അഭിനയത്തിൽ നിന്നും ഇടവേള എടുത്തു എത്രകാലം മാറിനിന്നാലും സീരിയൽ താരങ്ങളോടുള്ള ആരാധന പ്രേക്ഷകർക്ക് കുറയില്ല. അതുതന്നെയാണ് മുൻപ് ഓറഞ്ചായി പ്രേക്ഷകരുടെ മനസ്സിൽ കയറിക്കൂടിയ ഷെമി ഇന്നും ഓറഞ്ച് ആയി തന്നെ പ്രേക്ഷകരുടെ ഹൃദയത്തിൽ നിലനിൽക്കുന്നത്.
കാലം എത്ര കഴിഞ്ഞാലും കണ്ടു തീർത്ത സീരിയലുകൾ ഒന്നും അത്ര വേഗത്തിൽ ടെലിവിഷൻ പ്രേക്ഷകർ മറക്കില്ല. വൃന്ദാവനം എന്ന സീരിയലിലെ ഓറഞ്ച് എന്ന കഥാപാത്രത്തെ അത്രയും തന്മയത്വത്തോടെയാണ് ഷെമി അവതരിപ്പിച്ചത്. വളരെ ബോള്‍ഡ് ആയ സ്ത്രീ കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. ഒരുകാലത്ത് സീരിയൽ ആരാധകരുടെ പ്രിയപ്പെട്ട പരമ്പര ആയിരുന്ന വൃന്ദാവനത്തിലെ ഓറഞ്ച്.
മീര, ഓറഞ്ച് , പാർവതി എന്നീ മൂന്ന് സുഹൃത്തുക്കളുടെ കഥയാണ് വൃന്ദാവനം എന്ന സീരിയൽ പറഞ്ഞത്. കൂട്ടത്തിൽ വളരെ ബോൾഡ് ആയ കഥാപാത്രമായിരുന്നു ഓറഞ്ച്. ആ ബോൾഡ്നെസ് തൻ്റെ ജീവിതത്തിലും പകർത്തിയ താരമാണ് ഷെമി. അതുകൊണ്ടുതന്നെ മലയാളികൾക്ക് ഷെമി ഇന്നും ഓറഞ്ച് ആണ്.
എയർഹോസ്റ്റസായ താരം നാലുവർഷക്കാലം ജോലി ചെയ്ത ശേഷമാണ് അഭിനയ രംഗത്തേക്കെത്തിയത്. ജോലി മടുത്തു തുടങ്ങിയപ്പോൾ രാജിവച്ചു. ഇനിയെന്ത് ചെയ്യും എന്നൊരു ധാരണയുമില്ലാതെ ഇരുന്നപ്പോൾ അക്കാലത്താണ് മഴവിൽ മനോരമ ചാനൽ ആരംഭിക്കുന്നത്. അവതാരകർക്കും അഭിനേതാക്കൾക്കും നിരവധി അവസരങ്ങൾ അന്ന് ഉണ്ടായിരുന്നു.
അങ്ങനെ ചാനലിലേക്ക് ഷെമിയും ഒരു ബയോഡാറ്റ അയക്കുകയായിരുന്നു. ബയോഡേറ്റ സ്വീകരിക്കപ്പെട്ടതോടെ മഴവിൽ മനോരമയിൽ ജോലി കിട്ടി. തനി നാടൻ എന്നൊരു പരിപാടിയുടെ അവതാരകയായി അരങ്ങേറി. ആ പരിപാടി ഹിറ്റായതോടെ ഷെമി ശ്രദ്ധിക്കപ്പെട്ടു. അതാണ് വൃന്ദാവനം എന്ന പരമ്പരയിലേക്കുള്ള വഴി തുറന്നത്.
അഭിനയരംഗത്ത് യാതൊരു മുൻ പരിചയം ഇല്ലാതിരുന്ന ഷെമി അങ്ങനെ വൃന്ദാവനത്തിലെ ഓറഞ്ച് എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. വൃന്ദാവനം ഇടയ്ക്കുവച്ച് ‘നന്ദനം’ എന്ന പേരിലേക്ക് മാറ്റി. ആ സമയത്ത് ചിത്രീകരിച്ച ടൈറ്റിൽ സോങ് ആയ ‘ഇത്തിരിപ്പൂവേ പൂങ്കിനാവേ പതിയെ പതിയെ ഉണരുന്നതോ’ എന്ന പാട്ട്.
ആ പാട്ടിൻ്റെ ചിത്രീകരണം തനിക്ക് ഇന്നും ഓർമയുണ്ടെന്നും എന്തൊ വല്ലാത്തൊരു ഫീൽ ഉണ്ട് ആ പാട്ടിനെന്നും ഷെമി ഒരിക്കൽ പറഞ്ഞിട്ടുണ്ട്. കണ്ടു ശീലിച്ച സ്ത്രീ കഥാപാത്രങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു ഓറഞ്ച്. ആ സമയത്തെ തൻ്റെ ആറ്റിറ്റ്യൂഡും അങ്ങനെയായിരുന്നു. ആദ്യം എന്നെ പ്രേക്ഷകർ സ്വീകരിക്കുമോ എന്ന സംശയം ഉണ്ടായിരുന്നുവെന്നും ശരീരപ്രകൃതിയോ മുഖമോ ഒന്നും സീരിയലിനോ സിനിമയ്ക്കോ യോജിച്ചതാണ് എന്ന് ഒരിക്കലും തോന്നിയിരുന്നില്ലെന്നും ഷെമി പറഞ്ഞിരുന്നു.
മലയാള സീരിയൽ ലോകത്ത് അത്തരത്തിലൊരു കഥാപാത്രത്തെ പരീക്ഷിക്കുന്നത് ആദ്യമായിരുന്നു. വളരെ ബോൾഡ് ആയ കഥാപാത്രം സ്വീകരിക്കപ്പെടുമോ എന്ന സീരിയലിൻ്റെ അണിയറ പ്രവർത്തകർ ഒപ്പം ക്ഷമിക്കും നല്ല ഭയമുണ്ടായിരുന്നു. തനിക്ക് കിട്ടിയ ആദ്യ അവസരം ഷെമി നന്നായി തന്നെ വിനിയോഗിച്ചു. അങ്ങനെ മലയാള സീരിയൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട കഥാപാത്രമായി ഓറഞ്ച്. പ്രതീക്ഷകളെ ആസ്ഥാനത്താക്കി സീരിയൽ സ്വീകരിക്കപ്പെടുകയായിരുന്നു. മറ്റെല്ലാ കഥാപാത്രത്തെക്കാൾ ഓറഞ്ചിന് സ്വീകാര്യത ലഭിച്ചു.
ഈ സീരിയലിനു ശേഷമായിരുന്നു ഷെമിയുടെ വിവാഹം. വിവാഹശേഷം അഭിനയത്തിന് ഒരു ഇടവേള കൊടുത്ത് കുട്ടികളുമായി കുടുംബ ജീവിതത്തിലേക്ക് ഷെമി ഒതുങ്ങിയെങ്കിലും ഉള്ളിലെ പാഷൻ മൂർച്ചയൊട്ടും കുറയാതെ അഭിനയത്തിലേക്ക് അടുപ്പിച്ചുകൊണ്ടേയിരുന്നു. ഇതിനിടയിൽ കുടുംബജീവിതത്തിൽ ചില വെല്ലുവിളികൾ ഉണ്ടായപ്പോഴും ആശ്വാസമായതും അഭയമായതും അഭിനയം തന്നെയായിരുന്നു.
അങ്ങനെയാണ് വീണ്ടും അഭിനയത്തിലേക്ക് തിരികെ വന്നത്. ഇനി അഭിനയിക്കേണ്ട എന്ന് തീരുമാനിച്ചെങ്കിലും എന്നാൽ ഉള്ളിൽ ഒരു പാഷൻ ഉണ്ടെന്ന തിരിച്ചറിവാണ് ഒന്നര വർഷം മുമ്പ് വീണ്ടും അഭിനയരംഗത്തേക്കു തിരിച്ചുവരാനുള്ള കാരണമെന്ന് ഷെമി ഒരു അഭിമുഖത്തിൽ നേരത്തേ വ്യക്തമാക്കിയിരുന്നു. ഒരിക്കൽ താൻ ഡിപ്രഷനിലേക്ക് പോയിരുന്നതായും അതിൽ നിന്നെല്ലാം പുറത്തു വരാനായി ആത്മീയമായ കാര്യങ്ങളിലേക്കും മെഡിറ്റേഷനിലേക്കും നീങ്ങി എന്നും താരം അഭിമുഖത്തിൽ പറഞ്ഞിരുന്നു.
പൗർണമി തിങ്കൾ എന്ന സീരിയലിലെ പ്രധാന കഥാപാത്രമായി തിളങ്ങിയ ഷെമി ഇപ്പോൾ സ്വന്തം സുജാതയിലെ ഐഷയായി തിളങ്ങുകയാണ്.ഷൂട്ടിങ്ങ് ഇടവേളയില്‍ ഇപ്പോള്‍ കുടുംബത്തോടൊപ്പം അടിച്ചുപൊളിക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. അതിന്റെ ചിത്രങ്ങള്‍ താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു വെള്ളച്ചാട്ടത്തിന് കീഴില്‍ മുങ്ങി നീരാടുന്ന ചിത്രങ്ങളാണ് ഷെമി ആരാധകരുമായി പങ്കുവെച്ചത്. ഇടുക്കിയിലെ ആനയടിക്കുത്ത് വെള്ളച്ചാട്ടത്തില്‍ ആണ് ഷെമി പോയിരിക്കുന്നത്.