in

എന്റെ ഭർത്താവിന് മാത്രം കാണാവുന്ന സ്ഥലത്തേ ഞാൻ ഇനി ടാറ്റു ചെയ്യൂ; സ്വാതി റെഡ്ഡി പറയുന്നത് ഇങ്ങനെ

ഇന്ന് തെന്നിന്ത്യയിലെ തന്നെ അറിയപ്പെടുന്ന ചലച്ചിത്ര നടിമാരിൽ ഒരാളാണ് സ്വാതി റെഡി.സ്വെറ്റ് ലാന എന്നായിരുന്നു താരത്തിന്റെ യഥാർത്ഥ പേര്. അത് പിന്നീട് സ്വാതി എന്നാക്കി മാറ്റുകയായിരുന്നു. പതിനേഴാം വയസ്സിൽ ഒരു ടെലിവിഷൻ ഷോ ചെയ്തു കൊണ്ടാണ് സ്വാതി തൻറെ കരിയറിന് തുടക്കമിടുന്നത്.

ടെലിവിഷൻ ഷോയിലൂടെ കിട്ടിയ പ്രശസ്തി അവരെ സിനിമയിലേക്ക് എത്തിക്കുകയായിരുന്നു. 2005ൽ ഡെയിഞ്ചർ എന്ന തെലുങ്ക് ചിത്രത്തിൽ സപ്പോർട്ടിംഗ് റോൾ ചെയ്തു കൊണ്ടാണ് സിനിമയിലേക്ക് താരം കടന്നുവരുന്നത്. 2008 ൽ സുബ്രഹ്മണ്യപുരം എന്ന തമിഴ് സിനിമയിലും ആസ്ത ചമ്മ എന്ന തെലുങ്ക് സിനിമയിലെ നായികയായി വേഷവും കൈകാര്യം ചെയ്തു.

സുബ്രഹ്മണ്യപുരം എന്ന തമിഴ് ചിത്രം യുവാക്കൾക്കിടയിൽ പോലും വലിയ സ്വാധീനം ചെലുത്തുന്ന ഒന്നായി മാറുകയും ചിത്രത്തിലെ താരത്തിന്റെ കഥാപാത്രങ്ങളും താരം പ്രത്യക്ഷപ്പെട്ട ഗാനരംഗങ്ങളും എല്ലാം വളരെയധികം ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. ആസ്ത ചമ്മയിലെ അഭിനയത്തിന് മികച്ച തെലുങ്ക് നടിക്കുള്ള ഫിലിം ഫെയർ അവാർഡും നന്ദി അവാർഡും സ്വാതി കരസ്ഥമാക്കി.

സ്വാതി റെഡ്‌ഡി മലയാളത്തിലേക്ക് എത്തുന്നത് 2011ൽ ആമേൻ എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ടാണ്. ചിത്രത്തിലെ നായികയായതിനുശേഷം 2013ൽ നോർത്ത് 24 കാതം എന്ന സിനിമയിലെ നായികയായി താരം പ്രത്യക്ഷപ്പെടുകയുണ്ടായി. തുടർന്ന് നാല് ചിത്രങ്ങളിൽ കൂടി സ്വാതി റെഡി മലയാളത്തിൽ അഭിനയിച്ചു. വിവിധ ഭാഷകളിലായി 30 ഓളം ചിത്രങ്ങളിലാണ് താരം വേഷം കൈകാര്യം ചെയ്തത്.

ഒരു ഗായിക കൂടിയായ സ്വാതി ചില തെലുങ്ക് ചിത്രങ്ങളിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ജൽസ എന്ന തെലുങ്ക് ചിത്രത്തിൽ ഇല്യാനയ്ക്ക് വേണ്ടി ഡബ്ബ് ചെയ്തത് സ്വാതി ആയിരുന്നു. 2018 ൽ സ്വാതി മലയാളിയായ വികാസ് വാസുവിനെ വിവാഹം ചെയ്തു. താരത്തിന്റെ ഭർത്താവ് ഒരു പൈലറ്റ് ആണ്. 2005ൽ അഭിനയരംഗത്തേക്ക് പ്രവേശിച്ചെങ്കിലും 2013ലാണ് താരത്തിന് മലയാളത്തിൽ ഒരു ചിത്രം കൈകാര്യം ചെയ്യുവാൻ അവസരം ലഭിക്കുന്നത്.

പിന്നീട് മലയാളികൾ എപ്പോഴും ഓർമ്മിക്കുന്ന ഒരുപിടി നല്ല കഥാപാത്രങ്ങൾ താരം കൈകാര്യം ചെയ്യുകയുണ്ടായി. അടുത്തിടെ നടന്ന ഒരു ചാനൽ ചർച്ചയിൽ ഒരു അഭിമുഖത്തിലുള്ള സ്വാധീരയുടെ ഉത്തരങ്ങൾ വ്യാപകമായി ചർച്ചചെയ്യപ്പെട്ടു. കയ്യിലെ മണിക്കൂർ ഗ്ലാസ് ഗ്ലോവ് ടാറ്റൂവിനെ കുറിച്ച് ചോദിച്ചപ്പോൾ ഇത് എന്നെ ജീവിക്കാൻ ആഗ്രഹിക്കുന്നുവെന്ന് നടി മറുപടി നൽകുകയായിരുന്നു.

ഇനിയൊരു ടാറ്റു എന്ന ചോദ്യത്തിന് അത് എൻറെ ഭർത്താവ് കാണുന്ന സ്ഥലത്ത് മാത്രമായിരിക്കും എന്ന ഉത്തരമാണ് താരം നൽകിയത്. വളരെ പെട്ടെന്ന് തന്നെ സ്വാതിയുടെ ഈ വാക്കുകൾ സൈബർ ഇടങ്ങളിൽ വൈറലാവുകയുണ്ടായി. സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമായ സ്വാതി അടുത്തിടെ തൻറെ പേരിൽ ചിലർ വ്യാജ പ്രൊഫൈലുകൾ ഉണ്ടാക്കി ആരാധകരുമായി ചാറ്റ് ചെയ്യുന്നതിനെതിരെ പ്രതികരിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു.

Written by Editor 1

ചിലർ സൈസ് ചോദിക്കും, മറ്റുചിലർക്ക് വൃത്തികേട് പറയാനാണ് താല്പര്യം; തന്റെ ശരീരത്തെ കളിയാക്കുന്നവരോട് നിത്യ മേനോൻ പറയാനുള്ളത് ഇതാണ്..!

വെണ്ണക്കൽ ശിൽപം പോലെ അതിസുന്ദരിയായ മറുനാടൻ മോഡൽ ചന്ദ്രിക ഡെയ്‌സായി, ഫോട്ടോസ് കാണാം