in ,

ശോഭനയും ഉർവശിയും ഒക്കെ തിളങ്ങി നിൽക്കുമ്പോൾ ആണ് ഞാൻ സിനിമയിൽ എത്തിയത്, എന്നിട്ടും എനിക്ക് അന്ന് ഫാൻസ് അസോസിയേഷൻ വരെ ഉണ്ടായിരുന്നു; നടി സുചിത്ര പറയുന്നു

മോഹന്‍ലാല്‍ മമ്മൂട്ടി എന്നിവര്‍ ഒരുമിച്ച നമ്പര്‍ 20 മദ്രാസ് മെയില്‍ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്കിടയില്‍ തന്റേതായ സ്ഥാനം സ്വന്തമാക്കിയ യുവനടി ആയിരുന്നു സുചിത്ര. ചിത്രത്തില്‍ അശോകനെ കാമുകിയായി എത്തിയ സുചിത്രയ്ക്ക് അന്ന് വയസ്സ് 14 മാത്രമായിരുന്നു പ്രായം. സംവിധായകന്‍ ജോഷിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രം മലയാള സിനിമയ്ക്ക് ഒരു മുതല്‍ക്കൂട്ടായി. ഇതോടെ സുചിത്രയെ തേടി പുത്തന്‍ അവസരങ്ങള്‍ മലയാള സിനിമാ മേഖലയില്‍ നിന്നും എത്തി.

പിന്നീടങ്ങോട്ട് യുവ താരനിരയ്ക്ക് ഒപ്പം തിളങ്ങിയ സുചിത്ര അന്നത്തെ മികച്ച യുവ താരങ്ങളായ ജഗദീഷ് മുകേഷ് എന്നിവര്‍ക്കൊപ്പം നിരവധി സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചു.അന്നത്തെ മുന്‍നിര നായികമാരെയും നായകന്മാരെയും ഒരുമിപ്പിച്ചുകൊണ്ട് മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ഹിറ്റ്‌ലര്‍ എന്ന ചിത്രം വന്‍ വിജയമായിരുന്നു. ചിത്രത്തില്‍ ജഗദീഷിന് ജോഡിയായാണ് സുചിത്ര അഭിനയിച്ചത്. എന്നാല്‍ അന്ന് തനിക്ക് ജഗദീഷിന്റെ ജോഡിയായി അഭിനയിക്കാന്‍ താല്പര്യം ഉണ്ടായിരുന്നില്ല എന്ന് വെളിപ്പെടുത്തുകയാണ് സുചിത്ര. നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം ക്യാമറയ്ക്കു മുമ്പില്‍ എത്തിയ സുചിത്ര നടത്തിയ വെളിപ്പെടുത്തല്‍ സമൂഹമാധ്യമങ്ങള്‍ ശ്രദ്ധ നേടുകയാണ്.

മഴവില്‍ മനോരമയില്‍ ജഗദീഷ് അവതാരകനായി എത്തുന്ന പണം തരും പടം എന്ന പരിപാടിയില്‍ പങ്കെടുക്കവെയാണ് ജഗദീഷിന് മുമ്പില്‍ തന്നെ സുചിത്ര ഇക്കാര്യം വെളിപ്പെടുത്തിയത്. ഉര്‍വശി ശോഭന തുടങ്ങിയ നടിമാര്‍ക്ക് മലയാള സിനിമയില്‍ വലിയ പ്രാധാന്യം കിട്ടിയിരുന്ന കാലത്ത് തന്നെയാണ് താനും അഭിനയ രംഗത്തെത്തിയത് എന്ന് സുചിത്ര പറയുന്നു. അന്ന് മുന്‍നിര നായികമാര്‍ക്ക് കിട്ടാതിരുന്ന ഫാന്‍സ് തനിക്ക് ഉണ്ടായിരുന്നതായും താരം വെളിപ്പെടുത്തുന്നു. തന്റെ പേരില്‍ അന്ന് ഫാന്‍സ് അസോസിയേഷന്‍സ് പോലും രൂപീകരിക്കപ്പെട്ടിരുന്നു.

കാസര്‍ഗോഡ് ആയിരുന്നു തന്റെ പേരില്‍ ആദ്യമായി ഒരു ഫാന്‍സ് അസോസിയേഷന്‍ രൂപപ്പെട്ടത്. അത് അറിഞ്ഞപ്പോള്‍ തനിക്ക് അത് വലിയ ചമ്മലായിരുന്നു. അസോസിയേഷനില്‍ ഉണ്ടായിരുന്ന ചെറുപ്പക്കാര്‍ സജീവമായി സമൂഹത്തില്‍ ഇറങ്ങി പ്രവര്‍ത്തിക്കാന്‍ തുടങ്ങി. അവര്‍ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനം ചെയ്തതായും നടി പറയുന്നു. എന്നാല്‍ ഒരിക്കല്‍പോലും തന്നോട് അവര്‍ പണം ആവശ്യപ്പെടുകയോ തന്നിലൂടെ എന്തെങ്കിലും നേടിയെടുക്കാന്‍ ശ്രമിക്കുകയോ ചെയ്തിരുന്നില്ല എന്നും സുചിത്ര പറയുന്നു. അന്ന് താന്‍ അവരെ ഒരുപാട് നിരുല്‍സാഹപ്പെടുത്താന്‍ ശ്രമിച്ചു. അവരെ അന്ന് പ്രോത്സാഹിപ്പിച്ചില്ലല്ലോ എന്ന് ഓര്‍ക്കുമ്പോള്‍ നിരാശ തോന്നുന്നതായും സുചിത്രം പറഞ്ഞു.

സിനിമയില്‍ സജീവമായിരിക്കെ ആണ് സുചിത്രയുടെ വിവാഹം. പ്രവാസിയായ മുരളിയുമായുള്ള വിവാഹത്തിനുശേഷം സുചിത്ര അമേരിക്കയിലേക്ക് താമസം മാറി. ഇരുവര്‍ക്കും സ്‌നേഹ എന്ന പേരില്‍ ഒരു മകളുണ്ട്. സിനിമയില്‍ നിന്ന് വിട്ടു നിന്നെങ്കിലും സമൂഹമാധ്യമങ്ങളില്‍ നിറസാന്നിധ്യമായി സുചിത്ര എപ്പോഴുമുണ്ട്. . സുചിത്ര പുതിയ ഓരോ ചിത്രം സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുമ്പോഴും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഓരോ ചിത്രങ്ങള്‍ക്കും കമന്റായി സുചിത്ര സിനിമയിലേയ്ക്ക് മടങ്ങി വരണമെന്ന ആവശ്യവുമായി ആരാധകരും സജീവമാണ്.

Written by admin

കൂടെ നല്ലൊരു പങ്കാളി ഉണ്ടായിരുന്നങ്കിൽ എന്ന് തോന്നിയിട്ടുണ്ട്, ഇനി ഞാൻ ഈ പ്രായത്തിൽ വിവാഹം കഴിക്കുന്നത് അത്ര എളുപ്പമല്ല: ലക്ഷ്മി ഗോപാലസ്വാമി തുറന്ന് പറയുന്നു

ഒമ്പതാം ക്ലാസ്സിൽ ഞാൻ പഠിക്കുമ്പോഴാണ് സോമേട്ടനുമായി വിവാഹം നടക്കുന്നത്: അതുല്യ നടൻ സോമനെ കുറിച്ച് ഭാര്യ സുജാത മനസ്സ് തുറക്കുന്നു