in ,

ആരുടെയോ കോ ണ്ടം ലീക്ക് വന്ന് ഉണ്ടായ പ്രതിഭാസം, തന്റെ അമ്മയെ കുറിച്ച് മോശം കമന്റിട്ടവന് ചുട്ട മറുപടി കൊടുത്ത് ദുർഗ കൃഷ്ണ..!!

വിമാനം എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്നത് താരമാണ് ദുർഗാ കൃഷ്ണ. വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ ഇഷ്ടം സമ്പാദിക്കാനും ആരാധകരെ സ്വന്തമാക്കാനും സാധിച്ചിട്ടുണ്ട്. നാലുവർഷത്തെ പ്രണയത്തിനൊടുവിൽ ആണ് ദുർഗയുടെ വിവാഹം കഴിഞ്ഞത്. താരത്തിന്റെ വിവാഹവും വിവാഹ ചിത്രങ്ങളും ഒക്കെ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. മികച്ച പ്രതികരണം ആയിരുന്നു താരത്തിന്റെ വിവാഹ ചിത്രങ്ങൾക്ക് ലഭിച്ചത്.

വിമാനത്തിന് പിന്നാലെ ജയസൂര്യയുടെ പ്രേതം 2, ലവ് ആക്ഷൻ ഡ്രാമ, കുട്ടിമാമ തുടങ്ങിയ ചിത്രങ്ങളിലും ദുർഗ കൃഷ്ണ അഭിനയിച്ചിരുന്നു. ഈ സിനിമകൾക്ക് പിന്നാലെ മോഹൻലാലിൻറെ റാം എന്ന പുതിയ ചിത്രത്തിലും താരം പ്രത്യക്ഷപ്പെടുകയുണ്ടായി. അഭിനയത്രി എന്നതിലുപരി നൃത്ത രംഗത്തും മോഡലിംഗ് രംഗത്തും തിളങ്ങിയ താരമാണ് ദുർഗ്ഗ.

കയ്യിൽ എരിയുന്ന സിഗരറ്റുമായി ഗ്ലാമർ വേഷത്തിൽ എത്തിയ ദുർഗയുടെ ചിത്രം കണ്ട് ആരാധകർ ഒന്നടങ്കം ഞെട്ടിയിരുന്നു. അതുവരെ നാടൻ ലുക്കിൽ എത്തിയ താരത്തിന്റെ പെട്ടന്നുള്ള രൂപമാറ്റം കണ്ടപ്പോഴാണ് പ്രേക്ഷകർ അമ്പരന്ന് പോയത്. ഗ്ലാമർ ലുക്കിൽ എത്തിയ നടിയുടെ ചിത്രങ്ങളെ പിന്തുണച്ചും വിമർശിച്ചും നിരവധി പേർ രംഗത്തെത്തുകയും ചെയ്തിരുന്നു.

അതേസമയം താരത്തിന്റെ ചിത്രങ്ങളെ കുറിച്ച് പറഞ്ഞുകൊണ്ട് താരവും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുകയുണ്ടായി. ഒരു സാധാരണ കേരള പെൺകുട്ടിയാണ് ദുർഗാകൃഷ്ണയാണ്. സാരിയും സൽവാറും ധരിക്കുന്നതാണ് അവൾക്ക് ഇഷ്ടം. ഈ ചിത്രം ഒരു നിഗൂഢ മാന്ത്രികതയാണ് എന്ന് പറഞ്ഞുകൊണ്ടാണ് ദുർഗ ഫോട്ടോയെ വിശദീകരിച്ചത്. സി ഗരറ്റ് വലിക്കുന്ന ഈ ഫോട്ടോ ഷൂട്ട് നടത്താൻ എനിക്ക് എന്നെ തന്നെ സ്വയം ബോധ്യപ്പെടുത്താൻ സമയമെടുത്തു.

ഒരു അഭിനയത്രി എന്ന നിലയിൽ വെല്ലുവിളികൾ സ്വീകരിക്കാനും അതിർവരമ്പുകൾ ഭേദിച്ച് മുന്നോട്ടുപോകാനും ഇഷ്ടപ്പെടുന്ന ധൈര്യമുള്ള വ്യക്തിയാകാൻ ഞാൻ ആഗ്രഹിക്കുന്നു എന്നാണ് ദുർഗ വ്യക്തമാക്കിയത്. തന്റെ ഗ്ലാമറാസ് ലുക്കിനെ വിമർശിക്കുന്നവരോട് കടുത്ത ഭാഷയിലാണ് താരം പ്രതികരിക്കുന്നത്. പ്രിയപ്പെട്ട ഹേറ്റേഴ്സ് നിങ്ങളെ ഭ്രാന്ത് പിടിപ്പിക്കുന്ന ഒരുപാട് കാര്യങ്ങൾ ഇനിയുമുണ്ട്. ക്ഷമയോടെ കാത്തിരിക്കുക… പുതിയ ഫോട്ടോ സീരീസിൽ നിന്നുള്ള മറ്റൊരു ചിത്രം പങ്കുവെച്ചുകൊണ്ട് താരം ഇങ്ങനെയായിരുന്നു പറഞ്ഞത്.

സിനിമ തിരക്കുകൾക്കിടയിലും സോഷ്യൽ മീഡിയയിൽ ആക്ടീവ് ആകാറുള്ള താരമാണ് ദുർഗ. മുൻപും തന്റെ മോഡേണ് ചിത്രങ്ങൾ ദുർഗ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവെച്ചിരുന്നു. മലയാളത്തിൽ ഗൗതമി നായർ സംവിധാനം ചെയ്ത വൃത്തം അനൂപ് മേനോൻ സംവിധാനം ചെയ്ത കിംഗ്ഫിഷ് തുടങ്ങിയ ചിത്രങ്ങളിൽ താരം പ്രത്യക്ഷപ്പെടുന്നുണ്ട്. മുൻപ് മോഹൻലാലിനൊപ്പം ഉള്ള ദുർഗയുടെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. കഴിഞ്ഞദിവസം അമ്മയ്ക്ക് മൂക്കുത്തി ഇടുന്ന വീഡിയോ ദുർഗ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.

ഈ വീഡിയോയ്ക്ക് താഴെ മോശം കമന്റിട്ട ആൾക്ക് വായടപ്പിക്കുന്ന മറുപടി തന്നെയാണ് താരം നൽകിയിരിക്കുന്നത്. ആരുടെയോ ഒരു കോ ണ്ടം ലീക്ക് വന്നു ഉണ്ടായ പ്രതിഭാസമായ നിനക്ക് ഈ തൊട്ടിത്തരം തോന്നിയതിൽ വലിയ അത്ഭുതം ഒന്നുമില്ല എന്നാണ് ഒരാൾ കമന്റ് ഇട്ടത്. ഇനി കമൻറ് ഇടാൻ അത്ര മുട്ടി നിൽക്കുവാണേൽ നിൻറെ എവിടെയെങ്കിലും ഒക്കെ കുറച്ചുറപ്പുണ്ടെങ്കിൽ ഒറിജിനൽ അക്കൗണ്ട് ആയി വാ എന്നാണ് ദുർഗ പ്രതികരിച്ചത്.

Written by Editor 1

സ്വകാര്യ ഭാഗത്ത് ടാറ്റൂ ചെയ്യുന്നതിൽ ഒരു തെറ്റുമില്ല; സാധിക വേണുഗോപാൽ പറയുന്നത് ഇങ്ങനെ

അച്ചോട ക്യൂട്ട് ബേബി… കിടിലൻ ലുക്കിൽ മോഡൽ നീരജ നായർ, ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ