മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട നടിമാരില്‍ ഒരാളാണ് ഇന്ദുലേഖ. ദൂരദര്‍നിലൂടെ കുടുംബ പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ ഇന്ദുലേഖ എഴുപത്തിയഞ്ചോളം സീരിയലുകളില്‍ വേഷമിട്ടിട്ടുണ്ട്. 25 വര്‍ഷമായി താരം മിനി സ്‌ക്രീനിലൂടെ മലയാളി പ്രേക്ഷകരുടെ സ്വീകരണ മുറികളില്‍ സന്ദര്‍ശനം നടത്തുന്നു. നൃത്തമാണ് ഇന്ദുലേഖയുടെ മറ്റൊരു ഹോബി. മൂന്നര വയസ്സു മുതല്‍ നൃത്തം അഭ്യസിക്കുന്ന ഇന്ദുലേഖ അപ്രതീക്ഷിതമായാണ് സിനിമയില്‍ എത്തുന്നത്. ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്ത ഹീറോസ് എന്ന പരമ്പരയിലേക്ക് ഇന്ദുലേഖ മുഖം കാണിക്കുന്നത്.
ഹീറോസിലെ താരത്തിന്റെ പ്രകടനം നിരവധി സീരിയലുകളിലേയ്ക്ക് അവസരത്തിന് വഴിയൊരുക്കി. തുടര്‍ന്ന് എഴുപത്തഞ്ചോളം സീരിയലുകളിലും 15 സിനിമകളിലും ഇന്ദുലേഖ വേഷമിട്ടു. നിരവധി ഭക്തി സാന്ദ്രമായ പരമ്പരകളിലും ആല്‍ബം സോങ്ങുകളില്‍ എല്ലാം തന്നെ താരം ശ്രദ്ധ നേടി. ഒരു ഡോക്ടര്‍ ആയി കരിയര്‍ മുന്നോട്ട് കൊണ്ടുപോകണം എന്നായിരുന്നു ഇന്ദുലേഖയുടെ ആഗ്രഹം.എന്നാല്‍ പിന്നീട് എംബിഎ ബിരുദം നേടിയ ഇന്ദുലേഖ ബാങ്കിങ് മേഖലയിലും ജോലി നോക്കിയിട്ടുണ്ട്. താന്‍ ഒട്ടും പ്രതീക്ഷിക്കാത്ത മേഖല ആയിരുന്നു സിനിമ എന്നും യാദൃശ്ചിം ആയാണ് സിനിമയില്‍ എത്തിയതെന്നും ഇന്ദുലേഖ പറയുന്നു.
ശങ്കരന്‍ പോറ്റിയാണ് താരത്തിന്റെ ഭര്‍ത്താവ്. ഉണ്ണിമായ എന്നൊരു മകള്‍ കൂടി ഈ ദമ്പതികള്‍ക്ക് ഉണ്ട്. അപ്രതീക്ഷിതമായ വാഹനാപകടം ആണ് ഇന്ദുലേഖയുടെ ജീവിതത്തെ തകിടം മറിച്ചത്. വാഹന അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ താരത്തിന്റെ ഭര്‍ത്താവ് ശങ്കരന്‍ പോറ്റി രണ്ട് വര്‍ഷത്തോളം കിടപ്പിലായി. പിന്നീട് ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് അദ്ദേഹം മരണത്തിന് കീഴടങ്ങി. സീരിയല്‍ അഭിനയവും കുടുംബ ജീവിതവും ഒരുപോലെ മുന്നോട്ട് കൊണ്ടുപോവുക വലിയ ബുദ്ധിമുട്ട് ഏറിയത് ആയിരുന്നുവെന്ന് താരം പറയുന്നു.
‘പുറത്തുനിന്ന് നോക്കുന്നവര്‍ക്ക് നമ്മള്‍ ഗ്ലാമര്‍ ലോകത്താണ്, സന്തോഷം മാത്രമുള്ള ആളുകളാണ് നമ്മളെന്നാണ് ആളുകളുടെ ധാരണ. ആറു വര്‍ഷം മുന്‍പ് ഭര്‍ത്താവ് ആരോഗ്യ പ്രശ്നങ്ങളുമായി ആശുപ്രതിയില്‍ അഡ്മിറ്റ് ആയപ്പോള്‍ ഞാന്‍ ദേവി മഹാത്മ്യം സീരിയലില്‍ ദേവിയായി അഭിനയിച്ചു വരികയാണ്. സീരിയലില്‍ നിന്നും അധികം ബ്രേക്ക് എടുത്ത് മാറി നില്‍ക്കാന്‍ പറ്റാത്ത സമയം. ഞാന്‍ പോയില്ലെങ്കില്‍ സീരിയലിന്റെ ടെലികാസ്റ്റ് മുടങ്ങും. ഒടുവില്‍ ഭര്‍ത്താവിന്റെ കാര്യങ്ങള്‍ നോക്കാന്‍ ഒരു നഴ്സിനെ ഏല്‍പ്പിച്ച് ഷൂട്ടിംഗിനു പോവേണ്ടി വന്നു.
അന്ന് എന്നെയും എന്റെ സാഹചര്യങ്ങളെയും നേരിട്ട് അറിയാവുന്ന ചിലര്‍, ഭര്‍ത്താവ് വയ്യാതെ കിടക്കുമ്പോഴും മേയ്ക്കപ്പ് ഇട്ട് അഭിനയിക്കാന്‍ പോയിരിക്കുന്നു എന്നു പറഞ്ഞ് കുറ്റപ്പെടുത്തി. ജീവിതത്തില്‍ തളര്‍ന്നുപോയ അവസരമായിരന്നു ഇതെന്നാണ് കുടുംബ ജീവിതത്തില്‍ നേരിട്ട വെല്ലുവിളികളെ കുറിച്ച് ഇന്ദുലേഖ പ്രതികരിച്ചത്. നമ്മള്‍ ചെയ്യുന്ന കാര്യങ്ങള്‍ വേണ്ടപ്പെട്ടവരെയും വീട്ടുകാരെയും മാത്രം ബോധിപ്പിച്ചാല്‍ മതിയെന്ന് വിശ്വസിച്ച് മുന്നോട്ട് പോവുകയാണ് ഇപ്പോള്‍.
വീട്ടുകാരും മകളുമാണ് എല്ലാ കാര്യങ്ങളിലും സപ്പോര്‍ട്ട് തരുന്നത്. അഭിനയത്തിലും കോസ്റ്റ്യൂമിലുമെല്ലാം മകള്‍ അഭിപ്രായങ്ങള്‍ പറയുമെന്നും താരം പറയുന്നു.