in ,

ഞാൻ ‘ബ്രാ’ ചെയ്തപ്പോൾ കൂടെ അഭിനയിച്ച പയ്യന് 22 വയസ്സായിരുന്നു, ഇന്റിമേറ്റ് രംഗം ചെയ്യുമ്പോൾ അവന് ടെൻഷൻ ഉണ്ടായിരുന്നു; സാധിക വേണുഗോപാൽ തുറന്ന് പറയുന്നു

പ്രശസ്ത സിനിമാ, സീരിയൽ താരം ആണ് സാധിക വേണുഗോപാൽ. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന പട്ടുസാരി എന്ന പരമ്പരയിലൂടെയാണ് സാധിക പ്രശസ്തനാകുന്നത്. 2012 പുറത്തിറങ്ങിയ ഓർക്കൂട്ട് ഒരു ഓർമ്മക്കൂട്ട് എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് താരം കടന്നുവരുന്നത്.

തുടർന്നങ്ങോട്ട് ചെറുതും വലുതുമായ ധാരാളം ചിത്രങ്ങളിൽ അഭിനയിക്കുവാൻ താരത്തിന് അവസരം ലഭിച്ചു. ശക്തമായ നിലപാടും തീരുമാനങ്ങളും മറുപടിയും ഉള്ള ആളാണ് സാധിക വേണുഗോപാൽ. പലപ്പോഴും താരം എടുത്ത ബോൾഡ് തീരുമാനങ്ങളും പറഞ്ഞിട്ടുള്ള പ്രതികരണങ്ങളിൽ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.

Sadhika Venugopal photos

കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ ആരാധകരുമായി നടത്തിയ ലൈവ് ഇന്ട്രഷനിൽ താരം പറഞ്ഞ വാക്കുകൾ വൈറലായിരുന്നു… ബിക്കിനി ധരിച്ച് അഭിനയിക്കുവാൻ തയ്യാറാണോ എന്ന് ചോദിച്ചപ്പോൾ എന്തൊക്കെ സംശയങ്ങളാണ് എന്ന് ചോദിച്ചുകൊണ്ടാണ് സാധിക മറുപടി പറഞ്ഞത്. അത്തരം രംഗങ്ങളിൽ താൻ കംഫർട്ടബിൾ ആണെങ്കിൽ തീർച്ചയായും ചെയ്യും എന്നാണ് സാധിക മറുപടി പറഞ്ഞത്.

എൻറെ പ്രൊഫഷൻ ആണ് ഇത്. അതുകൊണ്ട് ഇത്തരം രംഗങ്ങൾ ചെയ്യുന്നതിൽ ഒന്നും യാതൊരു പ്രശ്നവുമില്ല എന്ന് സാധിക മറുപടി നൽകി. അതേസമയം കഥയിൽ ആ രംഗത്തിന് എത്രമാത്രം പ്രാധാന്യം ഉണ്ട് എന്ന് നോക്കും. സംവിധായകൻ ആരാണെന്നും എഴുത്തുകാരൻ ആരാണെന്നും ഒക്കെ നോക്കിയെ ചെയ്യൂ.

വെറുതെ അനാവശ്യമായി ചെയ്യേണ്ടത് ഇല്ലല്ലോ എന്ന് സാധിക പറയുന്നു. ടെലിവിഷൻ അവതാരികയാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്. കേരള കിച്ചൻ എന്ന കുക്കറി ഷോ വളരെ പെട്ടെന്ന് ഹിറ്റായതോടെ ഫോട്ടോഷൂട്ടിലൂടെയും ചിത്രങ്ങളിലൂടെയും താരം ശ്രദ്ധിക്കപ്പെടുകയായിരുന്നു ചുരുക്കം ചില ചിത്രങ്ങളിൽ വേഷം കൈകാര്യം ചെയ്യുവാനും താരത്തിന് അവസരം ലഭിച്ചു.

ടാറ്റൂ ഗേൾ എന്നാണ് ചിലർ താരത്തെ വിളിക്കുന്നത്. കൈയ്യിലും കാലിലും നെഞ്ചിലും ഇടുപ്പിലും തുടങ്ങി സാധക ടാറ്റു ചെയ്യാത്ത ശരീരഭാഗങ്ങൾ ഒന്നും തന്നെ ഇല്ല എന്ന് വേണമെങ്കിൽ പറയാം വിവാഹിതയായ താരം ചില പ്രശ്നങ്ങൾ നിമിത്തം വിവാഹമോചനം നേടുകയായിരുന്നു. ഒരിക്കൽ ഇതിനെ പറ്റിയും താരം വ്യക്തമാക്കിയിരുന്നു. വിവാഹമോചനം ശരിക്കും തൻറെ ആവശ്യമായിരുന്നു എന്നാണ് സാധിക പറഞ്ഞത് ഭർത്താവിനെ ഭാഗത്തുനിന്ന് വന്ന അഭിപ്രായമല്ല.

ഒത്തുപോകാൻ കഴിയാത്ത ഒരു ബന്ധം അത് എന്തുതന്നെയായാലും ഏറ്റവും ഭംഗിയിൽ നിൽക്കുന്നത് കട്ട് ചെയ്യുക എന്നതാണ് നല്ലത്. അല്ലാതെ വീണ്ടും വീണ്ടും വഷളാക്കി കൊണ്ടുപോയാൽ. പരസ്പരം ശത്രുക്കളായി മാറും. അതിനോട് എനിക്ക് താല്പര്യം ഇല്ലാത്തതുകൊണ്ടാണ് വിവാഹമോചനം ആവശ്യപ്പെട്ടതെന്നും താരം വ്യക്തമാക്കുന്നു.

ഇന്റീമേറ്റ് രംഗങ്ങൾ ചെയ്യുമ്പോൾ എപ്പോഴും സ്ത്രീകൾ മാത്രമല്ല അവിടെ കുറ്റക്കാരായി മുദ്രകുത്തുന്നത് എന്ന് താരം വ്യക്തമാക്കുന്നു. ബ്രാ എന്ന ഷോർട്ട് ഫിലിം ചെയ്യുമ്പോൾ തനിക്കൊപ്പം അഭിനയിച്ച ആൺ കുട്ടിക്ക് പ്രായം 22 ആയിരുന്നു. അതുകൊണ്ട് തന്നെ അവനെ ഇന്റിമേറ്റ് രംഗങ്ങൾ ചിത്രീകരിക്കുന്നതിന് വലിയ മടിയായിരുന്നു.

ശരീരത്ത് തൊടുമ്പോൾ പോലും ചോദിച്ചിട്ട് മാത്രമായിരുന്നു തൊട്ടു കൊണ്ടിരുന്നത്. അത്രയധികം നമ്മളെ കംഫർട്ട് ആക്കിയാണ് ഇത്തരം രംഗങ്ങൾ ചിത്രീകരിക്കപ്പെടുന്നത് അതുകൊണ്ടുതന്നെ ഇത്തരം രംഗങ്ങളിൽ അഭിനയിക്കുന്നതിൽ തനിക്ക് യാതൊരു ബുദ്ധിമുട്ടുമില്ല എന്നും സാധിക വ്യക്തമാക്കുന്നു.

Written by Editor 1

‘ഒടുവിൽ ഒന്നിച്ച് റോബിനും ജാസ്മിനും, ഇവർക്ക് വേണ്ടി വാദിച്ചവർക്ക് ഇപ്പൊ ആരായി… വീഡിയോ വൈറൽ

ആ രംഗത്തിൽ വസ്ത്രമില്ലാതെ അഭിനയിക്കണമായിരുന്നു, അതിനു വലിയ ഒരു ഓഫർ ആയിരുന്നു ലഭിച്ചത്, എന്നാൽ പിന്നീട്… ഷംന കാസിം പറയുന്നു