തെന്നിന്ത്യയിലും മലയാളത്തിലും ഒരുപോലെ ആരാധകരുള്ള താരമാണ് പ്രിയാമണി. 2002 പുറത്തിറങ്ങിയ തെലുങ്ക് ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ താരം വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ സിനിമാലോകത്തെ ശക്തമായ സാന്നിധ്യമായി മാറുകയായിരുന്നു.
2007 പുറത്തിറങ്ങിയ തമിഴ് ചിത്രമായ പരുത്തിവീരനിലൂടെ ആദ്യമായി ദേശീയ പുരസ്കാരം ലഭിക്കുകയും ചെയ്തു. അതോടുകൂടി സിനിമാ മേഖലക്ക് ഒഴിച്ചുകൂടാനാകാത്ത സാന്നിധ്യമായി പ്രിയാമണി വളരുകയായിരുന്നു. അധികം സിനിമകൾ ചെയ്യാറില്ല എങ്കിലും അഭിനയിച്ച എല്ലാ ചിത്രങ്ങളിലും തന്റെ കൈയൊപ്പ് പതിപ്പിക്കുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്.
മണിരത്നം സംവിധാനം ചെയ്ത രാവണൻ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. ഹിന്ദിയിലെ സൂപ്പർഹിറ്റ് വെബ് സീരീസുകൾ ആയ ഫാമിലിമാൻ ഒന്ന്, രണ്ട് സീസണുകളിൽ നടി പ്രധാനവേഷത്തിൽ തിളങ്ങിയിരുന്നു ഇതിനുപിന്നാലെ നിരവധി അവസരങ്ങളാണ് പ്രിയാമണിയെ തേടിയെത്തിയത്.ഇത് മൂലം തന്റെ പ്രതിഫല തുക താരം ഉയർത്തുകയുണ്ടായി.ഇത് താരം തന്നെ ബോളിവുഡ് മാധ്യമങ്ങൾ നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.
ഒരു ദിവസം ഒന്നര ലക്ഷം രൂപയായിരുന്നു താരം പ്രതിഫലം വാങ്ങിയിരുന്നത്. എന്നാൽ ഇപ്പോൾ മൂന്നു മുതൽ നാലു ലക്ഷം വരെയായി അത് ഉയർത്തി എന്നാണ് പുറത്തുവന്ന റിപ്പോർട്ടുകൾ. മുമ്പ് ലഭിച്ചിരുന്നതിലും രണ്ടടിയോളം തുകയാണ് താരം കൂട്ടിയിരിക്കുന്നത്. തനിക്ക് വ്യക്തിജീവിതത്തിൽ നേരിടേണ്ടി വന്ന ബോഡി ഷെയ്മിങ്ങിനെ കുറിച്ചും താരം മുമ്പ് വെളിപ്പെടുത്തിയിട്ടുണ്ട്.
കളറിന് പേരിൽ കേൾക്കേണ്ടിവന്ന വിമർശനത്തെ കുറിച്ചാണ് താരം അന്ന് പറഞ്ഞിരുന്നത്. എൻറെ ശരീരഭാരം 65 കിലോ വരെ പോയിട്ടുണ്ട്. ഇപ്പോൾ ഞാൻ എങ്ങനെയാണോ അതിനേക്കാൾ… നിങ്ങൾ തടിച്ചിരിക്കുന്നു എന്നാണ് അപ്പോൾ ആളുകൾ എന്നോട് പറഞ്ഞത്.
പിന്നീട് എന്താണ് ഇങ്ങനെ മെലിഞ്ഞു പോയത് എന്നായി ചോദ്യം. തടിച്ച നിങ്ങളെ ആയിരുന്നു ഞങ്ങൾക്ക് ഇഷ്ടം എന്നൊക്കെ പറയും. മറ്റുള്ളവരെ ബോഡി ഷെയിം ചെയ്യുന്നതിന് പിറകിലെ വികാരം എന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല എന്ന് താരം വ്യക്തമാക്കുകയുണ്ടായി. സോഷ്യൽ മീഡിയയിലൂടെ ആളുകൾ തന്നെ നിറത്തെക്കുറിച്ച് സംസാരിക്കുന്നു.
അതിൽ 99% ആളുകളും നിങ്ങളെപ്പോലെ തന്നെ സ്നേഹിക്കും. എന്നാൽ അതിൽ ഒരു ശതമാനം ആളുകൾ തടിച്ചതിനെക്കുറിച്ചും ചർമം ഇരുണ്ടുതിനെക്കുറിച്ചും പറയും. ഒപ്പംതന്നെ സിനിമാമേഖലയിൽ നിൽക്കണമെങ്കിൽ ശരീരം, ചർമം, മുടി, നഖം എന്നിവ കൃത്യമായി സംരക്ഷിക്കണമെന്നും.
ചിലപ്പോഴൊക്കെ എനിക്കുവേണ്ടി മാത്രം ജീവിക്കാൻ തോന്നാറുണ്ട് എന്ന് താരം വ്യക്തമാക്കുന്നു. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിൽ ജഡ്ജായി എത്തിയതോടെ കൂടിയാണ് പ്രിയയെ ആളുകൾ അടുത്തറിയാൻ ശ്രമിക്കുന്നത്. അതിനുശേഷം ബിസിനസ് മാനായ മുസ്തഫയും ആയി പ്രണയവിവാഹം നടക്കുകയും ചെയ്തിരുന്നു. സമൂഹമാധ്യമങ്ങളിൽ സജീവമായ പ്രിയ വിശേഷങ്ങളൊക്കെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
ഒരുപാട് ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിച്ചിട്ടുള്ള താൻ ഇനി അത്തരം രംഗങ്ങൾ അഭിനയിക്കില്ല എന്നാണ് പ്രിയമണി വ്യക്തമാക്കിയിരിക്കുന്നത്. മുസ്തഫയ്ക്കും കുടുംബത്തിനും അത് ഇഷ്ടമല്ലെന്നും ഓൺസ്ക്രീൻ ചുംബനം പോലും താൻ വിലക്കിയിരിക്കുന്നു എന്നുമാണ് പ്രിയാമണി ഇപ്പോൾ പറഞ്ഞിരിക്കുന്നത്. താരത്തിന്റെ വാക്ക് ആരാധകർക്കും സിനിമാ ലോകത്തിനും ഒരു ആഘാതമായിട്ട് ഉണ്ടെങ്കിലും വാക്കുകൾ വളരെ പെട്ടെന്ന് തന്നെ വൈറലായി മാറിയിട്ടുണ്ട്.