in

നടൻ റഹ്മാൻ അപകടത്തെ തുടർന്ന് ആശുപത്രിയിൽ…!

പണ്ടുകാലങ്ങളിൽ റഹ്മാനോട് ക്രഷ് തോന്നാത്ത ഒരു യുവ തലമുറയിലെ പെൺകുട്ടിയും ഉണ്ടാവില്ല എന്ന് നമുക്കറിയാം. അത്രമേൽ പ്രിയങ്കരനാണ് നമ്മുടെ സ്വന്തം റഹ്മാൻ. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങൾ. ഇപ്പോൾ ഒരു ബോളിവുഡ് സിനിമയിൽ അഭിനയിക്കുന്നതിൻ്റെ തിരക്കിലാണ് റഹ്മാൻ. ഗണപത് എന്നാണ് സിനിമയുടെ പേര്. ഈ സിനിമയുടെ ഷൂട്ടിംഗിനിടെ പരുക്കേറ്റു എന്ന വാർത്തകൾ പുറത്തു വരുന്നു.

ഒരു ഷോട്ടിൽ കരാട്ടെ ചെയ്യുന്നതിന് ഇടയ്ക്കായിരുന്നു താരത്തിന് പരിക്കേറ്റത്. തുടയിൽ ആണ് താരത്തിന് പരിക്കേറ്റത് എന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. സംഭവം നടന്ന ഉടൻ തന്നെ താരത്തെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. താരത്തിന് വിശ്രമം വേണമെന്ന് ഡോക്ടർമാർ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് സിനിമയുടെ അണിയറ പ്രവർത്തകർ താരത്തിന് രണ്ടു ദിവസത്തെ വിശ്രമം അനുവദിച്ചിട്ടുണ്ട് എന്നാണ് അറിയാൻ സാധിക്കുന്നത്.

അമിതാബച്ചൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയാണിത്. കഴിഞ്ഞ ഒക്ടോബർ മാസത്തിലായിരുന്നു സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറലാകുന്നതിന് പിന്നാലെ തന്നെയാണ് ഇന്നലെ രാവിലെ അദ്ദേഹത്തിൻറെ അപകട വാർത്ത കൂടി പുറത്ത് വരുന്നത്. ഒരു കാലത്ത് മലയാളത്തിലെ സൂപ്പർതാരങ്ങളിൽ ഒരാൾ തന്നെയായിരുന്നു അദ്ദേഹം. മലയാളത്തിനൊപ്പം തന്നെ അന്യഭാഷകളിലും താരം സജീവമായിരുന്നു. ഇപ്പോൾ വളരെ വേദനിപ്പിക്കുന്ന വാർത്തയായിരുന്നു ഇന്നലെ പുറത്തുവന്നത്. ലണ്ടനിലായിരുന്നു സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ഇപ്പോൾ മുംബൈയിലാണ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്.

നിരവധി ആക്ഷൻ രംഗങ്ങൾ സിനിമയിലുണ്ട് എന്നാണ് കിട്ടുന്ന വിവരം. സ്റ്റുഡിയോ ഫ്ളോറിൽ ആയിരുന്നു ബോക്സിങ് സെറ്റ് തീർത്തത്. റഹ്മാൻ അവതരിപ്പിക്കുന്ന കഥാപാത്രത്തെ ഇൻട്രൊഡക്ഷൻ ഫൈറ്റ് കൂടിയായിരുന്നു ചിത്രീകരിച്ചത് എന്ന പ്രത്യേകതയുമുണ്ട്. ജൂനിയർ ആർട്ടിസ്റ്റ് മുന്നൂറിലധികം ആളുകൾ ആയിരുന്നു അവിടെ ഉണ്ടായിരുന്നത്. വികാസ് ബഹൽ സിനിമയുടെ സംവിധായകൻ. ടൈഗർ ഷറഫ് ആണ് സിനിമയിലെ ഗായകനായി എത്തുന്നത്.

Written by admin

‘പ്രായത്തത്തെ തോൽപ്പിക്കുന്ന സൗന്ദര്യം….കിടിലൻ ലുക്കിൽ സുന്ദരിയായി നടി’മാള പാർവതി’..!!!

‘കുതിരയുടെ കൂടെ കിടിലൻ ചിത്രങ്ങൾ പങ്കുവെച്ച് നടി’റേബ മോണിക്ക’…മാലാഖയാണോന്ന് ആരാധകർ…!!!