in

ഒരു പെണ്ണെന്ന നിലയിൽ എന്നെ സൂക്ഷിക്കാൻ എനിക്ക് അറിയാം, രണ്ട് ആൺകുട്ടികൾക്ക് ഒപ്പം ചേർന്ന് മോശമായത് ഒന്നും ഞാൻ ചെയ്തിട്ടില്ല; ദിൽഷ തുറന്നടിക്കുന്നു

ബിഗ് ബോസ് വീട്ടില്‍ അവശേഷിക്കുന്നത് ആറ് മത്സരാര്‍ത്ഥികളാണ്. വിജയിയെ കണ്ടെത്താന്‍ ഇനി വെറും ആറ് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ വീക്കിലി ടാസ്‌ക്കിന്റെ പേരില്‍ തര്‍ക്കങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. ബിഗ് ബോസ് കേള്‍പ്പിച്ച സംഭാഷണ ഭാഗങ്ങളില്‍ റോബിനേയും ദില്‍ഷയേയും കുറിച്ച് പറയുന്ന കാര്യങ്ങളിലാണ് വീട്ടില്‍ തര്‍ക്കങ്ങള്‍ തുടങ്ങിയത്.

റോബിനും ബ്ലെസ്ലിക്കും ദില്‍ഷയോട് തോന്നിയ പ്രണയം അവരുടെ സ്ട്രാറ്റജിയാണെന്ന് പറഞ്ഞു തുടങ്ങുന്നതോടെയാണ് ടാസ്‌ക്കിൽ തര്‍ക്കങ്ങള്‍ക്ക് കാരണമായത്. റോബിനോടും ബ്ലസ്ലിയോടും ദില്‍ഷ പറയേണ്ടതുപോലെ പറയാത്തതാണ് അവര്‍ ഇപ്പോഴും ഈ പ്രണയം പറഞ്ഞ് നടക്കുന്നതെന്നാണ് റിയാസ് പറഞ്ഞത്. എന്നാല്‍ ഞാന്‍ ഇത് സംസാരിച്ചിട്ടില്ല എന്ന് നിങ്ങള്‍ പറയുന്നത് എന്ത് ധൈര്യത്തിലാണ് എന്നും ദില്‍ഷ ചോദിക്കുന്നു.

ബ്ലെസ്ലി, റോബിന്‍ എന്നിവര്‍ തന്നോട് ഇഷ്ടമാണെന്ന് പറഞ്ഞപ്പോള്‍ താന്‍ തിരിച്ച് പ്രതികരിച്ചത് നിങ്ങള്‍ ആരെങ്കിലും കണ്ടോ എന്നാണ് ദില്‍ഷ ഇതിന് മറുപടിയായി ചോദിച്ചത്. അതോ നിങ്ങളെ കാണിച്ച് സംസാരിച്ചാല്‍ മാത്രമേ പറ്റൂ എന്നാണോ നിങ്ങള്‍ പറയുന്നത്. ഇപ്പോഴാണ് എനിയ്ക്ക് പലരുടേയും മനസ്സിലിരിപ്പ് മനസ്സിലാകുന്നതെന്നും ദില്‍ഷ കൂട്ടിച്ചേര്‍ത്തു.

ഒരു പെൺകുട്ടിയാണ് ഞാനെന്ന ചിന്താഗതിയിൽ നിന്നും നിങ്ങളിൽ വന്ന ആകുലതയാണ് അതെങ്കിൽ പെണ്ണെന്ന നിലയിൽ എന്നെ സൂക്ഷിക്കാൻ എനിക്ക് അറിയാം. എന്റെ ഭാവിക്ക് ഒരു മോശവും സംഭവിക്കില്ല. പുറത്തിറങ്ങിയാൽ എന്റെ ഭാവി തകരാൻ മാത്രം ഞാനൊന്നും ചെയ്തിട്ടുമില്ലെന്ന് ദിൽഷ പറഞ്ഞു.

ഇതില്‍ ദില്‍ഷയെ മാത്രമല്ല മറ്റുള്ളവര്‍ കുറ്റപ്പെടുത്തുന്നത്. പൂര്‍ണമായും ഇത് റോബിന്റേയും ബ്ലെസ്ലിയുടേയും ഭാഗത്തു നിന്ന് വന്ന പ്രശ്‌നമാണ്. പക്ഷേ അവരെ അകറ്റി നിര്‍ത്താന്‍ നിനക്ക് പറ്റുമായിരുന്നു. ദില്‍ഷ അത് ചെയ്യാതെ പോയതിലാണ് എല്ലാവരും ദില്‍ഷയെ കുറ്റപ്പെടുത്തുന്നത്. ‘കഴിഞ്ഞ വീക്കെന്‍ഡില്‍ പോലും ബ്ലെസ്ലി നൂറ് തവണ പ്രണയം പ്രണയം എന്ന് പറയുന്നുണ്ട്.

ഇവര്‍ ഇങ്ങനെ പ്രണയിക്കുന്നതില്‍ നീ തന്നെ പ്രശ്‌നമുണ്ടെന്ന് പറയുന്നുണ്ട്. പക്ഷേ പറയേണ്ട രീതിയില്‍ പറയേണ്ട സമയത്ത് അത് പറഞ്ഞാല്‍ ആരെയും വരച്ച വരയില്‍ നിര്‍ത്താം. അങ്ങനെ ആണെങ്കില്‍ സീരിയസ് ആയി അവനോട് സംസാരിക്കണമായിരുന്നു. എന്നിട്ട് ഒരാഴ്ച മിണ്ടാതിരുന്ന് നോക്ക്. അവന്‍ അത് നിര്‍ത്തും. ഏതൊരു സ്ത്രീയും പുരുഷനോട് ബൗണ്ടറീസ് ക്രോസ് ചെയ്യരുതെന്ന് പറഞ്ഞാല്‍ എല്ലാം ശരിയാകും’ എന്നാണ് റിയാസ് പറഞ്ഞത്.

വന്ന് രണ്ടാമത്തെ ദിവസം തന്നെ ദില്‍ഷയോട് റോബിന്‍ പ്രണയം പ്രകടിപ്പിച്ചിരുന്നു. അപ്പോള്‍ തന്നെ അതൊരു ലവ് സ്ട്രാറ്റജിയാണ് എന്ന രീതിയില്‍ വാര്‍ത്തകള്‍ പുറത്തേക്ക് വരികയും ചെയ്തു. തുടക്കത്തില്‍ ദില്‍ഷയും റോബിനും സ്‌ക്രീന്‍ സ്‌പെയിസ് ഉണ്ടാക്കിയത് ഈ പ്രണയ നാടകത്തിലൂടെയായിരുന്നു എന്നായിരുന്നു ആരോപണം.

പുറത്തെത്തിയ റോബിന്‍ ദില്‍ഷയുമായുള്ള പ്രണയം പല അഭിമുഖങ്ങളിലും തുറന്ന് സമ്മതിയ്ക്കുകയും ചെയ്തു. ഈ ഷോ എല്ലാം കഴിഞ്ഞാലും ഞങ്ങള്‍ക്ക് ഇടയില്‍ ആ പ്രണയം ഉണ്ട് എങ്കില്‍ വീട്ടുകാരോട് പറഞ്ഞ് വളരെ പക്വതയോടെ തീരുമാനം എടുക്കും എന്നാണ് റോബിന്‍ പറഞ്ഞത്. ദില്‍ഷയുടെ പ്രണയത്തോട് എതിര്‍പ്പില്ല എന്ന് ദില്‍ഷയുടെ ചേച്ചിയും പ്രതികരിച്ചിരുന്നു.

Written by Editor 3

ഗ്ലാമറസ്സ് ആകുന്നതിൽ തെറ്റില്ല, അത് നടിമാർ ചെയ്യുന്ന ത്യാഗമാണ്, പക്ഷേ മേനി പ്രദർശനം മാത്രമാകരുത്; സംയുക്ത വർമ്മ പറയുന്നത് ഇങ്ങനെ

മോങ്ങിനി എന്നും ബാലാമണി എന്നക്കെ വിളിച്ച് നിങ്ങൾ എന്നെ കളിയാക്കി; ബിഗ് ബോസിലേക്ക് നല്ല വസ്ത്രം വാങ്ങാൻ പണമുണ്ടായിരുന്നില്ല, നല്ല വസ്ത്രം ധരിച്ച് നടക്കാൻ എനിക്കും ആഗ്രഹമില്ലേ; കണ്ണീരോടെ ശാലിനി പറയുന്നു