in ,

പഴയ ആളെ അല്ല ഇത്, സംയുക്ത ഇപ്പോൾ സ്ലിം ബ്യുട്ടി.. വർക്കൗട്ട് കഴിഞ്ഞ് ഒരു സെൽഫീ പങ്കുവെച്ച് സംയുക്ത, കിടിലൻ ഫോട്ടോസ് കാണാം

പോപ്കോൺ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് സംയുക്താമേനോൻ. എന്നാൽ താരത്തിന്റെ ആദ്യ ചിത്രമായി എല്ലാകാലത്തും വിലയിരുത്തപ്പെടുന്നത് ടോവിനോ തോമസ് നായകനായി എത്തിയ തീവണ്ടി എന്ന ചിത്രമാണ്. ആദ്യ ചിത്രത്തിലൂടെ തന്നെ വളരെ മികച്ച പ്രതികരണമാണ് സംയുക്തയ്ക്ക് നേടിയെടുക്കുവാൻ സാധിച്ചത്.

അതുകൊണ്ടുതന്നെ അഭിനയരംഗത്ത് താരത്തിന് നിരവധി അവസരങ്ങൾ ലഭിക്കുകയുണ്ടായി. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും ഒക്കെ സജീവസാന്നിധ്യമാണ് സംയുക്ത. താരം കൈകാര്യം ചെയ്തിട്ടുള്ള ഓരോ വേഷങ്ങളും എന്നും സിനിമ പ്രേമികൾ ഓർത്തിരിക്കുന്നവ തന്നെയാണ്. അത്രയേറെ തന്മയത്വത്തോടുള്ള അഭിനയമാണ് സംയുക്ത കാഴ്ചവെക്കുന്നത്.

തീവണ്ടി എന്ന ചിത്രത്തിന് ശേഷം നിരവധി അവസരങ്ങളാണ് താരത്തിനെ തേടിയെത്തിയത്. ലഭിച്ച കഥാപാത്രങ്ങളൊക്കെ ഒന്നിനൊന്ന് മികച്ചതായി തന്നെ അവതരിപ്പിക്കുവാൻ സംയുക്തയ്ക്ക് സാധിക്കുകയും ഉണ്ടായി. തെന്നിന്ത്യയിലെ തിരക്കേറിയ താരം ആയിരിക്കുകയാണ് സംയുക്ത മേനോൻ ഇപ്പോൾ. മലയാള ചിത്രങ്ങൾക്ക് പുറമേ കൈ നിറയെ അന്യഭാഷ ചിത്രങ്ങളും താരത്തിന് ലഭിക്കുന്നുണ്ട്.

അതിൽ ഏറ്റവും പുതിയ ചിത്രം ധനുഷ് നായകനായ എത്തുന്ന വാത്തയാണ്. എന്നാൽ കഴിഞ്ഞ കുറച്ചു മണിക്കൂറുകൾ ആയി പുറത്തുവരുന്ന വാർത്തകൾ റിപ്പോർട്ടുകൾ പ്രകാരം ചിത്രത്തിൻറെ ഷൂട്ടിനിടയ്ക്ക് സംയുക്ത സെറ്റിൽ നിന്നും ഇറങ്ങിപ്പോയെന്നാണ്. എന്നാൽ ഇതിനെതിരെ മറുപടിയുമായി താരം തന്നെ രംഗത്തെത്തുകയും ഉണ്ടായി. എന്നെപ്പറ്റി വന്ന ഏറ്റവും പ്രോപ്പർ ആയ റുമർ ഇതാണ്.

യാതൊരു അടിസ്ഥാനവുമില്ലാത്ത സംഭവമാണത്. എന്നാൽ വലിയ തോതിൽ അത് വൈറലായി. ഇത്രയും നാളത്തെ പ്രൊഫഷണൽ ജീവിതത്തിനൊപ്പം തന്നെ എന്റെ വ്യക്തിപരമായ ജീവിതവും വളർന്നു. ചില കമന്റുകൾ ഭയങ്കരമായി എന്നെ ബാധിച്ചിരുന്നു. അഭിമുഖങ്ങളിൽ കൂടുതൽ ജാഗ്രതയോടെ സംസാരിക്കുവാൻ തുടങ്ങി.

ഞാൻ പറയുന്നതിനു ശേഷം വരുന്ന പ്രതികരണങ്ങളെ പറ്റി കൂടുതൽ ജാഗ്രത കാണിക്കുവാൻ തുടങ്ങി. മനസ്സ് തുറന്ന് സംസാരിക്കാൻ ആഗ്രഹമില്ലാത്തതുകൊണ്ടല്ല അതിനുശേഷം ഉള്ള പ്രതികരണങ്ങളെ കുറിച്ച് ഓർത്താണ്. ഇതിന് ഉത്തമം ഉദാഹരണമാണ് പൃഥ്വിരാജ്. അദ്ദേഹത്തിൻറെ തിരിച്ചടി നേരിട്ട ഒരു ഘട്ടം ഉണ്ടായിരുന്നു.

എന്നാൽ ഇപ്പോൾ അദ്ദേഹം എന്താണോ അതിനെ ആളുകൾ സ്നേഹിക്കുന്നു എന്ന് സംയുക്ത വ്യക്തമാക്കുകയുണ്ടായി. ശരീര സൗന്ദര്യത്തിന് ഉൾപ്പെടെ വലിയ പ്രാധാന്യം നൽകുന്ന താരം തന്റെ വർക്കൗട്ട് ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യാറുണ്ട്. ഏറ്റവും ഒടുവിലായി താരം അപ്‌ലോഡ് ചെയ്ത ചില ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്.

വർക്കൗട്ടിന് ശേഷമുള്ള സെൽഫി ചിത്രങ്ങളാണ് താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ സജീവമായ സംയുക്ത ബിക്കിനിയിൽ എത്തിയ ചിത്രങ്ങൾ വളരെ പെട്ടെന്ന് തന്നെ ആളുകൾ ഏറ്റെടുക്കുകയും താരത്തിന് വലിയതോതിൽ വിമർശനങ്ങൾ നേരിടേണ്ടതായി വരികയും ചെയ്തിട്ടുണ്ട്. അപ്പോഴും താരത്തെ അനുകൂലിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന വലിയൊരു ആരാധക വൃന്ദം ഉണ്ടെന്നതും ശ്രദ്ധേയമായ കാര്യമാണ്.

Written by Editor 1

ഞാൻ എല്ലാ വിധത്തിലുമുള്ള ഡേറ്റിംങ്ങും ആസ്വദിച്ചിട്ടുണ്ട്; നടി റായ് ലക്ഷ്മി തുറന്ന് പറയുന്നു

ആ നടനോട് എനിക്ക് ഒരുപാട് ക്രഷ് തോന്നിയിരുന്നു, പലർക്കും അത് അറിയാമായിരുന്നു: അവസാന നിമിഷം അത് നഷ്ടപ്പെട്ടപ്പോൾ വിഷമം തോന്നി: അൻസിബ തുറന്ന് പറയുന്നു