in

പ്രണയം നിറച്ച് സുചിത്രയുടെ ആദ്യ പോസ്റ്റ്… ഒന്നിനുമല്ലാതെ എന്തിനു വേണ്ടി നാം എന്നോ ഒരു നാളിൽ ഒന്നു ചേർന്നു… സുചിത്ര ആരെ ഉദ്ദേശിച്ചെന്ന് മനസ്സിലായോ?

ഏഷ്യാനെറ്റിലെ ജനപ്രിയ സീരിയലായ വാനമ്പാടിയിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ കയറിപ്പറ്റിയ നടിയാണ് സുചിത്ര നായര്‍. വാനമ്പാടി സീരിയലില്‍ ഒരു കുട്ടിയുടെ അമ്മ വേഷത്തിലാണ് സുചിത്ര തകര്‍ത്തഭിനയിച്ചതെങ്കിലും താരം ഇതുവരെ വിവാഹിതയായിട്ടില്ല. ബിഗ് ബോസ് മലയാളത്തില്‍ എത്തി നിരവധി ആരാധകരെ സ്വന്തമാക്കിയിരിക്കുകയാണ് ഇപ്പോള്‍ താരം.

അറുപത്തിമൂന്ന് ദിവസം ബിഗ്ഗ് ബോസ് ഹൗസില്‍ കഴിഞ്ഞ ശേഷമാണ് സുചിത്ര പുറത്തേക്ക് വന്നത്. വീട്ടുകാരെ കാണാം എന്ന സന്തോഷമായിരുന്നു പുറത്തിറങ്ങുമ്പോള്‍ സുചിത്രയ്ക്ക്. ബിഗ്ഗ് ബോസിന് ശേഷം സുചിത്രയുടെ യാതൊരു വിവരവും ഇല്ല. സോഷ്യല്‍ മീഡിയയിലും സുചിത്ര വരുന്നില്ല. ഈ സാഹചര്യത്തിലാണ് നടിയുടെ പഴയ ചില അഭിമുഖങ്ങള്‍ വൈറലാവുന്നത്.

നൃത്തത്തിലൂടെയാണ് തിരുവനന്തപുരം സ്വദേശിനിയായ സുചിത്ര സീരിയലില്‍ എത്തപ്പെട്ടത്. തുടക്കക്കാരിയെന്ന യാതൊരു പ്രശ്‌നങ്ങളുമില്ലാത്ത മികച്ച അഭിനയമാണ് സുചിത്ര കാഴ്ച വയ്ക്കുന്നത്. അതിനാല്‍ തന്നെ ഒട്ടെറെ ആരാധകരും നടിക്ക് ഉണ്ട്. സീരിയലില്‍ വില്ലത്തിയാണെങ്കിലും യഥാര്‍ഥ ജീവിതത്തില്‍ താന്‍ ഒരു പാവമാണെന്ന് സുചിത്ര പറയുന്നു.

വിവാഹം ചെയ്യാന്‍ പോകുന്ന ആള്‍ എന്നെ മനസ്സിലാക്കുന്ന ആളായിരിക്കണം എന്ന് എല്ലാവരെയും പോലെ എനിക്കും ആഗ്രഹമുണ്ട്. പിന്നെ പോസിറ്റീവ് ആയിരിക്കണം. കാണുന്ന ഏതൊരാളില്‍ നിന്നും ഒരു നല്ല ചിരി പ്രതീക്ഷിക്കുന്ന ആളാണ് ഞാന്‍. എന്നെ സംബന്ധിച്ച് മനോഹരമായി ചിരിക്കാന്‍ കഴിയുന്നവരെല്ലാം നല്ലതാണ്. അത് പോലെ ഒരാളായിരിക്കണം – എന്നാണ് സുചിത്ര പറഞ്ഞത്.

ഒറ്റയ്ക്ക് എവിടെയും പോകാനുള്ള ധൈര്യം പോലും തനിക്കില്ലെന്നാണ് സുചിത്ര പറയുന്നത്. എന്നാല്‍ നടി ഇതുവരെയും കല്യാണം കഴിക്കാത്തത് എന്തെന്ന ചോദ്യം ആരാധകര്‍ ചോദിക്കാറുണ്ട്. ഒരു അഭിമുഖത്തില്‍ തന്റെ പ്രണയജീവിതത്തിന് സംഭവിച്ചത് എന്തെന്ന് നടി വെളിപ്പെടുത്തിയിരുന്നു.

പ്രണയം ഉണ്ടായിരുന്നുവെന്നും ഇപ്പോഴും താന്‍ പ്രണയിക്കുന്നുവെന്നും നടി പറയുന്നു. പ്രണയം ഇല്ലെന്നു പറയുന്നവര്‍ കള്ളന്മാരാണെന്നും തന്റെ ആദ്യ പ്രണയം ഡാന്‍സിനോടായിരുന്നുവെന്നും സുചിത്ര വ്യക്തമാക്കുന്നു. തന്നെ ചിലര്‍ പ്രണയിച്ച ശേഷം പറ്റിച്ചു പോയിട്ടുണ്ടെന്നും മറ്റു ചിലരെ താന്‍ പറ്റിച്ചിട്ടുണ്ടെന്നും താരം പറയുന്നു.

”വീട്ടില്‍ പ്രണയത്തെപ്പറ്റി അറിഞ്ഞ സമയത്ത് നല്ല പുകിലൊക്കെ ഉണ്ടായിട്ടുണ്ട്. വളരെ ആത്മാര്‍ത്ഥമായി പ്രണയിക്കാന്‍ ആഗ്രഹമുള്ള ഒരാളാണ് ഞാന്‍. എന്ത് കൊണ്ടാണ് എന്റെ പ്രണയം ഇങ്ങനെ ആകുന്നതെന്ന് അറിയില്ല” നടി പറഞ്ഞു. പല ആലോചനകളും ഓക്കെയായി പിന്നീട് സംസാരിക്കുമ്പോള്‍ വിവാഹ ശേഷം അഭിനയം നിര്‍ത്തണം, ഡാന്‍സ് ഉപേക്ഷിക്കണമെന്നൊക്കെ ഡിമാന്റ് വയ്ക്കുന്നതിനാല്‍ ആലോചന ഉപേക്ഷിക്കുകയാണെന്നും സുചിത്ര പറയുന്നു.

Written by Editor 3

എനിക്ക് ദേഷ്യം വന്നാൽ പച്ച തെറി വിളിക്കുന്ന ആളാണ് ഞാൻ; ജാസ്മിൻ മൂസ പറയുന്നു

നായകൻമാർക്ക് ഒപ്പം ചേർന്ന് അഭിനയിക്കുന്നത് മുസ്തഫയ്ക്ക് ഇഷ്ടമല്ല… സിനിമക്ക് വേണ്ടി പോലും ഒരാൾക്കും ഇനി ഉമ്മ കൊടുക്കില്ലെന്ന് നടി പ്രിയാമണി..!