ശക്തവും വ്യക്തവുമായ കഥാപാത്രങ്ങളിലൂടെ എന്നും മലയാളസിനിമയിലും സമൂഹമാധ്യമങ്ങളിൽ വേറിട്ട് നിന്നിട്ടുള്ള താരമാണ് ഇനിയ. വ്യത്യസ്തമായ കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നതിൽ ഇനിയയെന്നും ശ്രദ്ധിച്ചിട്ടുണ്ട്.
ആദ്യകാല ചിത്രങ്ങൾ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല എങ്കിലും ഒരിക്കലും അതിനു മുന്നിൽ തളർന്നുപോകാതെ വീണ്ടും വീണ്ടും മികച്ച കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുകയും തന്റെ കഴിവിന്റെ പരമാവധി കഥാപാത്രങ്ങളിലൂടെ വ്യക്തമാക്കുകയും ചെയ്യുകയാണ് ഇനിയ ചെയ്തത്.അങ്ങനെ ആണ് താരം സിനിമാ രംഗത്ത് സജീവമാകുന്നത്.
ഓരോ കഥാപാത്രം തിരഞ്ഞെടുക്കുമ്പോഴും അത് തന്റെ വ്യക്തിജീവിതവുമായി എത്രത്തോളം അടുത്തു നിൽക്കുന്നു എന്ന് താരം നോക്കാൻ ശ്രമിക്കാറുണ്ട്. അത് ഒരു പരിധിയിലധികം താരത്തിന്റെ ചിത്രങ്ങളുടെ വിജയങ്ങൾക്ക് കാരണമാകാറും ഉണ്ട്. ഒരു വർഷം കുറെയേറെ ചിത്രങ്ങൾ ചെയ്യുക എന്ന രീതിയിൽ നിന്ന് മാറി ചെയ്യുന്ന ചിത്രങ്ങളും കഥാപാത്രങ്ങളും എന്നും സിനിമാപ്രേമികൾ ഓർത്തിരിക്കുന്നത് ആയിത്തീരുവാൻ കാരണമാകുന്ന ചിത്രങ്ങൾ തിരഞ്ഞെടുക്കുവാൻ ആണ് എപ്പോഴും താരം ശ്രമിക്കുന്നത്.
പ്രത്യേകിച്ച് ബോൾഡ് ക്യാരക്ടറുകൾ തിരഞ്ഞെടുക്കുവാൻ. അതുകൊണ്ടുതന്നെ താരത്തിന്റെ ചിത്രങ്ങൾ വലിയ തോതിൽ ശ്രദ്ധിക്കപ്പെടുകയും താരത്തിന്റെ കഥാപാത്രങ്ങൾ ആരാധകർക്കിടയിൽ സ്വാധീനം ചെലുത്തുകയും ചെയ്തിട്ടുണ്ട്. ആദ്യകാലത്ത് ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ഇനിയ എന്ന താരത്തിന്റെ വളർച്ച വളരെ പെട്ടെന്ന് തന്നെയായിരുന്നു. അതുകൊണ്ട് തന്നെ നിരവധി കമൻറുകളും മോശം അഭിപ്രായങ്ങൾക്കും താരം ചെവി കൊടുക്കേണ്ടി വന്നിട്ടുണ്ട്.
എന്നാൽ താൻ താൻ നേരിടുന്ന വിമർശനങ്ങൾക്ക് വ്യക്തവും കുറിക്കുകൊള്ളുന്നതുമായ മറുപടി നൽകുവാനും താരം എപ്പോഴും ശ്രമിക്കാറുണ്ട്. തൻറെ നിലപാടും വഴിയും തെറ്റല്ല എന്ന് ഉറപ്പു ഉള്ളടത്തോളം കാലം മറ്റുള്ളവർ പറയുന്ന വാക്കുകൾക്ക് മുന്നിൽ തലകുനിച്ചു ഇരിക്കേണ്ട കാര്യമില്ല എന്ന നിലപാടാണ് താരം കാത്ത് സൂക്ഷിക്കുന്നത്.
സാധാരണഗതിയിൽ സിനിമാരംഗത്ത് നിലനിൽക്കണമെങ്കിൽ സംവിധായകനും നിർമാതാവും പറയുന്ന കാര്യങ്ങൾക്ക് വിധേയരാകേണ്ടി വരും എന്ന് ഇതിനു മുൻപ് പല താരങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. പ്രത്യേകിച്ച് താരങ്ങൾക്ക് അവസരങ്ങൾ കുറയുന്ന സാഹചര്യത്തിലും ആദ്യമായി അഭിനയരംഗത്തേക്ക് കടന്നുവരുന്ന പശ്ചാത്തലത്തിലും. അതുകൊണ്ടുതന്നെ ഇനിയയും അത്തരത്തിൽ ഒരു ചോദ്യം നേരിട്ടിട്ടുണ്ട്.
സിനിമ മേഖലയിൽ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ ഇരുന്ന താരത്തിന്റെ വളർച്ച വളരെ പെട്ടെന്നായിരുന്നു.അങ്ങനെ വളരാൻ വേണ്ടി ആർക്കൊക്കെ വഴങ്ങി കൊടുത്തിട്ടാണ് എന്നാണ് ഒരു ഞരമ്പൻ താരത്തിന്റെ സമൂഹമാധ്യമത്തിൽ ചോദ്യം ചോദിച്ചിരിക്കുന്നത്. ഇതിന് വ്യക്തമായ മറുപടി താരം നൽകിയിട്ടുമുണ്ട്.
ഞാൻ ഞാനായി നിന്നു കഴിഞ്ഞാൽ മറ്റാരും പറയുന്നത് കേൾക്കേണ്ടത് ഇല്ലെന്നും ആരും മോശമായി സമീപിക്കില്ല എന്നുമാണ് താരം വ്യക്തമാക്കുന്നത്. സ്വന്തം കഴിവുകൊണ്ട് അഭിനയരംഗത്ത് പിടിച്ചു നിൽക്കുവാനും തിളങ്ങുവാൻ ആണ് താൻ ശ്രമിക്കുന്നതെന്നും അവിടെ മറ്റുള്ളവർക്ക് മുന്നിൽ വഴങ്ങി കൊടുക്കേണ്ട ആവശ്യം ഇതുവരെ ഉണ്ടായിട്ടില്ലെന്ന്.
അങ്ങനെ ഉണ്ടാകുന്ന ഒരു സാഹചര്യം വരികയാണെങ്കിൽ ഈ മേഖലയിൽ നിന്ന് ഒഴിവാക്കുവാൻ ആണ് താൻ ശ്രമിക്കുക എന്നുമാണ് താരം വ്യക്തമാക്കിയിരിക്കുന്നത്. ഗ്ലാമർ വേഷങ്ങളും ചിത്രങ്ങളും പങ്കുവയ്ക്കുന്ന താരങ്ങൾ എല്ലാവരും ഇത്തരത്തിൽ മോശക്കാരല്ല എന്നും അത് തെറ്റാണെന്ന് കാണുന്നവരുടെ കാഴ്ചപ്പാടിന്റെയും കണ്ണിന്റെയും ചിന്താഗതിയുടെയും പ്രശ്നമാണെന്നും താരം വ്യക്തമാക്കുന്നു.