കേരളത്തിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ ലെ സ്ബിയൻ ജോഡികളാണ് ശ്രുതി സിത്താരയും ദയ ഗായത്രിയും.ഇരുവർക്കും ഇടയിൽ രണ്ടുവർഷമായി ഉണ്ടായിരുന്ന ഇഷ്ടം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. സുഹൃത്തുക്കളെല്ലാം ഇവർ ഒന്നിച്ച നിമിഷത്തിൽ ആശംസകളും അറിയിച്ചു രംഗത്ത് എത്തിയിരുന്നു
ജീവിതത്തിലെ നിർണായക തീരുമാനത്തെക്കുറിച്ചും ആഗ്രഹത്തെക്കുറിച്ച്മെല്ലാം ദയയും ശ്രുതിയും ഇതിനോടകം വാചാല ആയിരുന്നു. രണ്ടു വർഷത്തോളമായി മനസ്സിലുണ്ടായിരുന്ന ഇഷ്ടമാണ് ശ്രുതിയെയും ദയയെയും ഒന്നിപ്പിക്കുന്നത്. സമ്മർദ്ദങ്ങളിലും വീഴ്ചയിലും എല്ലാം ഒന്നിച്ചായിരുന്നു ഇരുവരും.
ജീവിതത്തിലെ ഏറെ പ്രധാനപ്പെട്ട തീരുമാനമാണ് ഇതെന്ന് ദയ പറയുകയുണ്ടായി. ബ്രേക്ക് അപ്പ് നേരിടുമ്പോൾ ശ്രുതി കൂടെയുണ്ടായിരുന്നു എന്നും എന്തും പറയാവുന്ന ചങ്ങാതിയാണ് അവൾ എന്നും ഒരിക്കൽ ദയ വ്യക്തമാക്കുക ഉണ്ടായി. ലിവിങ് ടുഗദർ ബന്ധമാണ് ഇരുവരെയും ഒന്നിച്ചുള്ള ജീവിതത്തിലേക്ക് നയിക്കുന്നതും. ഈ ലോകത്തെ ബെസ്റ്റ് ട്രാൻസ് കപ്പിൾസ് ആകാനാണ് ഇരുവരുടെയും ആഗ്രഹം.
ലെ സ്ബിയൻ കപ്പിൾസ് എന്ന് കേൾക്കുമ്പോഴുള്ള വിമർശനങ്ങളെയും പരിഹാസങ്ങളെയും കുറിച്ചുമൊക്കെ നല്ല ബോധ്യമുണ്ടെന്നും വിമർശനങ്ങൾ ഒന്നും ഞങ്ങളെ ബാധിക്കില്ലെന്നും ഇരുവരും പറയുന്നു. പരിഹസിക്കുന്നവർ അത് തുടരട്ടെ, അവരുടെ വായ മൂടിക്കെട്ടാൻ ഒന്നും ആവില്ലല്ലോ എന്നായിരുന്നു ശ്രുതി പറഞ്ഞത്.
ഒരു കുഞ്ഞിനെ ദത്ത് എടുക്കണം എന്നുള്ള കാര്യം ഒക്കെ മനസ്സിൽ ഉണ്ടെന്നു നിയമവും സമൂഹവും ഒക്കെ ഞങ്ങളെ അംഗീകരിച്ചു വരുന്നതേയുള്ളൂ എന്നും ഇരുവരും പറയുന്നു.എല്ലാം അനുകൂലമായി വരുമെന്ന പ്രതീക്ഷയോടെയാണ് ജീവിതം ഇരുവരും തുടങ്ങുന്നത്. ഒന്നിച്ചുള്ള തുടക്കത്തിന് എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും വേണമെന്നും ഇരുവരും മുൻപ് പറഞ്ഞിരുന്നു.
എനിക്കുള്ള ശാരീരിക ബുദ്ധിമുട്ടുകൾ ഒക്കെ തന്നെ ദയയ്ക്കും ഉണ്ട്. അതുകൊണ്ട് തന്നെ പരസ്പരം മറ്റാരെക്കാളും നന്നായി മനസ്സിലാക്കാൻ കഴിയും. അതിലുപരി മറ്റ് എന്താണ് പ്രണയത്തിൽ വേണ്ടതെന്ന് എന്ന് മിസ് ട്രാൻസ്ഫർ ഗ്ലോബൽ പട്ടം നേടിയ ട്രാൻസ്ഫോമർ ശ്രുതി സിത്താര ചോദിക്കുന്നു. സമൂഹമാധ്യമങ്ങളിലൂടെ ആണ് ശ്രുതിയും സുഹൃത്തും ട്രാൻസ് വുമണും ആയ ദയ ഗായത്രിയും പ്രണയത്തിലാണെന്ന് വിവരം പുറത്തുവിട്ടത്. പ്രണയത്തിനു മുൻപിൽ മുഖം ചുളിക്കുന്ന സമൂഹത്തിനു മുന്നിലേക്ക് ജീവിതത്തിലൂടെ മറുപടി നൽകുകയാണ് ശ്രുതിയും ദയയും ചെയ്യുന്നതും.
കമ്മ്യൂണിറ്റിയിൽ തന്നെയുള്ള ഒരാൾ പങ്കാളിയായപ്പോഴുള്ള അനുഭവത്തെ കുറിച്ചും പ്രണയവും പ്രണയത്തെ മുൻവിധികളോടെ സമീപിക്കുന്ന സമൂഹത്തെക്കുറിച്ചും ഒക്കെ ഇരുവരും മുൻപ് വ്യക്തമാക്കിയിരുന്നു. തങ്ങൾ പ്രണയത്തിലാണെന്ന് അറിഞ്ഞപ്പോൾ ഒരുമിച്ച് ജീവിക്കാൻ പോകുന്നു എന്ന് പറഞ്ഞപ്പോഴും ഏറ്റവും കൂടുതൽ നേരിട്ട് ചോദ്യം നിങ്ങൾ എങ്ങനെ സെ ക്സ് ചെയ്യുമെന്നായിരുന്നു.
നിങ്ങളിൽ ആരാണ് ആണ്, ആരാണ് പെണ്ണ് എന്ന ചോദ്യമാണ് ഏറ്റവും കൂടുതൽ നേരിട്ടത്. ഒരു ബന്ധത്തിൽ ആണും പെണ്ണും ഉണ്ടെങ്കിൽ മാത്രമേ റിലേഷൻ മുന്നോട്ട് പോകൂ എന്ന് ചിന്തിക്കുന്നവരാണ് നമ്മുടെ സമൂഹത്തിൽ അധികവും ഉള്ളതും. എന്നാൽ മറ്റുള്ളവരെ ബോധിപ്പിച്ചു കൊണ്ട് ജീവിക്കേണ്ട കാര്യമില്ലല്ലോ എന്നാണ് ദയ ഗായത്രിയും ശ്രുതി സിത്താരയും ചോദിക്കുന്നതും.