in

ആദ്യം ബാബു ആന്റണിയുമായി പ്രണയം, ആദ്യ വിവാഹം നടൻ കിഷോർ സത്യയുമായി, നാലു വർഷം ആയപ്പോൾ വേർപിരിയൽ, രണ്ടാമത് വിവാഹം കഴിച്ച രാജേഷുമായും ഡിവോഴ്‌സ്, നടി ചാർമിളയുടെ ജീവിതത്തിൽ സംഭവിച്ചത് ഇങ്ങനെ

തൊണ്ണൂറുകളില്‍ മലയാളത്തിലെ പ്രിയങ്കരിയായ നടിമാരില്‍ ഒരാളായിരുന്നു ചാര്‍മിള. സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട താരം ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ തന്റേതായ ഇടം നേടി. വിവാഹ ശേഷമാണ് ചാര്‍മിള സിനിമയില്‍നിന്ന് അകലം പാലിച്ചത് കുടുംബജീവിതം മുന്നോട്ടുപോയ നടിയുടെ ജീവിതത്തില്‍ ഉണ്ടായ ദുരന്തങ്ങള്‍ മാധ്യമങ്ങളില്‍ വാര്‍ത്തയായി. ആദ്യവിവാഹം പരാജയപ്പെട്ടതിന് പിന്നാലെയാണ് രണ്ടാമത് വിവാഹം കഴിച്ചതെങ്കിലും നല്ലൊരു കുടുംബജീവിതം നടിക്ക് മുന്നോട്ടു കൊണ്ട് സാധിച്ചില്ല.

തന്റെ പ്രണയ, ദാമ്പത്യ ജീവിതത്തെക്കുറിച്ച് ഒരു മാധ്യമത്തോട് പ്രതികരിച്ച ചാര്‍മിളയുടെ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ വൈറലാകുന്നത്. തനിക്ക് നടന്‍ ബാബു ആന്റണിയോട് തോന്നിയ പ്രണയത്തെ കുറിച്ച് ചാര്‍മിള സംസാരിക്കുന്നുണ്ട്. തന്റെ ജീവിതത്തില്‍ ആരും സഹായിക്കാന്‍ ഉണ്ടായിരുന്നില്ല എന്ന സാഹചര്യത്തിലാണ് ബാബു ആന്റണിയെ കണ്ടുമുട്ടിയത് എന്ന് ചാര്‍മിള പറയുന്നു. അച്ഛന് ഹെവി അറ്റാക്ക് ഉണ്ടായി.ആ സമയം സഹായിക്കാന്‍ ആരും ഉണ്ടായിരുന്നില്ല. അപ്പോള്‍ ആശുപത്രിയിലും സഹായത്തിനുണ്ടായിരുന്നു ബാബു ആന്റണി.

പിന്നീട് ഇരുവരും പ്രണയത്തിലായെങ്കിലും ബന്ധം വേര്‍പിരിയേണ്ടി വന്നതായും ചാര്‍മിള പറയുന്നു. അങ്ങനയിരിക്കെയാണ് സിനിമാ-സീരിയല്‍ നടന്‍ കിഷോറിനെ ചാര്‍മിള പരിചയപ്പെടുന്നത്. അമ്മയുടെ മരണശേഷമാണ് ചാര്‍മിള വീണ്ടും സിനിമയില്‍ സജീവമാകുന്നത്. എന്നാല്‍ സിനിമയില്‍ തനിക്ക് ആരോടും അടുത്തിടപഴകാന്‍ സാധിച്ചിരുന്നില്ല എന്ന് ചാര്‍മിള പറയുന്നു. ഈ അവസരത്തിലാണ് കിഷോര്‍ തന്റെ അടുത്ത് സംസാരിക്കാന്‍ എത്തുന്നത്. ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി. ഒടുവില്‍ ആ ബന്ധം വിവാഹത്തില്‍ അവസാനിച്ചതായും താരം പറയുന്നു.

വീട്ടുകാരുടെ സമ്മതത്തോടെയാണ് വിവാഹം നടന്നത്. വിവാഹ ശേഷം ഗള്‍ഫിലേക്ക് പോയ കിഷോര്‍ നാലുവര്‍ഷം ഗള്‍ഫില്‍ തുടര്‍ന്നു. ആ സമയങ്ങളില്‍ ഒന്നും കിഷോര്‍ തന്നെ വിളിക്കുകയോ നാട്ടിലേക്ക് വരികയോ തന്നെ ഗള്‍ഫിലേക്ക് കൊണ്ടുപോകാന്‍ തയ്യാറാവുകയോ ചെയ്തിരുന്നില്ല എന്ന് താരം പറയുന്നു. ഗള്‍ഫിലെ വെച്ച് ഒരു ഷോയുടെ ഭാഗമായിട്ടാണ് ചാര്‍മിള വീണ്ടും കിഷോറിന് അരികില്‍ എത്തുന്ത. താന്‍ ഷോ ചെയ്ത പൈസ പോലും കിഷോര്‍ തട്ടിയെടുത്തു.

ഗള്‍ഫില്‍ എത്തിയപ്പോള്‍ തന്നെ പിക് ചെയ്യാന്‍ കിഷോര്‍ എത്തിയത് ഒരു യുവതിക്ക് ഒപ്പമാണെന്നും പിന്നീട് വളരെ വൈകിയാണ് അവര്‍ തമ്മില്‍ അവിഹിത ബന്ധമുണ്ടെന്ന് അറിഞ്ഞത് എന്നും നടി പറയുന്നു. ഒരു കുഞ്ഞു വേണമെന്ന് പറഞ്ഞപ്പോള്‍ അയാള്‍ക്ക് താല്‍പര്യമുണ്ടായിരുന്നില്ല. കിഷോറിന് ഗള്‍ഫില്‍ മറ്റൊരു ബന്ധമുണ്ടെന്ന് അറിഞ്ഞതോടെ തങ്ങള്‍ തമ്മിലുള്ള ബന്ധം അവസാനിപ്പിക്കുകയായിരുന്നു എന്ന് ചാര്‍മിള പറയുന്നു. അതിനു ശേഷമാണ് താരം മറ്റൊരു വിവാഹം ചെയ്തത്. ആ ബന്ധം അവസാനിക്കാന്‍ കാരണമായത് അയാളൊരു സംശയ രോഗി ആയിരുന്നു എന്നതാണ്. ഞങ്ങള്‍ക്ക് ഒരു കുഞ്ഞ് ജനിച്ചിരുന്നു.

Written by admin

നിങ്ങൾ ഉറങ്ങുന്നതിനുമുമ്പ് കണ്ണാടി നോക്കി സ്വയം ചുംബിക്കുക…പുതിയ കിടിലൻ ഫോട്ടോകൾ പങ്കുവെച്ച് ജുവൽ മേരി, കാണാം

ഹെവി വർക്ക്‌ ഔട്ട് ചെയ്ത് ശക്തമായ തിരിച്ചു വരവിനൊരുങ്ങി ദുൽഖർ നായിക.. കിടിലൻ വീഡിയോ കാണാം