മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ് ധോണിയുടെ ജീവിത കഥ പറഞ്ഞ ചിത്രമാണ് ‘എം എസ് ധോണി: ദി അണ്‍ടോള്‍ഡ് സ്റ്റോറി’. നീരജ് പാണ്ഡെ സംവിധാനം ചെയ്ത ചിത്രത്തില്‍ ധോണിയുടെയും ഭാര്യ സാക്ഷിയുടെയും പ്രണയകഥയാണ് പ്രേക്ഷകര്‍ക്ക് മുമ്പില്‍ തുറന്നു കാട്ടിയത്. എന്നാല്‍ ധോണിയുടെ പ്രണയ ജീവിതത്തെ കുറിച്ച് മുഴുവനായും സിനിമയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.
താരത്തിന്റെ പ്രണയ ജീവിതത്തെ കുറിച്ച് പലര്‍ക്കും അറിയാത്ത ചില വസ്തുതകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയും പ്രശസ്ത തെന്നിന്ത്യന്‍ നടി ലക്ഷ്മി റായിയും ഒരു കാലത്ത് ഗോസിപ്പ് കോളങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. 2008-2009 കാലഘട്ടത്തില്‍ നടി റായ് ലക്ഷ്മിയുമായുണ്ടായ പ്രണയ ബന്ധം.
പരസ്യമായിരുന്നു ഇരുവരുടെയും പ്രണയ ബന്ധം. തങ്ങളുടെ പ്രണയത്തെ കുറിച്ച് ഇരുതാരങ്ങളും പരസ്യമായി പല വേദികളിലും പറഞ്ഞിട്ടുണ്ട്. നിരവധി പരിപാടികളിലും പാര്‍ട്ടികളിലും ഇരുവരും ഒന്നിച്ച് പങ്കെടുക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് ഇരുവരും വേര്‍പിരിയുകയായിരുന്നു. ഇപ്പോള്‍ ധോണിയുമായുള്ള ബന്ധത്തെ കുറിച്ചുള്ള റായ് ലക്ഷ്മിയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.
‘തന്റെ ജീവിതത്തിലുണ്ടായ ഒരു മുറിപ്പാട് പോലെയാണ് ധോണിയുമായുള്ള ബന്ധമെന്നാണ്’ മുമ്പൊരിക്കല്‍ ഇതേകുറിച്ച് റായ് ലക്ഷ്മി പറഞ്ഞത്. ‘അടുത്തെങ്ങും വിട്ടു പോകാത്തൊരു മുറിപ്പാട് ആണ് ധോണിയുമായുള്ള എന്റെ ബന്ധമെന്ന് ഞാന്‍ മനസിലാക്കുന്നു.
ധോണിയുടെ ഭൂതകാലത്തെ കുറിച്ച് പറയുമ്പോഴെല്ലാം മാധ്യമങ്ങള്‍ ഞങ്ങളുടെ ബന്ധത്തെ എടുത്തിടും. എനിക്ക് തോന്നുന്നത് ഒരു കാലത്ത് എന്റെ മക്കള്‍ പോലും അത് ടിവിയില്‍ കാണുകയും എന്നോട് അതേകുറിച്ച് ചോദിക്കുകയും ചെയ്യും എന്നാണ്’. ‘എനിക്കവനെ നന്നായി അറിയാം. എനിക്ക് അതിനെ ഒരു ബന്ധം എന്ന് വിളിക്കാമോ എന്നറിയില്ല.
കാരണം അതൊരിക്കലും വര്‍ക്ക് ഔട്ട് ആയില്ല. ഞങ്ങള്‍ ഇന്നും പരസ്പരം ബഹുമാനിക്കുന്നു. അവന്‍ മുന്നോട്ട് പോവുകയും വിവാഹം കഴിക്കുകയും ചെയ്തു. അതാണ് കഥയുടെ അവസാനം. ഞാന്‍ ഇന്ന് വളരെ സന്തുഷ്ടയാണ്. ജോലിയാണ് എനിക്ക് പ്രധാനപ്പെട്ടത്. ധോണിക്ക് ശേഷം എനിക്ക് മൂന്നോ നാലോ ബന്ധങ്ങള്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ ആരും അത് ശ്രദ്ധിച്ചതായി തോന്നുന്നില്ല’,റായ് ലക്ഷ്മി പറഞ്ഞു.
2010 ജൂലൈ 4ന് ഡെറാഡൂണില്‍ വച്ചായിരുന്നു ധോണിയും സാക്ഷിയും വിവാഹിതരായത്. അടുത്ത കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ വളരെ രഹസ്യമായിട്ടായിരുന്നു വിവാഹം. സാക്ഷിയുമായി പ്രണയത്തിലായ ശേഷമാണ് ഇവരുടെ വിവാഹം. ഇരുവരും തങ്ങളുടെ പ്രണയം ആരാധകരില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നും മറച്ചുവച്ചിരുന്നു.
2015ല്‍ ധോണിക്കും സാക്ഷിക്കും സിവ സിംഗ് ധോണി എന്ന പെണ്‍കുഞ്ഞ് ജനിച്ചു. ധോണിയും സാക്ഷി സിംഗ് ധോണിയും അവരുടെ വിവാഹ ജീവിതത്തിന്റെ 11 വര്‍ഷം പിന്നിട്ടിരിക്കുകയാണ്. വളരെ സന്തോഷകരമായ ജീവിതമാണ് ധോണിയും സാക്ഷിയും കുഞ്ഞ് മകള്‍ സിവ സിംഗ് ധോണിയും നയിക്കുന്നത്.