അപ്രതീക്ഷിതമായൊരു ദിവസമാണ് ഹനാന്‍ വാര്‍ത്തകളില്‍ നിറഞ്ഞത്. യൂണിഫോമില്‍ കുടുംബം പുലര്‍ത്താനായി മത്സ്യ കച്ചവടത്തിലേക്ക് കടന്നുവന്ന കുട്ടിയെ കേരളവും സംസ്ഥാനവും ഏറ്റെടുത്തിട്ട് മൂന്ന് നാല് വര്‍ഷത്തിലേറെയായി. അതിനുശേഷം ഉണ്ടായ ഒരു അപകടത്തില്‍ നട്ടെല്ലു തകര്‍ന്ന് കിടപ്പിലായ ഹനാന്റെ ചികിത്സാ ചെലവുകളും സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു.
പിന്നീട് അവള്‍ എവിടെ എന്നോ ജീവിതത്തിലെ മറ്റു വിശേഷങ്ങളെ കുറിച്ചോ അധികമാര്‍ക്കും, അറിവില്ല. ഹനാന്റെ ജീവിതം ഇപ്പോള്‍ എങ്ങനെ പോകുന്നു, അവളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിച്ചോ എന്ന് നമുക്ക് നോക്കാം. ഇപ്പോള്‍ ഹനാന്‍ തന്റെ ജീവതിത്തിലേക്കുള്ള രണ്ടാം വരവിലാണ്. 2018ല്‍ ഹനാന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ട് നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റിരുന്നു.
തന്നെ പരിചരിച്ച് ഡോക്ടര്‍മാര്‍ പോലും താന്‍ നടക്കാന്‍ 20 ശതമാനം സാധ്യത ഉള്ളു എന്ന കരുതിയതില്‍ നിന്നാണ് ഹനാന്‍ ഇന്ന് ആ വിധിയെ മാറ്റി എഴുതിയിരിക്കുകയാണ്. ഹനാന്റെ വര്‍ക്കഔട്ട് വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ഒരു യുട്യൂബ് മാധ്യമത്തിന് നല്‍കി അഭിമുഖത്തിലാണ് തന്റെ തിരിച്ച് വരവിനെ കുറിച്ച് ഹനാന്‍ വ്യക്തമാക്കുന്നത്.
വീല്‍ ചെയറില്‍ നിന്ന് സ്വന്തം ആത്മബലം കൊണ്ട് എഴുന്നേറ്റ് നിന്ന് ഹനാന്‍ ഇപ്പോള്‍ ജിമ്മില്‍ അനായാസം വര്‍ക്ക്ഔട്ട് ചെയ്യുകയാണ്. നട്ടെല്ലിന് ചെയ്ത ശസ്ത്രക്രിയയ്ക്ക് ശേഷം തന്റെ ശരീരഘടന അല്‍പം വളഞ്ഞുയെന്നു, പിന്നീട് ജിമ്മിലെത്തി ജിന്റോ മാഷിന് കണ്ടുമുട്ടിയതോടെയാണ് തന്റെ ജീവിതത്തിലേക്കുള്ള രണ്ടാം വരവ് ആരംഭിക്കുന്നതെന്ന് ഹനാന്‍ പറയുന്നു.
ഒരു വര്‍ഷം കൊണ്ട് തന്റെ ശരീരഘടന വീണ്ടെടുക്കുമെന്നായിരുന്നു താന്‍ കരുതിയരുന്നതെന്നും എന്നാല്‍ ജിമ്മില്‍ ചേര്‍ന്ന് രണ്ടരമാസം കൊണ്ട് ഫലം കണ്ടുയെന്നു ഹനാന്‍ പറഞ്ഞു. ‘ ജോലി ചെയ്തു കിട്ടുന്ന പണം കൊണ്ടാണ് ഞാന്‍ ഇപ്പോഴും ജീവിക്കുന്നത്. നടക്കാന്‍ സാധിക്കുന്നുണ്ട്. എന്നാല്‍ താഴെനിന്നും കുനിഞ്ഞു എന്തെങ്കിലും എടുക്കാന്‍ ശ്രമിച്ചാല്‍ അപ്പോള്‍ തന്നെ നടുവിന് വേദന വരും.
ഒരു വിരലിനേക്കാള്‍ വലുപ്പമുള്ള രണ്ട് ഇരുമ്പു റോഡുകള്‍ നട്ടെല്ലിനു ഇരുവശങ്ങളിലുമായി പിടിപ്പിച്ചിട്ടുണ്ട്. തളര്‍ന്നുകിടന്ന ദിവസങ്ങളില്‍ അനുഭവിച്ച വേദന വളരെ വലുതാണ്. ശരീരത്തിന് മാത്രമായിരുന്നു ആ വേദന, ഒരിക്കലും ആ വേദനയില്‍ മനസ്സിനെ തളര്‍ത്തികളയാന്‍ ഞാന്‍ തയ്യാറായിട്ടില്ല. ഒരു മാസമാണ് ആശുപത്രി കിടക്കയില്‍ കഴിഞ്ഞത്.
അച്ഛനും അമ്മയും സഹായത്തിനു വന്നെങ്കിലും, അമ്മയുടെ ആരോഗ്യസ്ഥിതിയും ഉപ്പയുടെ മൂക്ക് പൊടി ദുശീലവും കാരണം ഇരുവരെയും പറഞ്ഞു വിടേണ്ടി വന്നു. ഉപ്പ മൂക്കില്‍പൊടി വലിക്കുമ്പോള്‍ എനിയ്ക്ക് തുമ്മാന്‍ വരും ആ തുമ്മല്‍ എന്റെ നടുവിനെയും ബാധിക്കും അങ്ങനെയാണ് ഞാന്‍ ഒറ്റയ്ക്ക് ആകുന്നത്.
തിരിച്ച് ഫ്‌ളാറ്റില്‍ എത്തിയപ്പോള്‍ ആരും നോക്കാന്‍ ഉണ്ടായിരുന്നില്ല. സെക്യൂരിറ്റിയുടെ സഹായത്തോടെയാണ് മൂന്നുനേരം ഭക്ഷണം കഴിച്ചത്. ഹൗസ് കീപ്പിങ്ങിനു വരുന്ന ചേച്ചിയുടെ സഹായത്തോടെയാണ് എന്റെ ദേഹം വൃത്തിയാക്കിയത്. ഒരു ദിവസം വെള്ളം കുപ്പി ഉരുണ്ടുപോയത് എടുക്കാന്‍ ശ്രമിക്കുന്നതിനിടെ താഴെ വീണു. പിന്നെയും രണ്ടാഴ്ച ആശുപത്രിയില്‍.
വീല്‍ ചെയറിലേക്കെങ്കിലും മാറാനാകുമോ എന്ന് ഡോക്ടറോട് ചോദിച്ചപ്പോഴാണ് നട്ടെല്ലിലെ പരുക്ക് നിസ്സാരമല്ലെന്നും, നിവര്‍ന്നിരിക്കുന്ന കാര്യം തന്നെ സംശയമാണെന്നും മനസിലായത്. അതോടെ എഴുനേറ്റ് നടക്കാന്‍ വാശിയായി. പിന്നീട് കുറച്ചുനാളുകള്‍ക്ക് ശേഷമാണ് ഓട്ടോമാറ്റിക് വീല്‍ചെയര്‍ ബുക്ക് ചെയ്യുന്നത്.
വീല്‍ചെയറില്‍ പുറംലോകം കാണാനായി. അങ്ങനെ തന്നെ കോളേജിലും പോയി. പിന്നെ പതിയെ പിച്ചവയ്ക്കാന്‍ തുടങ്ങി. ഇപ്പോള്‍ ജോലിചെയ്ത് ജീവിക്കുന്നു. ‘, ഇതായിരുന്നു കുറെ മാസങ്ങളായുള്ള എന്റെ ജീവിതമെന്ന് നേരത്തെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഹനാന്‍ പറയുന്നു.
ചെറുപ്രായത്തിലെ സ്വന്തം ഉത്തരവാദിത്തങ്ങള്‍ ഒറ്റയ്ക്ക് ഏറ്റെടുത്ത് നടക്കേണ്ടി വന്ന വിദ്യാര്‍ഥിനിയായിരുന്നു ഹനാന്‍. അന്ന് നാല് വര്‍ഷം മുമ്പ് മാധ്യമങ്ങളിലും സോഷ്യല്‍ ലോകത്തും നിറഞ്ഞുനിന്നിരുന്ന താരമായിരുന്നു ഹനാന്‍. പെട്ടെന്ന് ഒരു സുപ്രഭാതത്തില്‍ താരമാവുകയും പിന്നീട് നിരവധി വിമര്‍ശനങ്ങളും ഹനാന്‍ നേരിട്ടു. അതെല്ലാം അതിജീവിച്ച് വീണ്ടും കച്ചവടം വിപുലമാക്കി. ഇതിനിടെയാണ് അപകടം പറ്റിയത്.