മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ് ബോസ് മലയാളം സീസൺ ഫോർ അതിന്റെ അവസാനഘട്ടത്തിലേക്ക് എത്തിനിൽക്കുകയാണ്. ഈ സാഹചര്യത്തിൽ നിരവധി വാദപ്രതിവാദങ്ങളും പരസ്പരം ചേരിതിരിവുകളും വഴക്കുകളും ഒക്കെ ബിഗ് ബോസ് ഹൗസിനുള്ളിൽ നടക്കുന്നുണ്ട്.
എന്നിരുന്നാൽ പോലും ഈ വർഷത്തെ സീസണിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടത് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ, ജാസ്മിൻ എന്നിവർ തമ്മിലുള്ള വഴക്കുകൾ തന്നെയായിരുന്നു. പലപ്പോഴും ഇരുവരും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ വലിയ വഴക്കിൽ എത്തുകയും അത് കയ്യാങ്കളിയിൽ അവസാനിക്കുകയും ചെയ്തിട്ടുണ്ട്.
പരസ്പരം ചീത്ത വിളികളും വാക്കുകളുമായി ഇരുവരുടെയും വഴക്ക് മൂർച്ഛിച്ചപ്പോൾ അതിനു തടയിടാൻ എത്തിയത് മറ്റ് മത്സരാർത്ഥികൾ തന്നെയായിരുന്നു. താൻ ബിഗ് ബോസ് ഹൗസിൽ നിന്നും പുറത്തു പോവുകയാണ് എങ്കിൽ ഉറപ്പായും തനിക്ക് പിന്നാലെ റോബിനും ഉണ്ടാകും എന്ന് ജാസ്മിൻ വ്യക്തമാക്കുക ഉണ്ടായിട്ടുണ്ട്. അതുപോലെതന്നെയാണ് റോബിൻ പുറത്തുപോയ സാഹചര്യത്തിൽ റോബിന്റെ പൂച്ചെടിയും കപ്പും ഒക്കെ റിയാസും ജാസ്മിനും ചേർന്ന് തല്ലിപ്പൊട്ടിച്ചതും.
ഇത് ഏറെ വൈകാരികമായ മുഹൂർത്തങ്ങൾക്കാണ് ബിഗ് ബോസ് കാഴ്ച വെച്ചത്. ദിൽഷയും റോബിനും ബ്ലെസ്ലിയും തമ്മിലുള്ള ബന്ധം ട്രയാങ്കിൾ പ്രണയമാണെന്നും ലൗ സ്റ്റാറ്റർജിയിലൂടെ കൂടുതൽ വോട്ട് നേടിയെടുക്കാനും പ്രേക്ഷകപ്രീതി ഉണ്ടാക്കാൻ ആണ് മൂവരും ശ്രമിക്കുന്നത് എന്ന് ബിഗ് ബോസ് ഹൗസിനുള്ളിൽ ഏറ്റവും കൂടുതൽ പറഞ്ഞ വ്യക്തികളിൽ ഒരാളും ജാസ്മിൻ തന്നെയായിരുന്നു.
പുറത്തുപോയി കഴിഞ്ഞാൽ ഇനി താൻ ഒരിക്കലും കാണുകയോ വിളിക്കുകയോ ബന്ധം പുതുക്കുകയോ ചെയ്യാത്ത വ്യക്തികളിൽ ഒരാൾ റോബിൻ ആയിരിക്കും എന്നും ജാസ്മിൻ വ്യക്തമാക്കുകയുണ്ടായി. അതേസമയം ബിഗ് ബോസ് ഹൗസിനുള്ളിൽ ജാസ്മിൻ ഏറ്റവും നല്ല സൗഹൃദം കാത്തുസൂക്ഷിച്ചിരുന്നത് മോഡലായ നിമിഷയുമായി ആയിരുന്നു. അതുപോലെതന്നെയായിരുന്നു ജാസ്മിന് റിയാസുമായുള്ള അടുപ്പവും.
മൂവരും ചേർന്ന് പലപ്പോഴും റോബിനെയും ദിൽഷയെയും ടാർഗറ്റ് ചെയ്യുന്ന തരത്തിലുള്ള പല വാക്കുകളും പ്രയോഗങ്ങളും നടത്തുകയും ഉണ്ടായിട്ടുണ്ട്. ഒടുവിൽ റോബിനും ജാസ്മിനും പുറത്തു പോയിരിക്കുകയാണ്. കൂടെയുള്ള മത്സരാർത്ഥിയുടെ ശരീരത്തിൽ കൈ വയ്ക്കരുത് എന്ന നിയമം നിലനിൽക്കെ തന്നെ ഒരു ടാസ്കിന്റെ ഭാഗമായി റോബിൻ റിയാസിനെ അടിച്ചു എന്ന കാരണം പറഞ്ഞാണ് ബിഗ്ബോസിൽ നിന്നും റോബിന് പുറത്തേക്ക് പോകേണ്ടി വന്നത്.
എന്നാൽ റോബിൻ തിരികെ വീണ്ടും ബിഗ് ബോസ് ഹൗസിന് ഉള്ളിലേക്ക് എത്തുമെന്ന് ചെറിയ സൂചനകൾ ലഭിച്ചപ്പോൾ വാക്ക് ഔട്ടിലൂടെ ജാസ്മിനും പുറത്തേക്ക് പോകാൻ തയ്യാറാവുകയായിരുന്നു. ബിഗ്ബോസ് ഹൗസിന് പുറത്തേക്ക് എത്തിയ ശേഷവും ജാസ്മിൻ റോബിന് എതിരെ നിരവധി പ്രസ്താവനകൾ നടത്തിയിരുന്നു. അപ്പോൾ എല്ലാ ആരാധകരും പ്രേക്ഷകരും ഉൾപ്പെടെ കരുതിയിരുന്നത് ഇരുവരും തമ്മിൽ വലിയ ശത്രുതയിലാണ് എന്നാണ്.
എന്നാൽ കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി പുറത്തുവരുന്ന വാർത്ത ഏവരേയും അത്ഭുതപ്പെടുത്തുന്നത് തന്നെയാണ്. ജാസ്മിനും റോബിനും നിമിഷയും ഒന്നിച്ചുള്ള ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കു വയ്ക്കപ്പെടുന്നത്. നിമിഷയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ഒപ്പം നിങ്ങൾ ആരായി എന്ന അടിക്കുറിപ്പും ചിത്രത്തിന് താഴെ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.