ദുൽഖർ സൽമാൻ നായകനായ കോമ്രേഡ് ഇൻ അമേരിക്ക എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് കാർത്തിക മുരളീധരൻ. പ്രശസ്ത ഛായാഗ്രാഹകനായ കെ മുരളീധരന്റെ മകളാണ് താരം. വളരെ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ എന്നും അഭിനയ രംഗത്ത് തിളങ്ങി നിൽക്കാൻ ആണ് കാർത്തിക ശ്രമിച്ചിട്ടുള്ളത്.
വ്യക്തിജീവിതവുമായി വളരെയധികം ഇണങ്ങി നിൽക്കുന്ന കഥാപാത്രങ്ങൾ സ്വീകരിച്ചിട്ടുള്ളതുകൊണ്ടുതന്നെ അതൊക്കെ വളരെ മികവു പുലർത്തുന്ന രീതിയിൽ അവതരിപ്പിക്കുവാൻ കാർത്തികയ്ക്ക് സാധിച്ചിട്ടുണ്ട്. അതുതന്നെയാണ് താരത്തെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്ത ആക്കി നിർത്തുന്നതും.
വളരെ ചുരുക്കം ചിത്രങ്ങളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂ എങ്കിലും താരം കൈകാര്യം ചെയ്ത കഥാപാത്രങ്ങളൊക്കെ എന്നും സിനിമാപ്രേമികൾ, പ്രത്യേകിച്ച് യുവാക്കൾ ഓർത്തിരിക്കുന്നത് തന്നെയാണ്. സി ഐ എ എന്ന ദുൽഖർ സൽമാൻ ചിത്രത്തിനുശേഷം മമ്മൂട്ടി നായകനായ അങ്കിൾ എന്ന ചിത്രത്തിലും താരം പ്രത്യക്ഷപ്പെടുകയുണ്ടായി. രണ്ട് ചിത്രത്തിലെയും താരത്തിന്റെ കഥാപാത്രം സിനിമാ മേഖലയിൽ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടുകയും ഉണ്ടായി.
എന്നാൽ ചില കാരണങ്ങൾ കൊണ്ട് താരം സിനിമാ മേഖലയിൽ നിന്ന് താൽക്കാലികമായി വിട്ടുനിൽക്കുകയായിരുന്നു. അപ്പോഴും സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യമായി നിലകൊള്ളുവാൻ കാർത്തിക എപ്പോഴും ശ്രമിച്ചിട്ടുണ്ട്. അതിൻറെ ഭാഗമായി പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഒക്കെ സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്യാൻ താരം ശ്രമിക്കാറുണ്ട്.
ജീവിതത്തിൽ താൻ നേരിട്ട ബോഡി ഷൈമിങ്ങിനെപറ്റി തുറന്നു പറഞ്ഞു കൊണ്ട് താരം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നു.താരത്തിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു…വളരെ ചെറിയ പ്രായത്തിൽ തന്നെ ബോഡി ഷെയ്മിഗിന് ഇരയാകേണ്ടി വന്ന വ്യക്തികളിൽ ഒരാളാണ് ഞാൻ. അത് എന്നെ ആദ്യകാലങ്ങളിൽ ബോധവതി ആക്കിയിരുന്നില്ല.
എങ്കിലും പതിയെപ്പതിയെ മറ്റുള്ളവരുടെ കളിയാക്കലുകൾ ഞാൻ ശ്രദ്ധിക്കാൻ തുടങ്ങി.അത് എന്നിൽ മാനസികമായും ശാരീരികമായും ഒരുപാട് പ്രശ്നങ്ങൾ സൃഷ്ടിക്കുവാൻ തുടങ്ങി. ഞാനെൻറെ ശരീരത്തോട് തന്നെ കലഹിക്കുവാനും ഭക്ഷണക്രമത്തിനെയും ശരീരത്തെയും ആനുപാതികമായി കൊണ്ടുവരുവാനും ശ്രമിച്ചുകൊണ്ടേയിരുന്നു.
പക്ഷേ ചെയ്യുന്നതെല്ലാം നേർ വിപരീതമായി ആയിരുന്നു പ്രതിഫലിച്ചത്. അതിന് കാരണം ഞാൻ തന്നെ കണ്ടെത്തി. ഞാനെൻറെ ശരീരത്തെ വെറുത്ത് തുടങ്ങിയിരുന്നു. എന്നെ ഞാൻ തന്നെ കളിയാക്കുകയും വെറുക്കുകയും ചെയ്തിരുന്നു.തടിച്ചി എന്നും ആന എന്നുള്ള മറ്റുള്ളവരുടെ കളിയാക്കലുകളുടെ മുന്നിൽ ഞാൻ എന്നെ തന്നെ വെറുക്കുവാനും എന്നിലേക്ക് തന്നെ ഉൾവലിയാൻ തുടങ്ങി.
അതുകൊണ്ടുതന്നെ ഡയറ്റിംഗ് ഉൾപ്പെടെ ചെയ്ത എല്ലാ പ്രവർത്തികളും തിരിഞ്ഞാണ് വന്നത്. ഞാൻ എന്താണോ ആഗ്രഹിച്ചത് അതിന് നേർ വിപരീതമായാണ് കാര്യങ്ങൾ എല്ലാം സംഭവിച്ചത്. പതിയെ പതിയെ ഞാൻ എന്നിലെ പ്രശ്നത്തെ സ്വയം കണ്ടെത്താൻ തുടങ്ങി. ശരീരത്തെ വെറുക്കുക എന്നത് ഉപേക്ഷിച്ചിട്ട് ഞാൻ എന്നെ തന്നെ ഉൾക്കൊള്ളുവാനും അംഗീകരിക്കുവാനും തുടങ്ങി.
പതിയെ യോഗ പോലെയുള്ള കാര്യങ്ങളിലേക്ക് കടന്നതോടുകൂടി എന്നെ അംഗീകരിക്കുന്ന ഞാനായി മാറുവാൻ ശ്രമിച്ചു. തുടർന്ന് മറ്റുള്ളവരുടെ കളിയാക്കലുകൾ എന്നെ ബാധിക്കുന്നില്ല എന്ന് ചിന്തിക്കുവാനും എൻറെ നല്ല വശങ്ങളെ പറ്റി ഞാൻ തന്നെ കണ്ടെത്തുവാനും എന്റെ ശരീരത്തെയും ശരീര സൗന്ദര്യത്തെയും ഞാൻ ഉൾക്കൊള്ളുവാനും ശ്രമിച്ചു.