in

വേദനയെ പുഞ്ചിരിയോടെ നേരിടുന്ന എന്റെ പ്രിയപ്പെട്ടവൾ; വിവാഹ വാർഷിക ദിനത്തിൽ മുഹമ്മദ് റിയാസ്

മന്ത്രിയായാല്‍ എന്താ പ്രണയം പാടില്ലെന്നുണ്ടോ…? എത്ര വലിയ മന്ത്രിയാണെങ്കിലും ഭാര്യയ്‌ക്കൊപ്പം അവളുടെ സന്തോഷ നിമിഷത്തില്‍ പങ്കുചേരാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ എന്ത് ജീവിതമാണ്. പണവും പദവിയും അല്ലല്ലോ ജിവിതം.

ഈ തിരിച്ചറിവിലൂടെ കടന്നു പോകുന്നതിനാലാകാം മന്ത്രി മുഹമ്മദ് റിയാസ് തന്റെ ഭാര്യയ്‌ക്കൊപ്പമുള്ള നിമിഷങ്ങളൊക്കെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ വിവാഹ വാര്‍ഷിക ദിനത്തില്‍ ഭാര്യ വീണയ്ക്ക് ആശംസയുമായി രംഗത്ത് എത്തിയിരിക്കുകയാണ് മന്ത്രി മുഹമ്മദ് റിയാസ്. 2020 ജൂണ്‍ 15ന് ആണ് പിണറായി വിജയന്റെ മകള്‍ വീണയെ മുഹമ്മദ് റിയാസ് ജീവിത സഖിയാക്കിയത്. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസില്‍ വെച്ചായിരുന്നു ചടങ്ങുകല്‍.

പിറന്നാള്‍ ദിനത്തില്‍ വീണയ്‌ക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചാണ് ആശംസകള്‍ നേര്‍ന്നത്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ, ഇന്ന്  വിവാഹ വാര്‍ഷികം…നിലവിട്ട അസംബന്ധ പ്രചരണങ്ങള്‍ സൃഷ്ടിക്കാവുന്ന, ജീവനുള്ള മനുഷ്യന്റെ പച്ച മാംസം കടിച്ച് തിന്നുമ്പോള്‍ അനുഭവിക്കേണ്ട വേദനയെ,വര്‍ഷങ്ങളായി പുഞ്ചിരിയോടെ നേരിടുന്ന എന്റെ പ്രിയപ്പെട്ടവള്‍.ആശംസകള്‍ ഉള്‍പ്പെടെ നിരവധി കമന്റുകളാണ് പോസ്റ്റിന് വന്നു കൊണ്ടിരിക്കുന്നത്.

അതു പിന്നെ സെലിബ്രേറ്റികളാകുമ്പോള്‍ അങ്ങനെയാണല്ലോ, അഭിപ്രായം പൊതുജനം തുറന്നെഴുതും. മതേതര മനസ്സിന്റെ പ്രതീകമായ ദമ്പതികള്‍, നിങ്ങള്‍ ധൈര്യത്തോടെ മുന്നേറുക. എന്ന ഹൃദയം നിറഞ്ഞ ആശംസകള്‍ക്കൊപ്പം നിരവധി വിമര്‍ശനങ്ങളും ഈ ആശംസാ വാര്‍ത്തകയ്ക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. കേരളത്തിലെ പൊതു മരാമത്ത് വകുപ്പ്, ടൂറിസം മന്ത്രിയാണ് പി. എ. മുഹമ്മദ് റിയാസ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്)  സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം (ഡി. വൈ. എഫ്. ഐ) യുടെ മുന്‍ അഖിലേന്ത്യാ പ്രസിഡന്റുമാണ്.

2002 ല്‍ ഡോ. സമീത സൈതലവിയെ വിവാഹം കഴിച്ച അദ്ദേഹം 2015 ല്‍ വിവാഹ മോചനം നേടി, ഈ ബന്ധത്തില്‍ അവര്‍ക്ക് രണ്ട് ആണ്‍ മക്കളുണ്ട്. പിന്നീട്  2020 ജൂണ്‍ 15 ന് അദ്ദേഹം കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകളായ ടി. വീണയെ വിവാഹം കഴിച്ചു. നിരവധി വിമര്‍ശനങ്ങള്‍ അന്ന് നേരിടേണ്ടി വന്നുവെങ്കിലും അതിനെയൊക്കെ തരണം ചെയ്തു കൊണ്ടാണ് ഇരുവരും ഒന്നായത്. 2009 ലെ ഇന്ത്യന്‍ പൊതുതെരഞ്ഞെടുപ്പില്‍ കോഴിക്കോട് എല്‍ഡിഎഫ് സ്ഥാഥാനാര്‍ഥി ആയിരുന്നു റിയാസ്.

റിയാസിനെക്കാള്‍ 838 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എം. കെ. രാഘവന്‍ മണ്ഡലത്തില്‍ വിജയിച്ചത്. തനിക്ക് എതിരെ അച്ചടി മാധ്യമങ്ങളില്‍ രാഘവന്‍ ദുഷ്പ്രചരണം നടത്തിയെന്നാരോപിച്ച് റിയാസ് കേരള ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചുവെങ്കിലും കോടതി വിധി റിയാസിന് അനുകൂലമല്ലായിരുന്നു. അങ്ങനെ വീണ്ടും പതിനഞ്ചാം കേരള നിയമ സഭയില്‍ ബേപ്പൂര്‍ മണ്ഡലത്തിനെ പ്രതിനിധീകരിച്ച റിയാസ്, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലെ പി. എം. നിയാസിനെ 28,747 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് നിയമ സഭയിലേക്ക് എത്തിയത്.

Written by Editor 2

എല്ലാവർക്കും ഉള്ള മറുപടി ഇതാ!!! വിമർശകരുടെ വായയടപ്പിച്ച് അമൃത സുരേഷ്! ഗോപി സുന്ദറുമായുള്ള പുതിയ ഫോട്ടോസ് പങ്കുവെച്ച് താരം

ഈ നടിയെ ഓർമയുണ്ടോ? മിസ്റ്റർ ബട്ലറിലെ ദിലീപിന്റെ നായിക, ഉലകനായകന്റെ സിനിമയിൽ നായികയായി തുടങ്ങിയ ബാംഗ്ലൂർ സുന്ദരി, താരത്തിന്റെ ഇപ്പോഴത്തെ ഇങ്ങനെ