മലയാളികൾക്ക് എന്നും പ്രിയങ്കരിയായിട്ടുള്ള ഗായികയാണ് അമൃതസുരേഷ്. റിയാലിറ്റി ഷോയിലൂടെ മലയാളികളുടെ സ്വീകരണ മുറിയിലേക്ക് കടന്നു വന്ന അമൃത പിന്നീട് പിന്നണി ഗായികയായി മാറുകയായിരുന്നു. സോഷ്യൽ മീഡിയയിലെ മിന്നും താരമായ അമൃത ഈയടുത്ത് സംഗീത സംവിധായകൻ ഗോപി സുന്ദർ ഒപ്പമുള്ള ചില ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും അവയൊക്കെയും വളരെ പെട്ടെന്ന് തന്നെ വൈറലായി മാറുകയും ചെയ്തിരുന്നു.
ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന വാർത്ത സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്ക് തന്നെയാണ് വഴിയൊരുക്കിയത്. ഇതിനു മുൻപ് ഒരു വിവാഹം കഴിച്ചിട്ടുള്ള ഗോപി സുന്ദർ അഭയ ഹിരണ്മയി എന്ന ഗായികയ്ക്ക് ഒപ്പം കഴിഞ്ഞ കുറച്ചുവർഷങ്ങളായി ലിവിംഗ് ടുഗെദർ ബന്ധം നയിച്ചുവരികയായിരുന്നു. ഈ സാഹചര്യത്തിലാണ് അഭയയുമായുള്ള ബന്ധം ഉപേക്ഷിച്ച ശേഷം ഇപ്പോൾ അമൃതയുമായി പ്രണയത്തിലാണെന്ന വാർത്തകൾ പുറത്തു വിട്ടു കൊണ്ടിരിക്കുന്നത്.
അടുത്തിടെ ലവ് എന്ന അടിക്കുറിപ്പോടെ കൂടി ഗോപിസുന്ദർ അമൃതയ്ക്ക് ഒപ്പമുള്ള ചില ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതും ഏറെ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. എന്നാൽ ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന വാർത്തകൾ പുറത്തുവന്നിട്ടും ഇതിനെതിരെ പ്രതികരിക്കുവാനോ ഗോസിപ്പുകൾ തള്ളിക്കളയാനോ താരങ്ങൾ ശ്രമിച്ചിരുന്നില്ല.
പകരം ഓരോ ദിവസവും ഇരുവരും ഒന്നിച്ചുള്ള വ്യത്യസ്ത സെൽഫികൾ ആണ് സമൂഹമാധ്യമങ്ങളിൽ പങ്കു വയ്ക്കപ്പെടുന്നത്. മലയാളം, തമിഴ് സിനിമകളിൽ തിളങ്ങിനിന്നിരുന്ന ബാലയാണ് അമൃതയുടെ മുൻഭർത്താവ്. ഇപ്പോൾ അമൃതയുടെ പുതിയ ചിത്രവും പോസ്റ്റും സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്. ഇൻസ്റ്റഗ്രാമിൽ ആണ് താരം ഏറ്റവും പുതിയ ചിത്രം പങ്കുവെച്ചിരിക്കുന്നത്.
കറുത്ത വസ്ത്രമണിഞ്ഞ് ബെഡിൽ ഇരിക്കുന്ന തൻറെ ചിത്രത്തോടൊപ്പം പങ്കുവെച്ച വാക്കുകളും ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. നമ്മളെ തെറ്റിദ്ധരിക്കുകയും തെറ്റായി വിധിക്കുകയും ചെയ്യുമ്പോൾ പിന്നെ എന്തിനാണ് നമ്മൾ സ്വയം പ്രതിരോധിക്കുന്നത്. ഒന്നും പറയണ്ട. അവരവർക്ക് ഇഷ്ടമുള്ളത് പോലെ ആളുകൾക്ക് നമ്മളെ വിധിക്കാൻ വിടുന്നത് രസം ആണെന്നാണ് ചിത്രത്തോടൊപ്പം അമൃത കുറിച്ചിരിക്കുന്നത്. അനുഗ്രഹീതമായ നിശബ്ദത ആത്മാവിന് ഒരുപാട് സമാധാനം നൽകുന്ന ഒന്നാണെന്നും അമൃത പറയുന്നുണ്ട്.
ഏറ്റവും പുതിയ ചിത്രത്തിനും കുറുപ്പിനും കമൻറ്മായി നിരവധിപേരാണ് രംഗത്തെത്തിയിരിക്കുന്നത്. മുൻപേതന്നെ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ ധാരാളം അമൃത സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. തങ്ങൾക്കെതിരെ വിമർശനങ്ങളും ട്രോളുകളും ഉന്നയിക്കുന്നവർക്ക് മറുപടി നൽകുവാൻ അമൃതയും ഗോപിയും മറന്നില്ല.
അതും ഇരുവരും ഒന്നിച്ചുള്ള ചിത്രം പോസ്റ്റ് ചെയ്തു കൊണ്ടായിരുന്നു മറുപടി നൽകിയത്. മറ്റുള്ളവരുടെ സ്വകാര്യതയിൽ അനാവശ്യമായി ഇടപെടുന്ന സോഷ്യൽ മീഡിയയിലെ തൊഴിലില്ലാ കൂട്ടങ്ങൾക്ക് ഞങ്ങളുടെ പുട്ടും മുട്ടക്കറിയും എന്ന അടിക്കുറിപ്പോടെ കൂടി ഇരുവരും ഒന്നിച്ചുള്ള ഒരു ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത് വളരെ പെട്ടെന്ന് വൈറലായി മാറിയിരുന്നു.
ഗോപീസുന്ദർ അമൃതാ സുരേഷ് മായുള്ള ചിത്രം പോസ്റ്റ് ചെയ്തതിനു ചുവടെ പിന്നിട്ട കാതങ്ങൾ മനസ്സിൽ കുറിച്ച അനുഭവങ്ങളുടെ കനൽ വരമ്പ് കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക് എന്ന് കുറിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഗുരുവായൂരിൽ നിന്നും തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നും ഒന്നിച്ചുള്ള ചിത്രങ്ങളും താരങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ഒരു മ്യൂസിക്കൽ റിയാലിറ്റി ഷോയിൽ ഇരുവരും ഒന്നിച്ച് എത്തുകയും ഷോയ്ക്ക് ശേഷം തങ്ങൾക്ക് സപ്പോർട്ട് തന്ന എല്ലാവർക്കും നന്ദി അറിയിക്കുകയും ചെയ്തിരുന്നു.