തെന്നിന്ത്യൻ സിനിമയിലെ താരസുന്ദരിമാരിൽ മുൻപന്തിയിൽ ഉള്ള പേരാണ് രശ്മിക മന്ദാനയുടേത്. കന്നഡ സിനിമയിലൂടെ അരങ്ങേറിയ താരം തെലുങ്കിലും തമിഴിലും തന്റെ സാന്നിധ്യം അറിയിക്കുകയായിരുന്നു. തെലുങ്ക് സിനിമയിലെ മുൻ നിരത്താരമായി മാറിയ രശ്മിക ഇപ്പോൾ അല്ലു അർജുൻ നായകനായി എത്തിയ പുഷ്പയിലൂടെ ബോളിവുഡിലേക്കും ചുവടു വച്ചിരിക്കുകയാണ്.
നാഷണൽ ക്രഷ് എന്നാണ് രശ്മിയെ പൊതുവേ വിശേഷിപ്പിക്കുന്നത്. താരത്തിന്റെ ഹിന്ദിയിലേക്കുള്ള അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. രശ്മികയും യുവനടൻ വിജയ് ദേവർകൊണ്ടയും തമ്മിൽ പ്രണയത്തിലാണെന്ന് തരത്തിലുള്ള റിപ്പോർട്ടുകളും സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇരുവരും ബോളിവുഡ് അരങ്ങേറ്റത്തിന് തയ്യാറെടുക്കുന്ന വേളയിലാണ് ഇത്തരത്തിലുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്.
രശ്മികയുടെയും വിജയ് ദേവർകൊണ്ടയുടെയും ഓൺസ്ക്രീൻ കെമിസ്ട്രി ഏറെ ശ്രദ്ധിക്കപ്പെട്ടതോടെയാണ് ഇവർ ജീവിതത്തിലും പ്രണയത്തിലാണെന്ന് റിപ്പോർട്ടുകൾ സജീവമാകുന്നത്. മുംബൈയിലും ഹൈദരാബാദിലും ഇരുവരും ഒരേ ജിമ്മിലാണ് പോകുന്നതെന്നും ഈ ന്യൂയർ ഇരുവരും ഗോവയിൽ ഒരുമിച്ച് ആഘോഷിച്ചതും ആയ റിപ്പോർട്ടുകൾ വന്നിരുന്നു.
വിജയ് ദേവർകൊണ്ടയും രശ്മികയും ഒന്നിച്ച് ഡിന്നറിനും മറ്റും എത്തുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വലിയതോതിൽ ചർച്ചയ്ക്ക് വഴിവെച്ചിരുന്നു. എന്നാൽ തങ്ങൾ ആത്മാർത്ഥ സുഹൃത്തുക്കൾ മാത്രമാണ് എന്നാണ് വിജയും രശ്മികയും പറയുന്നത്.വിജയ് തന്റെ ഏറ്റവും അടുത്ത സുഹൃത്താണെന്ന് രശ്മിക പറഞ്ഞിരുന്നു.
ഇതിനിടെ വിവാഹത്തെക്കുറിച്ചും തനിക്കുള്ള പ്രണയ സങ്കല്പത്തെക്കുറിച്ചുള്ള കാഴ്ചപ്പാടും ഒക്കെ രശ്മിക വ്യക്തമാക്കുകയും ചെയ്തിരുന്നു. തന്നെ സംബന്ധിച്ചിടത്തോളം പ്രണയം എന്നത് ഇരുവരും പരസ്പരം ബഹുമാനിക്കുകയും സമയം നൽകുകയും ചെയ്യുന്നതാണ് എന്നാണ് രശ്മിക പറയുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ… പരസ്പരം ബഹുമാനവും സുരക്ഷിതത്വവും തോന്നണം.
പ്രണയത്തെക്കുറിച്ച് വിശദീകരിക്കുക എളുപ്പമല്ല. കാരണം പ്രണയം എന്നത് വൈകാരികമായ ഒരു കാര്യമാണ്. രണ്ടുപേർക്കും ഒരുപോലെയാകുമ്പോഴാണ് അത് സാധ്യമാകുന്നത്. ഒരാൾക്ക് മാത്രം അനുകൂലമായിട്ട് കാര്യമില്ല. ഞാൻ കംഫർട്ടബിൾ ആയ ഒരാളെയാണ് വിവാഹം കഴിക്കേണ്ടത് എന്നാണ് എൻറെ അഭിപ്രായം എന്നും താരം വിവാഹത്തെക്കുറിച്ച് കൂട്ടിച്ചേർക്കുന്നു.
അതേസമയം നേരത്തെ രശ്മിക കന്നട സിനിമയിലെ മുൻനിര താരമായ രക്ഷിത് ഷെട്ടിയുമായി പ്രണയത്തിലായിരുന്നു. രക്ഷിത് നായകനായ എത്തിയ ചിത്രത്തിലൂടെ ആയിരുന്നു രശ്മിയുടെ സിനിമാ മേഖലയിലേക്കുള്ള അരങ്ങേറ്റം. ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം നടന്നതിന്റെയും മോതിരം മാറ്റത്തിന്റെയും ചിത്രങ്ങളും സൈബർ ഇടങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
എന്നാൽ പിന്നീട് ഇവർ പിരിയുകയായിരുന്നു. ഈ സംഭവത്തിന് ശേഷം രശ്മികയ്ക്കെതിരെ രക്ഷിതിന്റെ ആരാധകർ സോഷ്യൽ മീഡിയ ആക്രമണവുമായി രംഗത്തെത്തിയിരുന്നു. എന്നാൽ തന്റെ ആരാധകർക്ക് മുന്നറിയിപ്പുമായി രക്ഷിതും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടതിനുശേഷം ആണ് സംഭവങ്ങൾ കെട്ടടങ്ങിയത്.
ഇതിനുശേഷമാണ് രശ്മിക തെലുങ്കിലേക്ക് എത്തുന്നത്. ഇരുവരും തമ്മിൽ 12 വയസ്സിന്റെ വ്യത്യാസമാണ് ഉള്ളത്. അതുകൊണ്ടുതന്നെ ഇടയിൽ നിലനിന്ന അഭിപ്രായവ്യത്യാസങ്ങൾ ആകാം വേർപിരിയലിന് കാരണമായതെന്നാണ് സൈബർ ലോകം അനുമാനിക്കുന്നത്.