ബിഗ് ബോസ് മലയാളം സീസൺ ഫോറിൻറെ ശക്തയായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു ജാസ്മിൻ. എന്നാൽ കഴിഞ്ഞദിവസം റോബിൻ പുറത്തായതിന് പിന്നാലെ വാക്കൗട്ട് നടത്തി ജാസ്മിൻ ബിഗ് ബോസ് ഹൗസിൽ നിന്ന് പുറത്തേക്ക് പോവുകയായിരുന്നു.
എപ്പിസോഡ് കാണുമ്പോൾ പ്രേക്ഷകരിൽ പലരും കരുതിയിട്ടുണ്ടാവുക ജാസ്‌മിൻ വളരെ മുരടിച്ച സ്വഭാവമുള്ള ഒരാളാണെന്നും ദേഷ്യക്കാരി ആണെന്നും ഒക്കെ ആകും.എന്നാൽ മറ്റൊരു ജാസ്മിൻ ഉണ്ടെന്ന് സമൂഹമാധ്യമങ്ങൾ പരിശോധിച്ചാൽ മനസ്സിലാവും. ഒരുപാട് റൊമാൻസ് ഉള്ളിൽ കൊണ്ടു നടക്കുന്ന ആളാണ് ജാസ്മിൻ.
ബിഗ് ബോസിൽ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയ മോണിക്ക എന്ന ഗേൾ ഫ്രണ്ടുമായി താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളൊക്കെ പ്രണയത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നവയാണ്. ബിഗ് ബോസ് വീടുവിട്ടിറങ്ങി ജാസ്മിൻ ആദ്യം ഓടിയെത്തിയത് മോണിക്കയുടെ അരികിലേക്ക് ആണ്.
ജാസ്മിൻ എത്തിയതും പറഞ്ഞറിയിക്കാൻ കഴിയുന്നതിനും അപ്പുറം ഉള്ള സന്തോഷമായിരുന്നു മോണിക്കയ്ക്ക്.ജാസ്‌മിൻ പങ്കുവയ്ക്കുന്ന സ്റ്റോറികളിലും പോസ്റ്റുകളിലും ഇപ്പോൾ നിറഞ്ഞു നിൽക്കുന്നതും മോണിക്ക ആണ്. ഫോണ് വിളികളും അഭിമുഖങ്ങളും ഒക്കെയായി താൻ തിരക്കിലാണെന്ന് ആണ് ജാസ്മിൻ പറയുന്നത്.
അതുകൊണ്ട് തന്നെ ചില ഇൻറർവ്യൂവിൽ ജാസ്മിന് ഒപ്പം മോണിക്കയെയും കാണാൻ സാധിക്കുന്നു. ജാസ്മിൻ പോയ വിവരം പ്രേക്ഷകർ ഉറപ്പിക്കുന്നത് നിമിഷയുടെ പോസ്റ്റിലൂടെ ആയിരുന്നു.നിമിഷയ്ക്ക് അരികിൽ ജാസ്മിൻ എത്തിയതോടെയാണ് ജാസ്മിൻ ഇനി ബിഗ് ബോസിലേക്ക് തിരിച്ചില്ല എന്ന് പ്രേക്ഷകർ മനസ്സിലാക്കുന്നത്.
ബിഗ് ബോസ് ഹൗസിൽ വച്ച് തന്റെ ബന്ധം മറ്റുള്ളവരെ അറിയിച്ചതോടുകൂടി സോഷ്യൽ മീഡിയക്ക് സുപരിചിത ആയിരിക്കുകയാണ് കോഴിക്കോട്ടുകാരിയായ മോണിക്ക. ഒരു സിംഗപ്പൂർ ടെന്നീസ് പ്ലെയർ ആണ് മോണിക്ക. 2017 മുതൽ സിംഗപ്പൂർ ഇൻറർനാഷണൽ സ്മാർട്ട് ഡെവലപ്മെൻറ് സീനിയർ ഡിസൈനറായി പ്രവർത്തിച്ചുവരികയാണ്.ജാസ്മിനെ പോലെ വളരെയധികം സ്വപ്നങ്ങൾ ഉള്ള ആളാണ് മോണിക്കയും.
ഓസ്ട്രേലിയ, മലേഷ്യ, സിംഗപ്പൂർ എന്നീ രാജ്യങ്ങളിലെ സ്ഥിരം സന്ദർശകയുമാണ് മോണിക്ക. ബിഗ് ബോസ് വീട്ടിലെ ക്യാമറയിൽ നോക്കി ജാസ്മിൻ പലപ്പോഴായി മോണിക്കയോട് സംസാരിച്ചിട്ടുണ്ട്. ഞാൻ നിന്നെ വല്ലാതെ മിസ്സ് ചെയ്യുന്നു…. എനിക്കറിയാം നീ ഈ ഷോ കാണുന്നുണ്ടാവും എന്ന്. ഇവിടെ എന്താണ് നടക്കുന്നത് എന്ന്. എനിക്കറിയില്ല. എന്നാൽ ഞാൻ കടന്നുപോകുന്നത് വല്ലാത്ത സാഹചര്യങ്ങളിലൂടെയാണ്
ഇങ്ങനെയൊക്കെ പലപ്പോഴായി ജാസ്മിൻ സംസാരിക്കുന്നത് നമ്മൾ കണ്ടിട്ടുള്ളതാണ്. വളരെ ചുരുക്കം ചില മത്സരാർത്ഥികൾ മാത്രമാണ് ഇങ്ങനെ പ്രിയപ്പെട്ടവരെ മിസ് ചെയ്യുന്നതായി പറഞ്ഞിട്ടുള്ളത്. ബിഗ് ബോസിൽ അപർണ മൾബറിയോട് ജാസ്മിന് തോന്നിയ ഇഷ്ടം വലിയ ചർച്ചയായത് ആണ്.
മോണിക്കയെ പ്രേക്ഷകർക്കും ബിഗ് ബോസിനും പരിചയപ്പെടുത്തിയ ശേഷമാണ് ജാസ്മിൻ അപർണയോട് തനിക്ക് ഇഷ്ടം തോന്നുന്നു എന്ന് പറയുന്നത്. തനിക്കുള്ള താല്പര്യത്തെ കുറിച്ച് ജാസ്മിൻ മോണിക്കയോടും പറഞ്ഞിരുന്നു. നീ എന്നെ വിട്ടു പോകരുതെന്നും ഞാൻ തിരിച്ചു വരുന്ന വരെ അവിടെ ഉണ്ടാകണമെന്നുമാണ് ജാസ്മിൻ പറഞ്ഞത്.
എന്നാൽ ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ അനുസരിച്ച് ജാസ്മിനും മോണിക്കയും തമ്മിൽ വേർപിരിഞ്ഞു എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. അതിന് കാരണം ബിഗ് ബോസ് ആണെന്ന് ജാസ്മിൻ തന്നെ വ്യക്തമാക്കുന്നുണ്ട്. ബിഗ് ബോസിന് പുറത്തെത്തിയപ്പോൾ മുതൽ എല്ലാം നടക്കുന്നത് വാർത്തകൾ രൂപേണ ആണ്. പങ്കാളിയായ മോണിക്കയും അതുപോലെതന്നെ മറ്റുള്ളവരുടെ നോട്ടത്തിന് വിധേയമാകുന്നുണ്ട്.
അവൾക്കും ഒരുപാട് വിമർശനങ്ങളും ചീത്ത വിളികളും ഒക്കെ കേൾക്കേണ്ടത് ആയി വരുന്നുമുണ്ട്. സ്വന്തമായി കാര്യം നോക്കുകയും, അവളെ ഇഷ്ടപ്പെടുകയും, അവളുടെ കാര്യം നോക്കുകയും ചെയ്യുന്ന ഒരാളെ ആയിരിക്കണം അവൾ സ്നേഹിക്കേണ്ടത്. ഞാൻ കര8അവൾ ഒരുപാട് വിഷമിക്കുന്നു. അതിനാൽ വേർപിരിയുന്നു എന്നുമാണ് ജാസ്മിൻ പറഞ്ഞിരിക്കുന്നത്.