടും ശക്തമായി തന്നെ പോരാടിയിരുന്നു മംമ്‌ത. ആ പോരാട്ടങ്ങളിലെല്ലാം തന്റെ ശക്തി അമ്മയായിരുന്നു എന്നാണ് താരം പറയുന്നത്. എന്റെ എല്ലാ പോരാട്ടത്തിലും മോശം സമയത്തും പ്രതിസന്ധികളിലും ഒക്കെ കൂടെ നിന്നത് എന്റെ അമ്മയാണ്.
അസുഖത്തിന് മുൻപ് ഞങ്ങളുടെ ബന്ധത്തിന് ഞാൻ അത്രമേൽ മൂല്യം കൊടുത്തിരുന്നില്ല എന്ന് തോനുന്നു. ഈ പോരാട്ടത്തിനിടെയാണ് ആ ബന്ധത്തിന്റെ യഥാർത്ഥ മൂല്യം ഞാൻ തിരിച്ചറിയുന്നത്- മംമ്ത പറഞ്ഞു. ഫിറ്റ്നസ്സിലും ഡയറ്റിലുമെല്ലാം ഏറെ ശ്രദ്ധിക്കുന്ന താരമാണ് മംമ്ത. ക്യാൻസറിനോട് പൊരുതി അപാരമായ മനകരുത്തോടെ ജീവിതം തിരിച്ചുപിടിച്ച വ്യക്തി.
കൃത്യമായ ആരോഗ്യപരിപാലനത്തിലൂടെയും വ്യായാമത്തിലൂടെയും ജീവിതത്തെ വറുതിയിലാക്കിയിരിക്കുകയാണ് താരം. നടിയായും ഗായികയായുമെല്ലാം തന്നെ അടയാളപ്പെടുത്താന്‍ മംമ്തയ്ക്ക് സാധിച്ചിട്ടുണ്ട്. വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, പൃഥ്വിരാജ് തുടങ്ങി നിരവധി താരങ്ങള്‍ക്കൊപ്പം അഭിനയിക്കാന്‍ മംമ്തയ്ക്ക് സാധിച്ചിട്ടുണ്ട്.
തമിഴില്‍ സാക്ഷാല്‍ രജനീകാന്തിനൊപ്പവും മംമ്ത അഭിനയിച്ചു. ജന ഗണ മനയാണ് മംമ്ത മോഹന്‍ദാസിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം. പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ ഒന്നിച്ച ഈ ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയേറ്ററില്‍ നിന്നും ലഭിച്ചത്.