in

കൊച്ചു കുട്ടിയെ പോലെ പുഞ്ച വരമ്പത്തൂടെ മഴ നനഞ്ഞ് നടക്കുന്ന മലയാളികളുടെ പ്രിയ താരം… വീഡിയോ ഏറ്റെടുത്ത് ആരാധകർ

തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായ താരമാണ് നിമിഷാ സജയൻ. പഠനകാലത്ത് തന്നെ കലാകായികരംഗങ്ങളിൽ സജീവമായി പങ്കെടുത്തിരുന്ന നിമിഷ ചെറുപ്പം മുതലേ മാർഷൽ ആർട്‌സ് പഠിക്കാൻ ആരംഭിച്ചിരുന്നു.

എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ കൊറിയൻ ആയോധനകലയായ തായ്ക്കോണ്ടയിൽ ബ്ലാക്ക് ബെൽറ്റ് നേടി. ദേശീയതലത്തിൽ മഹാരാഷ്ട്ര പ്രതിനിധീകരിച്ച് താരം പങ്കെടുത്തിട്ടുണ്ട്. താരം കോളേജിൽ വോളിബോൾ ഫുട്ബോൾ ടീമുകളുടെ ക്യാപ്റ്റൻ ആയിരുന്നു. താരം മാസ് കമ്മ്യൂണിക്കേഷൻ ബിരുദ പഠനം തുടരുന്നതിനിടയിൽ ഒരു ഇടവേള എടുത്ത് കൊച്ചിയിൽ അഭിനയ പരിശീലനത്തിനായി ചേർന്നു.

ഇതോടെയാണ് താരത്തിന്റെ കരിയർ തന്നെ മാറിമറിയുന്നത്. ഈ കാലയളവിൽ തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിൽ അഭിനയിക്കുവാൻ അവസരം ലഭിക്കുകയുണ്ടായി. ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ചിത്രത്തിൽ ശ്രീജ എന്ന നായിക കഥാപാത്രത്തെ അവതരിപ്പിച്ച താരത്തിന്റെ അഭിനയം തുടക്കകാലത്ത് തന്നെ വളരെയധികം ശ്രദ്ധിക്ക പ്പെട്ടിരുന്നു.

ആദ്യ ചിത്രത്തിലെ വ്യത്യസ്തമായ കഥാപാത്രത്തിലൂടെ ധാരാളം ആരാധകരെ നേടിയെടുക്കുവാൻ താരത്തിന് സാധിക്കുകയും ഉണ്ടായി. ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച പുതുമുഖ നടിക്കുള്ള അവാർഡും നിമിഷ കരസ്ഥമാക്കുകയുണ്ടായി. അടുത്തിടെ നിമിഷ നായികയായി എത്തിയ മറാത്തി ചിത്രമായ ഹവാ ഹവായിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയപ്പോൾ വളരെ മികച്ച പ്രതികരണമാണ് ആരാധകരുടെ ഭാഗത്ത് നിന്നും നേടിയെടുത്തത്.

മഹേഷ് തിലകേറാണ് ചിത്രത്തിൻറെ തിരക്കഥ എഴുതി സംവിധാനം ചെയ്തത്. നായാട്ട്, മാലിക് എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ നിമിഷയെ പ്രേംനസീർ സുഹൃസ്മതി ഉദയ സമുദ്ര സംഘടിപ്പിച്ച നാലാമത് പ്രേംനസീർ ചലച്ചിത്ര അവാർഡിൽ മികച്ച നടിയായി തിരഞ്ഞെടുത്തിരുന്നു. ഓരോ ചിത്രത്തിലും വ്യത്യസ്തമായ അഭിനയം തന്നെയാണ് നിമിഷ എന്നും കാഴ്ചവയ്ക്കുന്നത്.

അതുകൊണ്ടുതന്നെ താരത്തിന്റെ ചിത്രങ്ങളും വിശേഷങ്ങളും ഒക്കെ വളരെ പെട്ടെന്ന് തന്നെ സൈബർ ലോകത്ത് ചർച്ചാവിഷയമായി മാറാറുണ്ട്. ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധേയമായ കഥാപാത്രങ്ങൾ ചെയ്ത താരം ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ, നായാട്ട് എന്നീ ചിത്രങ്ങളിൽ വളരെയധികം വ്യത്യസ്തമായ അഭിനയം തന്നെയാണ് കാഴ്ചവെച്ചത്. ആദ്യ സിനിമയിലൂടെ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് സ്വന്തമാക്കിയ താരം വളരെ കുറഞ്ഞ സമയം കൊണ്ട് മലയാള സിനിമയിലെ മുൻനിര യുവ നടിമാരിൽ ഒരാളായി മാറുകയുണ്ടായി.

ഇതുവരെ സിനിമയിൽ മേക്കപ്പിട്ടില്ലെന്നും അതിനോട് താൽപര്യമില്ലെന്നും പറഞ്ഞ നിമിഷയുടെ വാക്കുകൾ ശ്രദ്ധേയമായിരുന്നു. നിറത്തെക്കുറിച്ചുള്ള കമന്റുകൾ മനസ്സിനെ ബാധിക്കുന്നവർ ഉണ്ടാകും. എന്നാൽ അതൊന്നും ഞാൻ മൈൻഡ് ചെയ്യാറില്ല. അതുകൊണ്ട് എനിക്ക് വേർതിരിവ് തോന്നിയിട്ടും ഇല്ല. എൻറെ നിറത്തിലും ചർമ്മത്തിലും ഞാൻ വളരെ കംഫർട്ട് ആണ്. ആര് എന്ത് പറഞ്ഞാലും അതൊന്നും എന്നെ ബാധിക്കില്ലെന്നാണ് നിമിഷ പറയുന്നത്.

അനാവശ്യ വിമർശനങ്ങൾ മൈൻഡ് ചെയ്യാൻ താല്പര്യപ്പെടാത്ത താരം ആരെങ്കിലും തന്നെ വിമർശിച്ചാൽ തിരിച്ചു മറുപടി നൽകാൻ അറിയാമെന്നും പറയുന്നു. തന്റെ സ്വഭാവം ഒരിക്കലും സ്ക്രീനിൽ കാണിക്കാറില്ലെന്നും ചെയ്ത കഥാപാത്രവും നിമിഷയാണെന്ന് ഒരിക്കലും തോന്നിയിട്ടില്ലെന്നും താരം വ്യക്തമാക്കുന്നു. ഇപ്പോൾ മഴ നനഞ്ഞ് പുഞ്ച വരുമ്പത്തു കൂടിയുള്ള താരത്തിന്റെ ഏറ്റവും പുതിയ വീഡിയോയാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

Written by Editor 1

ആദ്യമായി സാരി ഉടുത്ത് വന്നപ്പോൾ ഒന്ന് പെറ്റപോലെ ഉണ്ടല്ലോ എന്നാണ് ചിലർ പറഞ്ഞത്, പറഞ്ഞവർക്ക് അതൊരു തമാശയാകാം പക്ഷേ, ദുരനുഭവം വെളിപ്പെടുത്തി രശ്മി ബോബൻ..!

ഞങ്ങൾ രണ്ട് മത വിശ്വാസക്കാരാണ്, വിവാഹ ശേഷവും അത് അങ്ങനെ തന്നെയാണ്: സുഹൈൽ കുക്കുവും ഭാര്യ ദീപയും തുറന്ന് പറയുന്നു