1998-ല്‍ പുറത്തിറങ്ങിയ ഹനുമാൻ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന പ്രശസ്ത ചലച്ചിത്ര നടിയാണ് നിത്യ മേനോൻ. ബാലതാരമായാണ് താരം ആദ്യം അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. തുടർന്ന് സേവനം എന്ന കന്നട ചിത്രത്തിൽ അഭിനയിച്ചു.
2008 ൽ പുറത്തിറങ്ങിയ ആകാശഗോപുരം എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിൽ താരം തൻറെ സാന്നിധ്യം അറിയിക്കുന്നത്. കന്നട, തെലുങ്ക്, മലയാളം, തമിഴ് എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ വേഷം കൈകാര്യം ചെയ്ത നിത്യ മുൻനിര നായകന്മാർക്കൊപ്പം പോലും വേഷങ്ങൾ കൈകാര്യം ചെയ്യുകയുണ്ടായി. എന്നാൽ കഴിഞ്ഞ കുറച്ചു നാളുകളായി മലയാള സിനിമയിൽ നിന്ന് പൂർണ്ണമായി തന്നെ വിട്ടുനിൽക്കുകയാണ് താരം.
ഇപ്പോൾ തമിഴിലും മറ്റുമുള്ള റിയാലിറ്റി ഷോകളിൽ ജഡ്ജായി തിളങ്ങുകയാണ് താരം. മലയാള സിനിമ ഇൻഡസ്ട്രിയിൽ നിന്ന് തനിക്ക് മോശം അനുഭവം ഉണ്ടായതിനെപ്പറ്റി താരം മുൻപ് വ്യക്തമാക്കുകയും ഉണ്ടായിട്ടുണ്ട്. നിർമാതാക്കളെ ഷൂട്ടിംഗ് സെറ്റിൽവെച്ച് കാണാൻ തയ്യാറായില്ലെന്ന ആരോപണത്തെക്കുറിച്ചും പിന്നാലെ വന്ന വിലക്കുമടക്കമുള്ള കാര്യങ്ങൾ നിത്യ തുറന്നു പറഞ്ഞിരുന്നു.
താൻ മനപ്പൂർവ്വം മലയാള സിനിമയിൽ നിന്നും വിട്ടു നിന്നതല്ലെന്നും ആദ്യ തെലുങ്ക് ചിത്രം സൂപ്പർ ഹിറ്റായി മാറിയതോടെ തനിക്ക് കുറെ നല്ല ചിത്രങ്ങൾ അഭിനയിക്കുവാൻ അവസരം ലഭിച്ചു എന്നും അതിൻറെ തിരക്കിലായിരുന്നു എന്നുമാണ് നിത്യ വ്യക്തമാക്കിയത്. എന്നിരുന്നാൽ പോലും സമൂഹമാധ്യമങ്ങളിൽ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വാർത്തകളും മലയാളികൾ അടക്കം വളരെ പെട്ടെന്ന് തന്നെ ഏറ്റെടുക്കാറുണ്ട്.
തൂവെള്ള വസ്ത്രം അണിഞ്ഞ് മനോഹരിയായി പുഞ്ചിരി തൂകി പുത്തൻ ഹെയർ സ്റ്റൈലിൽ നിത്യ എത്തിയ ചിത്രങ്ങൾ വളരെ പെട്ടെന്ന് തന്നെ ആരാധകർ ഏറ്റെടുത്തു. മനോഹരമായ പുഞ്ചിരിയുള്ള ചുരുളൻ മുടിക്കാരി എന്ന പ്രത്യേകതയാണ് എന്നും താരത്തെ മറ്റ് നായികമാരിൽ നിന്ന് വ്യത്യസ്ത ആക്കി നിർത്തിയിട്ടുള്ളത്. അധികം മുടി നീട്ടി വളർത്താറില്ല എങ്കിലും നീളൻ മുടി തോളൊപ്പം മുറിച്ച് പുതിയ ഹെയർ സ്റ്റൈലിൽ ഉള്ള ചിത്രങ്ങൾ താരം തന്റെ സോഷ്യൽ മീഡിയ പേജിൽ പോസ്റ്റ് ചെയ്തിരുന്നു.
ആരാധകരും സഹപ്രവർത്തകരും ഉൾപ്പെടെ നിരവധി ആളുകളാണ് ചിത്രത്തിന് കമന്റുമായി രംഗത്തെത്തിയത്. താരം കരിയറിലെ തന്നെ വ്യത്യസ്തമായ പല റോളുകളിലും ഇതിനോടകം അഭിനയിച്ചു കഴിഞ്ഞിട്ടുണ്ട്. അതിൽ എടുത്തു പറയേണ്ടത് ഗമനം എന്ന ചിത്രത്തിൻറെ കാര്യമാണ്. 2019 പുറത്തിറങ്ങിയ പ്രാണയിലാണ് ഏറ്റവും ഒടുവിലായി താരം മലയാളത്തിൽ അരങ്ങേറിയത്. അടുത്തിടെ താരത്തിന് വണ്ണം വെച്ച് നിരവധി ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യപ്പെട്ടിരുന്നു.
ഇതിനെതിരെ വലിയ തോതിലുള്ള ബോഡി ഷേമിങ് നേരിടേണ്ടതായി വന്നിട്ടുണ്ട്. എന്നാൽ താൻ നേരിട്ട ബോഡി ഷേമിങ്ങിന് മറുപടി പറയുകയാണ് നിത്യ. ഓരോരുത്തരും ഓരോ തരത്തിലാണ് പറയുന്നത്. ചിലർ വൃത്തികെട്ട ഭാഷയിൽ തന്നെ സംസാരിക്കും.
ചിലർ സൈസിനെ പറ്റി ഒക്കെ ചോദിക്കും. മറ്റുള്ളവർ വണ്ണം വെച്ചതിന്റെ പിന്നിലെ കാരണങ്ങളാണ് ചോദിക്കുന്നത്. ഇങ്ങനെ പറയുന്നവരുടെ വാക്കുകൾ ഒരിക്കലും ഞാൻ ചെവി കൊടുക്കാറില്ല. ഇവർ പറയുന്നത് കേട്ട് പട്ടിണി കിടക്കാനോ ജിമ്മിൽ പോകാനോ ഒന്നും തയ്യാറല്ലെന്നും നിത്യ വ്യക്തമാക്കുന്നു.